അഭിമുഖത്തിനിടെ നടിക്കു നേരെ അശ്ലീല ചോദ്യം, യൂട്യൂബർക്കെതിരെ നടി

ബെംഗളൂരു: അഭിമുഖത്തിനിടെ അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ പരാതിയുമായി കന്നട നടി രംഗത്ത് .

കന്നട ചിത്രം ‘പെന്റഗണി’നെ താരമാണ് സുശാന്‍ എന്ന യൂ‍ട്യൂബര്‍ക്കെതിരെ മല്ലിശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.

ഇന്റര്‍വ്യൂവര്‍ ആണെന്ന് കരുതി എന്തും ചോദിക്കാമെന്ന രീതിയിൽ അവതാരകൻ പെരുമാറിയെന്ന് നടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ വളരെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത്. വളരെ ചെറിയ റോളുകൾ ചെയ്താണ് ഇവിടെ വരെ എത്തിയത്. ഇത്തരം ഒരു ചോദ്യം അയാള്‍ എന്ത് അടിസ്ഥാനത്തിലാണ് ചോദിച്ചതെന്ന് മനസിലാകുന്നില്ലെന്നും നടി വ്യക്തമാക്കി.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

അശ്ലീല ചിത്രത്തില്‍ അഭിനയിക്കുമോ എന്ന് നടിയോട് ചോദിക്കുന്നതിന് പിന്നാലെ നടി യൂട്യൂബറോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘താങ്കള്‍ക്ക് കോമണ്‍ സെന്‍സ് ഉണ്ടോ?’, താന്‍ അത്തരം നടിയല്ലെന്നും കന്നടയില്‍ നീല ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് ആരാണെന്നും അവര്‍ ചോദിച്ചു. എന്നാല്‍ പോലീസ് തന്റെ പരാതിയിൽ നടപടിയെടുക്കാന്‍ വൈകിപ്പിക്കുന്നുവെന്നും നടി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts