കേരള ആർടിസിയുടെ വിഷു റിസർവേഷന് മികച്ച പ്രതികരണം;ടിക്കറ്റ് കിട്ടാത്തവർക്ക് രണ്ടാഴ്ച കഴിഞ്ഞ് ബുക്കിംഗ് ആരംഭിക്കുന്ന കർണാടക ആർടിസിയിൽ ശ്രമിക്കാം.

ബെംഗളൂരു : കേരള ആർടിസിയുടെ  വിഷു അവധിക്കുള്ള ടിക്കറ്റുകളുടെ വിൽപനക്ക് മികച്ച പ്രതികരണം. യാത്രയുടെ 45 ദിവസം മുൻപേ ടിക്കറ്റ് റിസർവേഷൻ തുടങ്ങുന്ന കേരള ആർടിസിയിൽ ഏപ്രിൽ 13നു ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ബസുകളിലെ നൂറുകണക്കിനു ടിക്കറ്റുകളാണ് റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തീർന്നത്..

തിരുവനന്തപുരം ,എറണാകുളം, തൃശൂർ, കോട്ടയം,പാലക്കാട്  ഭാഗങ്ങളിലേക്കുള്ള ബസുകളിലാണ് ടിക്കറ്റുകൾ വേഗം തീരുന്നത്. കർണാടക ആർടിസിയുടെ വിഷു റിസർവേഷൻ തുടങ്ങാൻ രണ്ടാഴ്ച കൂടിയുള്ളതിനാൽ അതിനു മുൻപേ കേരള ബസുകളിലെ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞേക്കാം. ടിക്കറ്റ് ചാർജ് കൂടുതലുള്ള വോൾവോ–സ്കാനിയ ബസുകളിൽ ഒട്ടേറെ ടിക്കറ്റുകൾ ശേഷിക്കുന്നുണ്ട്.

  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം

തിരുവനന്തപുരം(1265-1408 രൂപ), കൊട്ടാരക്കര(1298 രൂപ), പത്തനംതിട്ട(1265 രൂപ), കോട്ടയം(1188 രൂപ), എറണാകുളം(1111 രൂപ), കോഴിക്കോട്(701 രൂപ) എന്നിങ്ങനെയാണ് വോൾവോ–സ്കാനിയ ബസുകളിലെ ടിക്കറ്റ് ചാർജ്. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം.

  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം

ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508(മജസ്റ്റിക്), 080–22221755(ശാന്തിനഗർ), 080–26709799(കലാശിപാളയം), 8762689508(പീനിയ).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും
[masterslider id="10"]

Related posts

Click Here to Follow Us