പ്രധാന മന്ത്രിയുടെ ദീർഘായുസിനായി പ്രാർത്ഥിക്കുന്നു ; അമിത് ഷാ

ബെംഗളൂരു: ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ദീര്‍ഘായുസിനായി പ്രാര്‍ഥിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

മോദിയുടെ നാശത്തിനായി ആര് മുദ്രാവാക്യം ഉയര്‍ത്തിയാലും ദൈവം കേള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയിലെ ബിദറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന് ഒരു വിജയ സ്രോതസും അവശേഷിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അനുദിനം താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. ചിലർ മോദിയുടെ നാശത്തിനായി മുദ്രാവാക്യം ഉയര്‍ത്തുന്നു. എന്നാല്‍ ദൈവം നിങ്ങളെ കേള്‍ക്കില്ല. കാരണം 130 കോടി ജനങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘായുസിനായി പ്രാര്‍ഥിക്കുന്നുണ്ട്- അമിത് ഷാ അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!
  മഴയല്ല, വെയിലല്ല, ഇതെന്താ ഭൂകമ്പമോ? പാവം ബെംഗളൂരുവിനെ ഞെട്ടിച്ച 'കിളിപോയ' അലാറം."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us