മംഗളൂരുവിൽ അമ്മയും മകളും തൂങ്ങി മരിച്ചനിലയിൽ

ബെംഗളൂരു:മംഗളൂരുവില്‍ വീട്ടമ്മയെയും നാലുവയസ്സുകാരിയായ മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാര്‍കെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടിയല്‍ബെയില്‍ ആറാം ക്രോസിലെ വിജയ (33), മകളായ ഷോബിക (4) എന്നിവരാണ് മരിച്ചത്.

ഇവരുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു. വിജയ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി കെട്ടി തൂക്കിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. 12 വയസ്സുള്ള മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെട്ടു. ബന്ധുക്കള്‍ എത്തിയപ്പോള്‍ വിജയയെയും മകളെയും വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജെപ്പിനമൊഗരു സ്വദേശിയായ കേശവ, ബാബു, മമത എന്നിവരാണ് ആത്മഹത്യക്ക് ഉത്തരവാദികളെന്ന് കുറിപ്പിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts