ബെളഗാവിയിൽ 2700 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ബെംഗളൂരു: ബെളഗാവിയിൽ ഈ മാസം 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2,700 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും.

പുനർവികസിപ്പിച്ച ബെളഗാവി റെയിൽവേ സ്റ്റേഷൻ കെട്ടിടം രാഷ്ട്രത്തിന് സമർപ്പിക്കും. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനായി ഏകദേശം 190 കോടി രൂപ ചെലവിലാണ് ഈ സ്റ്റേഷൻ പുനർവികസിപ്പിച്ചിരിക്കുന്നത്. ബെളഗാവിയിലെ ലോണ്ട-ബെളഗാവി-ഘടപ്രഭ സെക്ഷനുകൾക്കിടയിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയാണ്  മറ്റൊരു പദ്ധതി. ഏകദേശം 930 കോടി രൂപ ചെലവേറിയ ഈ പദ്ധതി, തിരക്കേറിയ മുംബൈ – പൂനെ – ഹുബ്ബള്ളി – ബംഗളൂരു  ലൈനിലെ ലൈൻ ശേഷി വർദ്ധിപ്പിക്കും, ഇത് മേഖലയിലെ വ്യാപാര, വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വഴിയൊരുക്കും.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

ബെളഗാവിയിലെ ജൽ ജീവൻ മിഷന്റെ കീഴിലുള്ള ആറ് ബഹുഗ്രാമ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ഏകദേശം 1585 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന ഈ പദ്ധതികൾ 315 ലക്ഷം ഗ്രാമങ്ങളിൽ 8.8 ലക്ഷത്തോളം ജനങ്ങൾക്ക് പ്രയോജനകരമായി മാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "49 ലക്ഷം രൂപയുടെ ടിക്കറ്റും ബിസിനസ് ക്ലാസ് യാത്രയും; എന്നിട്ടും വിമാനത്തിൽ കയറ്റിയില്ല! ഒടുവിൽ എയർലൈൻസിനെ പൂട്ടാൻ കോടതി ഉത്തരവ്."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യു ഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്; ശശി തരൂർ
[masterslider id="10"]

Related posts

Click Here to Follow Us