നഗരത്തിൽ ബസ് റൂട്ടും സമയവും അറിയിക്കാൻ എൽ.ഇ.ഡി ബോർഡുകൾ ഉടൻ

ബെംഗളൂരു: ബസ് ടെർമിനുകളിലും ഷെൽട്ടറുകളിലും ബസിന്റെ സമയവും റൂട്ടും അറിയാൻ എൽ.ഇ.ഡി ബോർഡുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.എം.ടി.സി. 2 മാസത്തിനുളിൽ 500 ഇടങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുമെന്ന് ഡയറക്ടർ എ.വി. സൂര്യ സെൻ അറിയിച്ചു.

മെജസ്റ്റിക്, ശിവാജിനഗർ, ജയനഗർ, കെങ്കേരി, ബനശങ്കരി, കോറമംഗല, യശ്വന്തപുര, വിജയനഗർ, ഡൊംലൂര്‍, വൈറ്റ്ഫീൽഡ്, ബന്നാർഘട്ടെ, ബി.എം.ടി.സി ലേഔട്ട് എന്നിവിടങ്ങളിൽ ഉൾപ്പെടെ നഗരത്തിൽ വ്യാപകമായി പദ്ധതി നടപ്പിലാക്കും.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

പദ്ധതി വർഷണങ്ങളായി ബി.എം.ടി.സിയുടെ പരിഗണനയിലുണ്ടെങ്കിലും ബി.ബി.എം.പി അനുവാദം അനുവാദം നൽകാതിരുന്നതാണ് പദ്ധതി വൈകാൻ കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts