നമ്മ മെട്രോ യാത്രികർക്ക് ആശ്വാസമായി ഈ തീരുമാനം !

ബെംഗളൂരു : നമ്മ മെട്രോ യാത്രികർക്ക് വലിയൊരു ആശ്വാസമായി പുതിയ തീരുമാനം.നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക്ക് ഇനി നിർബന്ധമല്ല, ബി.എം.ആ.ടി.സി എംഡി. അൻജും പർവേഷ് അറിയിച്ചതാണ് ഇക്കാര്യം.

മാസ്ക്ക് ധരിക്കണോ വേണ്ടയോ എന്നത് യാത്രക്കാർക്ക് തീരുമാനിക്കാം, മുഖാവരണം ധരിക്കാതെ എത്തുന്ന യാത്രക്കാരെ തടയരുതെന്ന് സുരക്ഷാ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ കഴിഞ്ഞ ഫെബ്രുവരി മുതൽ മാസ്ക്ക് ധരിക്കാത്തവരിൽ നിന്ന് 250 രൂപ ഈടാക്കുന്നത് നിർത്തിവച്ചിരുന്നു.

എന്നാൽ മെട്രോയിൽ കയറുന്നതിന് മുൻപ് മാസ്ക്ക് ധരിക്കാൻ സുരക്ഷാ ജീവനക്കാർ നിർബന്ധം പിടിച്ചിരുന്നു.

തുടർന്ന് പുറത്ത് മാസ്ക്ക് വിൽക്കുന്നവരിൽ നിന്ന് വാങ്ങിയാണ് പലരും മെട്രോ യാത്ര ചെയ്തിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts