വരാഹ രൂപം ഇല്ല, നിരാശയോടെ കാന്താര ആരാധകർ

റിഷഭ് ഷെട്ടിയുടെ കാന്താര കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 400 കോടി കളക്ഷന്‍ പിന്നിട്ട കന്നഡ ചിത്രം, ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് സ്ട്രീമിംഗ് ആരംഭിച്ചത്.

എന്നാല്‍, ചിത്രത്തിലെ വിവാദമായ ‘വരാഹ രൂപം’ എന്ന ഗാനം ഇല്ലാതെയാണ് കാന്താര ഒടിടിയിയില്‍ എത്തിയിരിക്കുന്നത്. ഇത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

തങ്ങളുടെ നവരസം എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് ‘വരാഹ രൂപം’ എന്ന് കേരളത്തിലെ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് കാന്താരയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സിനിമയില്‍ വരാഹരൂപം ഉപയോഗിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഒരു താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, വരാഹരൂപം എന്ന പാട്ട് ഒഴിവാക്കിയത് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്. നിരവധി ആരാധകര്‍ ട്വിറ്ററില്‍ തങ്ങളുടെ പ്രതികരണം അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

ചിത്രത്തില്‍ നിന്ന് ഗാനം നീക്കം ചെയ്തതിനെ കുറിച്ച്‌ തൈക്കുടം ബ്രിഡ്ജ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണമറിയിച്ചിട്ടുണ്ട്. “കാന്താര എന്ന സിനിമയില്‍ നിന്ന് ആമസോണ്‍ പ്രൈം ഞങ്ങളുടെ നവരസം ഗാനത്തിന്റെ കോപ്പിയടിച്ച പതിപ്പ് നീക്കം ചെയ്തിട്ടുണ്ട്. നീതിയുടെ വിജയമാണിത്. ഞങ്ങളെ പിന്തുണച്ച അറ്റോര്‍ണി സതീഷ് മൂര്‍ത്തിക്കും മാതൃഭൂമിക്കും നന്ദി. ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി.”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
[masterslider id="10"]

Related posts