ബെംഗളൂരു : ബെൻസൻ ടൗണിൽ നന്ദിദുർഗ റോഡിലെ ഗാരേജിന്റെ വളപ്പിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 14 കാറുകൾക്കും മിനി ഗുഡ്സ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ 5.10 ഓടെയാണ് തീപിടിത്തമുണ്ടായതെന്നും ഉടൻ തന്നെ ഫയർ കൺട്രോൾ റൂമിൽ വിവരമറിയിച്ചതായും പോലീസ് അറിയിച്ചു.
രാവിലെ 7.30 ഓടെ രണ്ട് വാട്ടർ ടാങ്കറുകൾ എത്തിയാണ് തീ അണച്ചത്. ആളപായമൊന്നും ഉണ്ടായില്ല. ഗാരേജ് ഉടമ അൽതാഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജെസി നഗർ പൊലീസ് കേസെടുത്തു . തീപിടിത്തത്തിന്റെ കാരണം പോലീസിനും ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല.
കത്തിനശിച്ച വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി ഗാരേജിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അവയെല്ലാം 2004-08 കാലഘട്ടത്തിലെ പഴയ മോഡലുകളായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.