കശ്മീരിലെ സുജ്‍വാനിൽ കരസേനാക്യാമ്പ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടു.

ശ്രീനഗര്‍: കശ്മീരിലെ സുജ്‍വാനിൽ കരസേനാക്യാമ്പ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണസംഖ്യ ആറായി. ഭീകരാക്രമണത്തില്‍ പരിക്കേറ്റ നാട്ടുകാരനും മരിച്ചു. അതേസമയം ക്യാമ്പില്‍ അതിക്രമിച്ച് കയറിയ നാലാമത്തെ ഭീകരനെയും സൈന്യം വധിച്ചു. കരസേനാമേധാവി ബിപിൻ റാവത്ത് ജമ്മുവിലെത്തി, സൈനിക കമാൻഡറുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ 2 പേരാണ് ഇപ്പോള്‍ മരിച്ചതി. ആക്രമണത്തിന് ശേഷം സൈനിക ക്വാര്‍ട്ടേഴ്സിനുള്ളില് ഒളിച്ചിരുന്ന ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം വധിച്ചത്. നിരവധി ആയുധങ്ങളും അക്രമികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സുബേദാർ മദൻലാൽ ചൗധരി, സുബേദാർ മുഹമ്മദ് അഷ്റഫ് മിർ, ഹവിൽദാർ ഹബീബുള്ള ഖുറേഷി, നായിക് മൻസൂർ അഹമ്മദ്, ലാൻസ് നായിക് മുഹമ്മദ് ഇഖ്ബാൽ എന്നിവരാണ് കൊല്ലപ്പെട്ട സൈനികർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts