മദ്രസകളിൽ ഈ മാസം മുതൽ സർവ്വേ ആരംഭിക്കും 

ബെംഗളൂരു :കർണാടകയിലെ എല്ലാ മദ്രസകളിലും ഈ മാസം മുതൽ സർവേ നടത്തുമെന്ന് റിപ്പോർട്ട് .കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരിക്കും സർവ്വേ നടത്തുക.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.

സംസ്ഥാനത്തെ എല്ലാ മദ്രസകളിലെയും പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സർക്കാർ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു . സർവേ നടത്താൻ വിദ്യാഭ്യാസ വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.റിപ്പോർട്ട് സമർപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പരിശോധനകൾ കഴിയുന്ന മുറയ്ക്ക് സമർപ്പിക്കാനാണ് നിർദ്ദേശം.

  ഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത

മദ്രസകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ആവശ്യപ്പെട്ടിരുന്നു, ഇതിന് പിന്നാലെയാണ് സര്‍വ്വേ നടത്തുന്നത്. മദ്രസകളില്‍ മതവിദ്യാഭ്യാസം നേടിയ ശേഷം വിദ്യാര്‍ത്ഥികള്‍ അടുത്തുള്ള സ്‌കൂളുകളില്‍ ചേരേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ വിദ്യാർത്ഥികൾ ഔപചാരിക വിദ്യാഭ്യാസം നേടുന്നത് സംബന്ധിച്ച് വ്യക്തവും കൃത്യവുമായ വിവരങ്ങൾ ലഭ്യമല്ല. ഈ പശ്ചാത്തലത്തിൽ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് മദ്രസകളിലെ വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെക്കുറിച്ച് അറിയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ

എയ്‌ഡാഡ്, അൺ എയ്‌ഡാഡ്, പ്രൈവറ്റ് മദ്രസകളിൽ വിദ്യാഭ്യാസം, വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണോയെന്നും ഇല്ലെങ്കിൽ ഏതുതരം വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ള മന്ത്രി കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കായി എത്തുമ്പോൾ മദ്രസകൾ സഹകരിക്കാത്തതുമായി ബന്ധപ്പെട്ട വകുപ്പിന് പരാതി ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!
[masterslider id="10"]

Related posts