പതിനാറുകാരനെ തട്ടി കൊണ്ടു പോയി മൊബൈലും പണവും കവർന്നു, രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിൽ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മയക്കുമരുന്ന് സംഘത്തിൽപെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരു കാട്ടിപ്പള്ള സ്വദേശികളായ അഭിഷേക് ഷെട്ടി, ചേതൻ എന്നിവരെയാണ് സൂറത്ത്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടിപ്പള്ളയ്ക്ക് സമീപം പെലത്തൂരിൽ നിന്നാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ കബളിപ്പിക്കാൻ പ്രതികളിൽ ഒരാൾ ആളൊഴിഞ്ഞ റോഡിൽ വീഴുകയും കുട്ടി റോഡിൽ എത്തിയപ്പോൾ ഇയാളോട് എഴുന്നേൽക്കാൻ സഹായിക്കണമെന്ന്  ആവശ്യപ്പെടുകയും ചെയ്തു. എഴുന്നേൽപ്പിക്കുന്നതിനിടെ മറ്റൊരാൾ കൂടിയെത്തുകയും കൗമാരക്കാരനെ ബലം പ്രയോഗിച്ച് എടിഎമ്മിൽ കയറ്റി പണം നൽകാൻ ആവശ്യപ്പെടുകയും ബാറിൽ കൊണ്ടുപോയി കൗമാരക്കാരന്റെ പണം ഉപയോഗിച്ച് മദ്യം കഴിക്കുകയും ചെയ്തു. പിന്നീട് ഇവർ കൗമാരക്കാരനെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കൈക്കലാക്കി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
  മൈസൂരു റിങ് റോഡ് ജംഗ്ഷൻ ഫ്ലൈഓവർ പദ്ധതിക്കായി 22 ഇനങ്ങളിലായി 350 മരങ്ങൾ നീക്കം ചെയ്യും; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts