കൊല്ലപ്പെട്ട ബിജെപി യുവജന വിഭാഗം നേതാവ് നെട്ടറുവിന്റെ കുടുംബത്തിന് ജോലി നൽകും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കൊല്ലപ്പെട്ട ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടറുവിന്റെ കുടുംബാംഗത്തിന് ജോലി ഉറപ്പാക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച അറിയിച്ചു. പ്രവീണിന്റെ ഭാര്യക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

പാർട്ടിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച് ഗൂഢാലോചനയുടെ ഇരയായി മാറിയ ഞങ്ങളുടെ ബിജെവൈഎം പ്രവർത്തകനായിരുന്നു അദ്ദേഹംമെന്ന് ശനിയാഴ്ച ദൊഡ്ഡബല്ലാപ്പൂരിൽ നടന്ന ബിജെപിയുടെ ജനസ്പന്ദന റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു. ബൊമ്മൈയുടെ പ്രഖ്യാപനത്തെ റാലിയിൽ പ്രവർത്തകർ സ്വാഗതം ചെയ്തു. അടുത്തിടെ മരിച്ച നെട്ടറുവിന്റെയും മുൻ മന്ത്രി ഉമേഷ് കട്ടിയുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

ജൂലൈ 26 ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിൽ വെച്ചാണ് നെട്ടറുവിനെ ഒരു സംഘം കൊലപ്പെടുത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts