ബീഹാറിലെ സംഭവികാസങ്ങളുടെ അടിസ്ഥാനത്തിലെ ഇന്ത്യ ടുഡേ സർവ്വേ തള്ളി തമിഴ്‌നാട് ധനമന്ത്രി

ചെന്നൈ: ബീഹാറിലെ പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയെ തള്ളി തമിഴ്നാട് ധനമന്ത്രിയും ഡിഎംകെ നേതാവുമായ പളനിവേൽ ത്യാഗരാജൻ. സർവ്വേ പൂർണ്ണമായും അവഗണിക്കണമെന്നും പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ത്യാഗരാജന്‍റെ പ്രതികരണം.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 9 ശതമാനവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 7 ശതമാനവും പിന്തുണ കാണിക്കുന്ന ഏത് സർവ്വേയും വിദ്യാസമ്പന്നര്‍ പൂർണമായും അവഗണിക്കണമെന്ന് പളനിവേൽ ത്യാഗരാജൻ പറഞ്ഞു.

  ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം

എല്ലാ ചോദ്യത്തിനും ഡാറ്റയില്ലെന്ന മറുപടി കേന്ദ്രസർക്കാർ നൽകുമ്പോൾ, ‘ഓൺ-ഡിമാൻഡ്’ ഡാറ്റ ഹാജരാക്കുന്നതിന് പോളിംഗ് ഏജൻസികളെയും മാധ്യമങ്ങളെയും ത്യാഗരാജൻ വിമർശിച്ചു. അരവിന്ദ് കെജ്രിവാളിനെ രാഹുൽ ഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് മിഥ്യയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us