മീരാബായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം 

ഡൽഹി: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. മീരാബായ് ചാനു സൈഖോമാണ് വനിതകളുടെ ഭാരോധ്വഹനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് സ്വർണം നേടിയത്. ചാനു ആകെ 201 കിലോ ഭാരം ഉയർത്തിയാണ് ഒന്നാമതെത്തിയത്.

ഇതേ ഇനത്തിൽ ടോക്കിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ചാനു എതിരാളികളെ ബഹദൂരം പിന്നിലാക്കി. കോമൺവെൽത്ത് ഗെയിംസിലെ മീരാബായ് ചാനുവിന്റെ ഹാട്രിക് മെഡൽ നേട്ടമാണിത്. മണിപ്പൂർ സ്വദേശിനിയാണ് മീരാബായ് ചാനു. ചാനു 2014 ഗെയിംസിൽ വെള്ളിയും 2018ൽ സ്വർണവും നേടിയിരുന്നു.

  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടമാണിത്. മൂന്നും ഭാരോദ്വഹന വിഭാഗത്തിലാണ്. ഭാരോദ്വഹനം പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ സർഗാർ വെള്ളി നേടി. 248 കിലോ ഭാരമാണ് സങ്കേത് സാര്‍ഗാർ ഉയർത്തിയത്. 61 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിച്ച മുത്തശ്ശിയുടെ അന്ത്യയാത്രയിൽ കൂട്ടിരുന്ന് ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങൻ; കണ്ണീരണിഞ്ഞ് നാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
[masterslider id="10"]

Related posts

Click Here to Follow Us