കോലാപ്പൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്ക്

ബെംഗളൂരു: പൂനെ-ബെംഗളൂരു ദേശീയ പാതയിൽ കോലാപൂർ ജില്ലയിലെ കിനി ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

റോഡ് സൈഡിൽ അനുചിതമായി പാർക്ക് ചെയ്തിരുന്ന കണ്ടെയ്‌നറിൽ എസ്‌യുവി ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നും ഡ്രൈവർ വാഹനം റിവേഴ്‌സ് ചെയ്യുന്നതിനിടെ അമിതവേഗതയിലെത്തിയ ട്രക്ക് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നും ട്രക്കിനും കണ്ടെയ്നറിനുമിടയിൽ എസ്‌യുവി ഞെരുക്കപ്പെടുകയായിരുന്നെന്നും വഡ്ഗാവ് പോലീസ് പറഞ്ഞു.

ഒന്നര മാസം മുമ്പ് പുതിയ എസ്‌യുവി വാങ്ങിയ ബെംഗളൂരുവിൽ നിന്നുള്ള ത്രിലേഷ് കുമാർ സി കുടുംബത്തോടൊപ്പം ഷിർദിയിലേക്ക് പോകവേയായിരുന്നു അപകടമെന്നും പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ നോർത്ത് മീനാക്ഷി നഗർ സ്വദേശികളായ ത്രിലേഷ് (42), സഞ്ജന മഹേശ്വരി (27), ജിത്യ ത്രിലേഷ് (11) എന്നിവർ സംഭവസ്ഥലത്തും സാരമായ പരിക്കുകളോടെ അരിനി എൻ ആശുപത്രിയിലും വെച്ചാണ് മരിച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

  ബെംഗളൂരുവിലെ ഗവേഷണ അധിഷ്ഠിത വിദ്യാഭ്യാസ മാതൃകയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവറും കണ്ടെയ്‌നർ ഡ്രൈവറും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് എപിഐ ഭീംഗൊണ്ട പാട്ടീലിന്റെ കീഴിലുള്ള വഡ്ഗാവ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി, നാട്ടുകാരുടെയും കിനി ടോൾ പ്ലാസയിലെ ജീവനക്കാരുടെയും സഹായത്തോടെ പരിക്കേറ്റ സ്ത്രീയെ കോലാപൂരിലെ സിപിആർ ആശുപത്രിയിലേക്ക് മാറ്റി. ശേഷം ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കി ഗതാഗതം സുഗമമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്
[masterslider id="10"]

Related posts

Click Here to Follow Us