തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്

ബെംഗളൂരു: കന്നഡ താരം യാഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്’ റിലീസിന് ഒരുങ്ങവേ, നടി നയൻതാരയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. തിരുമല വെങ്കിടേശ്വര ക്ഷേത്രദർശനത്തിനിടെ താരം തലമുണ്ഡനം ചെയ്തെന്ന വാദത്തോടെ പ്രചരിച്ച ചിത്രങ്ങൾ എഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമായി. ക്ഷേത്രദർശനത്തിന് എത്തിയ നയൻതാരയുടെ ചിത്രങ്ങളാണ് ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ തിരുത്തി വ്യാജമായി നിർമിച്ചത്. ഈ വർഷം ഏപ്രിലിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം തിരുപ്പതി സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രങ്ങളിലെ വസ്ത്രങ്ങളും ആഭരണങ്ങളും…

Read More

13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ മകളുടെ മകള്‍ നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. 67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം…

Read More

മിനിസ്‌ക്രീൻ താരം അനുമോൾ വിവാഹിതയായി; കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി

മിനിസ്‌ക്രീൻ താരം അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി വിവാഹത്തിനെത്തി. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി ‘കൈ പിടിച്ചോ’ എന്ന് പറയുന്നതും വിഡിയോയില്‍ കാണാം. വിവാഹചിത്രങ്ങൾ അനുമോൾ പങ്കുവെച്ചിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന ടിവി പരിപാടിയിലൂടെയാണ് അനുമോൾ ശ്രദ്ധേയയായത്. മലയാള ബിഗ് ബോസ് സീസൺ ഏഴിലെ വിജയി കൂടിയായിരുന്നു. സത്യ എന്ന പെൺകുട്ടി, അമ്മയറിയാതെ, വാനമ്പാടി തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടിട്ടുണ്ട്.

Read More

ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ

ബെംഗളൂരു: ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ചയെ (65) ഹുളിമാവ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. ഗതാഗതം നിയന്ത്രിക്കുകയായിരുന്ന അരുൺ എം. ബഡഗൗഡർ എന്ന ട്രാഫിക് കോൺസ്റ്റബിൾ കൈകാണിച്ച് വാഹനം നിർത്തിയതിൽ പ്രകോപിതനായ മഞ്ച, ഉദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് കോൺസ്റ്റബിളിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുവലിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസുകാരനെ ചവിട്ടുകയും…

Read More

മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ

ബെംഗളൂരു : ഓഗസ്റ്റ് 15-ന് നടന്ന ഫ്രീഡം ഹബ്ബാ ആഘോഷങ്ങൾക്കിടെ കബ്ബൺ പാർക്ക്, സെൻട്രൽ കോളേജ് മെട്രോ സ്‌റ്റേഷനുകളിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്ന സാഹചര്യത്തിൽ വിശദീകരണവുമായി നമ്മ മെട്രോ (BMRCL). വൻ ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെടുത്തതെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. ആസൂത്രിത ജനത്തിരക്ക് നിയന്ത്രണ നടപടികളുടെ ഭാഗമായി ഓഗസ്റ്റ് 15 രാവിലെ 10 മണി മുതൽ വിധാൻ സൗധ മെട്രോ സ്റ്റേഷൻ അടച്ചിട്ടിരുന്നു. തിരക്ക് കൈകാര്യം ചെയ്യാൻ അധിക സർവീസുകളും ഏർപ്പെടുത്തിയിരുന്നു.…

Read More

വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

ന്യൂഡൽഹി/മംഗളൂരു: ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ദേശീയഗാനമായ ‘വന്ദേമാതരം’ ആലപിക്കുന്നത് തടയാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ പരാതി. സ്വാതന്ത്ര്യദിന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിഷയം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ‘വന്ദേമാതരം’ ആലാപനം നിർത്തിവെക്കാൻ പ്രവർത്തകരോട് ആംഗ്യം കാണിക്കുന്നതും, ഗാനാലാപനത്തിനിടെ സോണിയ ഗാന്ധി മറ്റു നേതാക്കളോട് സംസാരിക്കുന്നതും വീഡിയോയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തെത്തിയത്. സംഭവത്തിൽ സോണിയ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്…

Read More

നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്

ബെംഗളൂരു : ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് സബ് ഇൻസ്‌പെക്ടറെ (എസ്.ഐ) മർദിക്കുകയും ക്രൂരമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ അഭിഭാഷകനടക്കം നാല് പേർക്കെതിരെ ബംഗളൂരു പോലീസ് കേസെടുത്തു. കെ.ആർ പുരം ഭട്ടരഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണ ചുമതലയിലുണ്ടായിരുന്ന എസ്.ഐ നയനയ്ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ഹേമന്ത് റെഡ്ഡി, സഹോദരൻ ഹർഷിത് റെഡ്ഡി, പിതാവ് രാധാകൃഷ്ണ റെഡ്ഡി, രാഹുൽ എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ട്രാഫിക് കോൺസ്റ്റബിൾ മഞ്ജുനാഥുമായി പ്രതികൾ തർക്കത്തിലേർപ്പെടുന്നത് കണ്ട് ഇടപെടാനെത്തിയപ്പോഴാണ് നയനയ്ക്ക് നേരെ ആക്രമണമുണ്ടായത്. അഭിഭാഷകനാണെന്ന് അവകാശപ്പെട്ട ഹേമന്ത് റെഡ്ഡി എന്നയാൾ…

Read More

“സ്വന്തമായി പണിയെടുക്കാൻ മടിയുള്ള ആളുടെ കൂടെയുള്ള ജീവിതം ടാസ്കാണ്”: നിലപാട് വ്യക്തമാക്കി ആരതി പൊടി

കൊച്ചി: മുൻ ബിഗ് ബോസ് താരവും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിലും വിവാദങ്ങളിലും ഭാര്യയും സംരംഭകയുമായ ആരതി പൊടിയെ വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കുറിപ്പ്. റഫീല നിസാർ അഹമ്മദ് എന്ന ഫേസ്ബുക്ക് ഉപയോക്താവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഠിനാധ്വാനം കൊണ്ട് ഫാഷൻ രംഗത്ത് സ്വന്തമായി സാമ്രാജ്യം പടുത്തുയർത്തിയ വ്യക്തിയാണ് ആരതിയെന്നും, പങ്കാളിയുടെ ഉത്തരവാദിത്തമില്ലായ്മയോ സാമ്പത്തിക ബാധ്യതകളോ സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. കോയമ്പത്തൂരിൽ നിന്ന് ബി.എസ്.സി ഫാഷൻ ടെക്നോളജി പൂർത്തിയാക്കി സ്വന്തം നിലയിൽ…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) റൺവേയിലെ അറ്റകുറ്റപ്പണികൾ കാരണം ഇന്ന് (ഓഗസ്റ്റ് 17, തിങ്കൾ) വിമാന സർവീസുകൾ വൈകാൻ സാധ്യത. ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ ടാക്സിവേ താൽക്കാലികമായി അടച്ചിടുന്നതിനാൽ വിമാനങ്ങളുടെ നീക്കത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യോമയാന അധികൃതർ നോട്ടീസ് ടു എയർമെൻ (NOTAM) പുറപ്പെടുവിച്ചു. ഉച്ചയ്ക്കുശേഷവും വൈകുന്നേരങ്ങളിലും യാത്ര ചെയ്യുന്നവർ ആവശ്യത്തിന് സമയം കൈയിൽ കരുതി വേണം വിമാനത്താവളത്തിലേക്ക് തിരിക്കാനെന്ന് യാത്രാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. റൺവേ നിയന്ത്രണം മുംബൈ, ഡൽഹി, ഹൈദരാബാദ്…

Read More

വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ബെംഗളൂരു : കർണാടകയിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) മുന്നറിയിപ്പ്. സംസ്ഥാനത്തെ 15-ലധികം ജില്ലകളിൽ ഓഗസ്റ്റ് 22 വരെ വെവ്വേറെ ഘട്ടങ്ങളിലായി മിതമായതോ ശക്തമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. തീരദേശ കർണാടകയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഓഗസ്റ്റ് 22 വരെ മിതമായ മഴ തുടരും. ഇതിനുപുറമെ ഉത്തര ഉൾനാടൻ കർണാടക, മലനാട്, ദക്ഷിണ ഉൾനാടൻ കർണാടക എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ നല്ല മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഹാവേരി, ബെലഗാവി, ധാർവാഡ്, കൊപ്പൽ, ഗദഗ് എന്നീ ജില്ലകളിൽ…

Read More