ബെംഗളൂരു: തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദിവസേന നടത്തുന്ന ആദ്യത്തെ ആരതിയിൽ പങ്കെടുക്കാൻ ഇനി മുതൽ കർണാടകയിൽ നിന്നുള്ള മന്ത്രിമാർ, എം.എൽ.എമാർ, ജഡ്ജിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കും പ്രോട്ടോക്കോൾ പ്രകാരം അനുവാദമുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ബനശങ്കരിയിൽ ശ്രീ ഷണ്മുഖ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മത്തിന് ശേഷം സംസാരിക്കവേയാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രോട്ടോക്കോൾ ഉത്തരവ് സംസ്ഥാന സർക്കാർ ഉടൻ പുറപ്പെടുവിക്കും. 400 വർഷത്തെ ചരിത്രമുള്ള പാരമ്പര്യമനുസരിച്ച് കർണാടകയുടെ പേരിലാണ് തിരുപ്പതി തിരുമല ക്ഷേത്രത്തിൽ…
Read MoreYear: 2026
പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
ബെംഗളൂരു: യാത്രക്കാർക്കുള്ള ഓട്ടോറിക്ഷകൾ വ്യാപകമായി ചരക്ക് കടത്തലിനായി (ഗുഡ്സ് ഡെലിവറി) ഉപയോഗിക്കുന്നതിനെതിരെ നിയമനടപടികൾ ശക്തമാക്കി കർണാടക ഗതാഗത വകുപ്പ്. ഈ വിഷയത്തിലുണ്ടായ തർക്കങ്ങളും മറ്റ് അനുബന്ധ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി ഗതാഗത വകുപ്പ് ബുധനാഴ്ച മൊബിലിറ്റി-ലോജിസ്റ്റിക്സ് അഗ്രിഗേറ്റർ പ്ലാറ്റ്ഫോമുകളുടെയും ഡ്രൈവർമാരുടെ യൂണിയനുകളുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ‘പോർട്ടർ’ (Porter)-ന്റെ അഡുഗോഡിയിലെ ഓഫീസിന് മുന്നിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർമാർ ജൂൺ 23-ന് വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ജൂൺ 24 മുതലാണ് പാസഞ്ചർ ഓട്ടോകൾ ചരക്കു കടത്തിന് ഉപയോഗിക്കുന്നതിനെതിരെ മോട്ടോർ…
Read Moreചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ ‘സാധാരണക്കാരന്റെ’ അനുഭവം
ബെംഗളൂരു: നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥ നേരിട്ടറിയാൻ രഹസ്യമായി മിന്നൽ പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് നേരിടേണ്ടി വന്നത് സാധാരണക്കാരായ യാത്രികരുടെ കയ്പേറിയ അനുഭവം. പണം ചില്ലറയായി കയ്യിലില്ലാത്തതിന്റെ പേരിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചിരുന്നതിനാൽ മന്ത്രിയെ തിരിച്ചറിയാൻ കണ്ടക്ടർക്ക് സാധിച്ചില്ല. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബി.എം.ടി.സി ബസിലാണ് മന്ത്രി യാത്ര ചെയ്തത്. ബസിൽ കയറിയ അദ്ദേഹം കണ്ടക്ടറോട് രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെടുകയും 100 രൂപയുടെ നോട്ട് നൽകുകയും ചെയ്തു.…
Read More14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
ബംഗളുരു: വാണിജ്യ നഗരമായ ഹുബ്ബള്ളിയിൽ കൗമാരക്കാരിയായ പെൺകുട്ടി വീട്ടിൽ പ്രസവിച്ച സംഭവം വൻ ചർച്ചയാകുന്നു. 14 വയസ്സും മൂന്ന് മാസവും മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്. നിലവിൽ പെൺകുട്ടിയെയും നവജാതശിശുവിനെയും ഹുബ്ബള്ളിയിലെ കിംസ് (KIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായം കുറവായതിനാൽ അതീവ സുരക്ഷിതമായ ‘നിർഭയ വാർഡിൽ’ പ്രത്യേക നിരീക്ഷണത്തിലാണ് പെൺകുട്ടിയിപ്പോൾ. ജൂലൈ 8-നാണ് പെൺകുട്ടിയെ തുടർചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചതെന്നും, കുട്ടി വീട്ടിലാണ് പ്രസവിച്ചതെന്നുമാണ് പ്രാഥമിക വിവരമെന്നും കിംസ് അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട് ഡോ. രാജശേഖർ ദ്യാബെരി അറിയിച്ചു. നിലവിൽ അമ്മയും…
Read Moreറോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ കടുത്ത ഗതാഗതക്കുരുക്ക് ജീവനക്കാരുടെ മാനസികാരോഗ്യത്തെ തകിടം മറിക്കുന്നതിനൊപ്പം കമ്പനികളുടെ ഉൽപ്പാദനക്ഷമതയെയും ഗുരുതരമായി ബാധിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരുവിൽ, സാധാരണ ജനങ്ങളുടെ നിത്യജീവിതം റോഡുകളിൽ ഹോമിക്കപ്പെടുകയാണ്. നഷ്ടമാകുന്നത് മാസങ്ങൾ, വർദ്ധിക്കുന്ന മാനസിക സമ്മർദ്ദം തിരക്കേറിയ സമയങ്ങളിൽ വെറും 10 കിലോമീറ്റർ സഞ്ചരിക്കാൻ 40 മിനിറ്റോളമാണ് നഗരത്തിൽ വേണ്ടിവരുന്നത്. ദിവസേന രണ്ടോ മൂന്നോ മണിക്കൂർ യാത്ര ചെയ്യുന്ന നഗരവാസികൾക്ക് വർഷത്തിൽ ഒരു മാസം വരെയാണ് റോഡിൽ മാത്രം നഷ്ടമാകുന്നത്. കോവിഡിന് ശേഷം കമ്പനികൾ…
Read Moreഎസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
ബെംഗളൂരു: വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം. പതിനേഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള് ആലപിച്ച സംഗീത പ്രതിഭയാണ് വിടവാങ്ങിയത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചുമകള് അപ്സരയാണ് സോഷ്യല്മീഡിയയിലൂടെ വിയോഗവിവരം പങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രയാസകരമായ സമയത്ത്, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവര് അഭ്യര്ത്ഥിച്ചു.
Read Moreഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
ബെംഗളൂരു: നഗരത്തിലെ റോഡുകളെയും തെരുവുകളെയും ഇത്രയും കാലം സൗജന്യ പാർക്കിങ് കേന്ദ്രങ്ങളായി കണ്ടിരുന്ന രീതിക്ക് ഉടൻ അവസാനമായേക്കും. ബെംഗളൂരുവിലെ പാർക്കിങ് സംവിധാനങ്ങളിൽ വൻ അഴിച്ചുപണി ലക്ഷ്യമിട്ടുള്ള പുതിയ പാർക്കിങ് ചട്ടങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നതോടെ നഗരത്തിലെ യാത്രാസംസ്കാരത്തിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകും. നഗരത്തിലെ പൊതുപാർക്കിങ് മേഖലകൾക്ക് പണം ഈടാക്കുക, ദീർഘനേരമുള്ള റോഡരികിലെ പാർക്കിങ് നിരുത്സാഹപ്പെടുത്തുക, ഓഫ്-സ്ട്രീറ്റ് (റോഡിന് പുറത്തുള്ള) പാർക്കിങ് സൗകര്യങ്ങളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ ‘ഡ്രാഫ്റ്റ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (പാർക്കിങ്) ചട്ടങ്ങൾ 2026’ പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ…
Read Moreസുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 11.30-ഓടെയാണ് നാടിനെ നടുക്കിയ ഈ ദരുണാപകടം സംഭവിച്ചത്. അപകടത്തിൽപെട്ട കാറിൽ ആകെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ കണ്ണൂർ അലവിൽ സ്വദേശിയും ബാക്കി നാലുപേർ ബെംഗളൂരു സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. അലവിൽ സ്വദേശിയായ ഷാൻ സുഹൃത്തുക്കളോടൊപ്പം നാട്ടിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നും വരുന്നതിനിടയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഒരാൾ അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം കണ്ണൂർ ജില്ലാ…
Read Moreബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
ബെംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണ സാധനം മാറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഐടി ജീവനക്കാരായ രണ്ട് യുവാക്കളെ റസ്റ്റോറന്റ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു. കിഴക്കൻ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള ഡോമിനോസ് പിസ്സ ഔട്ട്ലെറ്റിലാണ് സംഭവം. പരിക്കേറ്റ ബി.ഇ.എം.എൽ ലേഔട്ടിൽ താമസിക്കുന്ന ഐടി പ്രൊഫഷണലായ സിദ്ധാർത്ഥ ശൗര്യ (33), അദ്ദേഹത്തിന്റെ അളിയൻ എന്നിവരെ മർദ്ദിച്ച സംഭവത്തിൽ നാല് റസ്റ്റോറന്റ് ജീവനക്കാർക്കെതിരെ വൈറ്റ്ഫീൽഡ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 12.55-ഓടെയാണ് സിദ്ധാർത്ഥ ശൗര്യ ഈ ഔട്ട്ലെറ്റിൽ നിന്നും ഓൺലൈൻ വഴി ‘വെജ് ഗാർലിക് ബ്രെഡും’ ‘വെജ് ടാക്കോ…
Read Moreസംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ വിനോദയാത്രയ്ക്ക് പോയ ഏഴ് യുവാക്കൾ മരിച്ചു. ഹുബ്ലി-അങ്കോള ദേശീയപാതയിലെ അരതിബൈൽ ഘട്ട് സെക്ഷനിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ക്രൂയിസർ വാഹനം എതിരെ വന്ന ലോറിയുമായി മുഖാമുഖം ഇടിക്കുകയായിരുന്നു. മരിച്ചവരെല്ലാം ധാർവാഡിലെ ഫുഡ് ഡെലിവറി ബോയ്സ് ആണ്. സഞ്ജീവ് അംഗഡി (33), അക്ഷയ് മുരളവർ (26), അഭിഷേക് ഈശ്വർ (28), അഭിഷേക് മദ്ഭാവി (27), ബസപ്പ ദേവപ്പ കനകനവർ (38), മഞ്ജുനാഥ് ചുലകി (33), സച്ചിൻ (26) എന്നിവരാണ് മരിച്ചതെന്ന് യെല്ലാപൂർ പോലീസ്…
Read More