ബെംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിലെ കുതിച്ചുയരുന്ന ജീവിതച്ചെലവുകളെക്കുറിച്ചും അമിതമായ ഫ്ലാറ്റ് വാടകയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ട് സോഷ്യൽ മീഡിയ പോസ്റ്റ്. നഗരത്തിലെ ഒരു പ്രീമിയം 3BHK ഫ്ലാറ്റിന്റെ മാസവാടക 1.1 ലക്ഷം രൂപയാണെന്ന പരസ്യമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൻ സംവാദത്തിന് വഴിവെച്ചിരിക്കുന്നത്. പ്രമുഖ ഐടി ഹബ്ബുകൾക്കും ബിസിനസ് പാർക്കുകൾക്കും സമീപമുള്ള പ്രദേശങ്ങളിൽ താമസസൗകര്യങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം ഉയരുകയാണെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഡൊംലൂർ-ഇന്ദിരാനഗർ മേഖലയിൽ എംബസി ഗോൾഫ് ലിങ്ക്സ് (EGL) ബിസിനസ് പാർക്കിന് സമീപമുള്ള ‘ശ്രീറാം സ്പന്ദന’ എന്ന അപ്പാർട്ട്‌മെന്റിലെ…
Read MoreMonth: May 2026
അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ അടുത്ത നാല് മുതൽ അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും തുടർച്ചയായ മഴ ലഭിക്കുമെന്നാണ് പ്രവചനം. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കാരണം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കടുത്ത ഗതാഗതക്കുരുക്കിനും സാധ്യതയുള്ളതിനാൽ നഗരവാസികൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയോടൊപ്പം മണിക്കൂറിൽ 40…
Read Moreനാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
ബെംഗളൂരു : മൈസൂരുവിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം സംഭവിച്ചത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കോളജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു ആര്യ. കോളജിലെ താമസസൗകര്യങ്ങളും ഭക്ഷണവും ശരിയായ രീതിയിൽ അല്ലാത്തതിനെ തുടർന്ന് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ആര്യയുടെ ജീവൻ കവർന്നത്. ആര്യയും പിതാവും സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ നിന്നും അമിതവേഗതയിൽ…
Read Moreപെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി
കോഴിക്കോട്: വധശിക്ഷയിൽ നിന്നും മോചിതനായി, രണ്ടു പതിറ്റാണ്ടു നീണ്ട ഗൾഫിലെ ജയിൽ വാസത്തിനും ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. രാവിലെ 7.35 ഓടെ റഹീം സഞ്ചരിച്ച വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തു. വിമാനത്താവളത്തിലെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി 8.20 ഓടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, തന്റെ മോചനത്തിനായി പ്രാർത്ഥിക്കുകയും പ്രdownloaderഫിക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി. വ്യവസായി ബോബി ചെമ്മണ്ണൂർ, റഹീമിന്റെ സഹോദരൻ, സുഹൃത്തുക്കൾ തുടങ്ങിയവർ വിമാനത്താവളത്തിന് പുറത്ത് അദ്ദേഹത്തെയും…
Read Moreവാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ
ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം നടത്തിവന്ന ഏഴ് സ്ത്രീകളെ ബെംഗളൂരു സിറ്റി പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സി.സി.ബി നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കെണിയിൽപ്പെട്ട അഞ്ച് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. കാമാക്ഷിപാളയ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീഗന്ധ കാവൽ മദ്ദൂരമ്മ ലേഔട്ട്, വിദ്യാരണ്യപുര പോലീസ് സ്റ്റേഷൻ പരിധിയിലെ ടെമ്പിൾ റോഡ്, ബസവേശ്വര നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബി.ഇ.എം.എൽ ലേഔട്ട്…
Read Moreബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
ബെംഗളൂരു: ഈദ് അൽ അദ്ഹ (ബക്രീദ്) പ്രമാണിച്ച് നഗരത്തിലെ വിവിധയിടങ്ങളിൽ മെയ് 28-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉത്സവത്തോടനുബന്ധിച്ച് കൂട്ടപ്രാർത്ഥനകൾ നടക്കുന്ന പശ്ചാത്തലത്തിലും നഗരത്തിലെ റോഡ് പ്രവൃത്തികൾ കണക്കിലെടുത്തുമാണ് മുൻകരുതൽ നടപടിയായി ബെംഗളൂരു സൗത്ത് ഡിവിഷൻ ട്രാഫിക് പോലീസ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച വിശദമായ യാത്രാ നിർദ്ദേശങ്ങൾ ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ തന്റെ ഔദ്യോഗിക ‘X’ (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. മെയ് 28 രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി…
Read Moreഇനി ബെംഗളൂരുവിൽ പുറത്തിറങ്ങിയാൽ പോക്കറ്റ് കീറും; 300 രൂപയുടെ യാത്രയ്ക്ക് 1200 രൂപ ചെലവാക്കണം
ബെംഗളൂരു: നഗരത്തിൽ ഇന്ധനവില തുടർച്ചയായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓട്ടോ, ക്യാബ് യാത്രാനിരക്കുകൾ കുത്തനെ ഉയരുന്നു. മെയ് 15 മുതൽ തുടർച്ചയായി നാല് തവണയാണ് ഇന്ധനവില വർദ്ധിച്ചത്. ഇതോടെ ഓൺലൈൻ ആപ്പുകൾ വഴിയുള്ള ബുക്കിംഗുകൾക്കും സാധാരണ സർവീസുകൾക്കും നിരക്ക് വലിയ തോതിൽ വർദ്ധിച്ചത് സാധാരണക്കാരായ യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എം.ജി റോഡിൽ നിന്ന് രാജരാജേശ്വരി നഗറിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ അനുഭവം അനുസരിച്ച്, സാധാരണയായി 230 രൂപ മുതൽ 300 രൂപ വരെ ഈടാക്കിയിരുന്ന ഓട്ടോ യാത്രയ്ക്ക്, തിരക്കേറിയ വൈകുന്നേരങ്ങളിൽ ഇപ്പോൾ ഡ്രൈവർമാർ…
Read Moreബെംഗളൂരുവിലെ ആശുപത്രിയിൽ തീപിടുത്തം; 21 രോഗികളെ രക്ഷപ്പെടുത്തി
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽനിന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) കഴിഞ്ഞിരുന്ന 14 പേരുൾപ്പെടെ 21 രോഗികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. സിംഗാപുര എം.എസ് പാളയ റോഡിലുള്ള ‘അവേക്ഷ’ ആശുപത്രിയിലാണ് അപകടമുണ്ടായത്. പുലർച്ചെ 3.15-ഓടെയാണ് സംഭവം പുറംലോകമറിയുന്നത്. ആശുപത്രിയുടെ ബേസ്‌മെന്റ് ഡക്റ്റിലെ വൈദ്യുത കേബിളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണണമെന്നാണ് ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് നിമിഷങ്ങൾക്കകം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കനത്ത പുക പടർന്നുപിടിക്കുകയായിരുന്നു. ബേസ്‌മെന്റും നാല് നിലകളുമുള്ള കെട്ടിടത്തിന്റെ…
Read Moreബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി
ബെംഗളൂരു: രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമായ ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ‘ക്രൈം ഇൻ ഇന്ത്യ’ റിപ്പോർട്ട്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ (2022, 2023, 2024) നഗരത്തിൽ ശരാശരി ഓരോ രണ്ടര മണിക്കൂറിലും ഒരു സാമ്പത്തിക കുറ്റകൃത്യം വീതം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള വൈറ്റ് കോളർ കുറ്റകൃത്യങ്ങളാണ് നഗരത്തിൽ വ്യാപകമാകുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആകെ 10,580 സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ബെംഗളൂരുവിൽ മാത്രം…
Read Moreബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
ബെംഗളൂരു: മൃഗങ്ങളുടെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയും വനസമ്പത്തും നേരിട്ട് കണ്ട് ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ ഭാഗത്തുനിന്നും വീണ്ടും ഞെട്ടിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റം. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള (Bandipur Tiger Reserve) പ്രധാന വനപാതയിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരികൾ കാറിനുള്ളിൽ നിന്നും ബിയർ ക്യാനുകളും ടിഷ്യൂ പേപ്പറുകളും റോഡിലേക്ക് വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനീകരണം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. Ni മാരുതി സുസുക്കി ബലേനോ കാറിലെത്തിയ ഒരു സംഘം ആളുകളാണ് വനത്തിനുള്ളിലെ റോഡിലൂടെ യാത്ര ചെയ്യവേ തങ്ങൾ മദ്യപിച്ച രണ്ട് ബിയർ ക്യാനുകളും ഉപയോഗിച്ച ടിഷ്യൂ…
Read More