വേനൽചൂടിനിടെ അപ്രതീക്ഷിത മഴയെത്തുന്നു

കടുത്ത വേനലിന് കുളിരായി കേരളത്തിൽ മഴ എത്തുന്നു. ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും തെക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിന്നിരുന്ന ന്യൂനമർദം (Low Pressure Area) ഇപ്പോൾ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2026 ഫെബ്രുവരി 18-ഓടെ ഈ ന്യൂനമർദം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അനുബന്ധ മേഖലയ്ക്കും മുകളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിനുപുറമെ, തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ 0.9 കിലോമീറ്റർ ഉയരത്തിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

Read More

കേരള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും കെസിബിസിയും രംഗത്ത്

കൊച്ചി: ബാറുകളുടെ സമയം കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസിയും ഓര്‍ത്തഡോക്‌സ് സഭയും. മിന്നല്‍ വേഗത്തിലുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഡീല്‍ ആണെന്ന് സംശയിക്കുന്നതായും നയംമാറ്റം പിന്‍വലിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ബാര്‍ മുതലാളിമാര്‍ക്കൊപ്പമാണെന്നുമായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം. സര്‍ക്കാരിനെതിരെ സഭാ നേതൃത്വം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ടൂറിസം ശക്തിപ്പെടുത്താനാണ് ബാറുകളിലെ സമയം കൂട്ടുന്നതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം. ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുന്നത് മദ്യം കുടിക്കാനല്ല, പ്രകൃതി ഭംഗി ആസ്വദിക്കാനാണെന്ന് കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു. മദ്യം ലഭ്യത കുറയ്ക്കാനാ…

Read More

സ്ത്രീയുടെ മാറിടത്തിൽ പിടിക്കുന്നത് ബലാത്സംഗ ശ്രമം തന്നെ: അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഡല്‍ഹി: സ്ത്രീകളുടെ മാറിടങ്ങളില്‍ പിടിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ലൈംഗികാതിക്രമമാണെന്ന് സുപ്രീംകോടതി. ഇത്തരം പ്രവൃത്തി ബലാത്സംഗ ശ്രമമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അലഹാബാദ് ഹൈക്കോടതിയുടെ മുന്‍ വിവാദ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ തത്വങ്ങളുടെ തെറ്റായ പ്രയോഗം കാരണം ചോദ്യം ചെയ്യപ്പെട്ട ഉത്തരവ് റദ്ദാക്കാന്‍ അര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി അസാധുവാക്കിയത്.

Read More

സ്വകാര്യ ബസുകൾക്ക് കർശന നിയന്ത്രണവുമായി സർക്കാർ; 11 സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കാൻ ഫെബ്രുവരി 28 വരെ സമയം

ബെംഗളൂരു: സംസ്ഥാനത്ത് വർധിച്ചു വരുന്ന സ്വകാര്യ ബസ് അപകടങ്ങളുടെയും തീപിടുത്തങ്ങളുടെയും പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഗതാഗത വകുപ്പ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ട് എന്നിവയുടെ ശുപാർശകൾ പരിഗണിച്ചാണ് നടപടി. സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ ബസുകളും 11 സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ ഫെബ്രുവരി 28 വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്. ചിത്രദുർഗയിലുണ്ടായ ബസ് തീപിടുത്തത്തിന് പിന്നാലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങൾ. പ്രധാനപ്പെട്ട 11…

Read More

ബാങ്ക് ലോക്കറിലെ 3.5 കോടിയുടെ സ്വര്‍ണം പണയം വച്ച ഡപ്യൂട്ടി മാനേജര്‍ പിടിയില്‍

ബെംഗളുരു: 3.5 കോടി രൂപവിലമതിക്കുന്ന സ്വര്‍ണം ലോക്കറില്‍ നിന്നു മാറ്റി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച ബാങ്ക് ഡപ്യൂട്ടി മാനേജര്‍ അറസ്റ്റിലായി. ഗിരിനഗറിലെ പൊതുമേഖലാ ബാങ്ക് ചീഫ് മാനേജരുടെ പരാതിയിലാണ് അറസ്റ്റ്. ഓണ്‍ലൈന്‍ വാതുവയ്പ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണു പണം ഉപയോഗിച്ചതെന്ന്അന്വേഷണത്തില്‍ കണ്ടെത്തി. സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണന്നും 700 ഗ്രാം തിരിച്ചുപിടിച്ചെന്നും പൊലീസ് അറിയിച്ചു.

Read More

പ്രണയത്തിന്റെ സുഗന്ധം പരത്തി ബെംഗളൂരു; വാലന്റൈൻസ് ദിനത്തിൽ കയറ്റുമതി ചെയ്തത് 6 കോടിയിലധികം റോസാപ്പൂക്കൾ!

ബെംഗളൂരു: ഈ വാലന്റൈൻസ് സീസണിൽ ആഗോള തലത്തിൽ പ്രണയത്തിന്റെ നിറം പടർത്തി ബെംഗളൂരു . കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി ഇത്തവണ 6 കോടിയോളം (60 മില്യൺ) റോസാപ്പൂക്കളാണ് വിവിധയിടങ്ങളിലേക്ക് കയറ്റുമതി ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 2,700 ടണ്ണിലധികം ഭാരമുള്ള പൂക്കളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയത്. ബെംഗളൂരുവിൽ നിന്നുള്ള റോസാപ്പൂക്കൾക്കായി ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്നത് സിംഗപ്പൂരിലാണ്. ക്വാലാലംപൂർ, അബുദാബി, ന്യൂയോർക്ക്, കുവൈറ്റ് എന്നിവയാണ് തൊട്ടുപിന്നാലെ. ഇത്തവണ പുതുതായി ലണ്ടൻ (ഗാറ്റ്‌വിക്), ലോസ് ഏഞ്ചൽസ്, ഡാളസ്, ടൊറന്റോ, ഒർലാൻഡോ എന്നിവിടങ്ങളിലേക്കും പൂക്കൾ അയച്ചു.…

Read More

വർഗീയത നിറഞ്ഞ രംഘങ്ങൾ; മലയാളിയെ ബീഫ് കഴിപ്പിക്കാൻ നിർബന്ധിക്കണോ? ‘കേരള സ്റ്റോറീസ് 2’ ട്രെയിലറിലെ ബീഫ് സീനിന് എട്ടിന്റെ പണി നൽകി ട്രോളന്മാർ; വിവാദങ്ങൾ ഇതെല്ലാം

വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച് കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്യുന്ന ‘കേരള സ്റ്റോറീസ് 2’ വിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകളും പരിഹാസങ്ങളും ഉയരുന്നു. ചിത്രം വർഗീയത പരത്തുന്നതാണെന്ന ആരോപണം ഒരു വശത്ത് ശക്തമാകുമ്പോൾ, ട്രെയിലറിലെ ചില രംഗങ്ങൾ മലയാളികൾക്കിടയിൽ ചിരി പടർത്തുന്ന ട്രോളുകളായി മാറിയിരിക്കുകയാണ്. ട്രെയിലറിലെ പ്രധാന ഉള്ളടക്കം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന അവകാശവാദവുമായാണ് ട്രെയിലർ തുടങ്ങുന്നത്. എന്നാൽ അടിമുടി വർഗീയത കലർന്ന സംഭാഷണങ്ങളും രംഗങ്ങളുമാണ് ഇതിലുള്ളതെന്നാണ് പ്രധാന വിമർശനം. “അടുത്തതായി അവർ…

Read More

മതം മാറിയപ്പോൾ മുഷിഞ്ഞ വസ്ത്രം മാറി പുതിയത് ധരിച്ച സുഖം”: മനസ്സ് തുറന്ന് ലക്ഷ്മിപ്രിയ

സിനിമ-സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലക്ഷ്മിപ്രിയ. ബിഗ് ബോസ് മലയാളം സീസൺ 4-ലെ കരുത്തുറ്റ മത്സരാർത്ഥിയായിരുന്ന താരം, തന്റെ ജീവിതത്തെക്കുറിച്ചും മതം മാറ്റത്തെക്കുറിച്ചും പലപ്പോഴും തുറന്നുസംസാരിക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ വിശ്വാസത്തെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും താരം പങ്കുവെച്ച ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ മതം മാറ്റം എന്നത് വെറുമൊരു വസ്ത്രം മാറുന്നതുപോലെ അനായാസമായിരുന്നുവെന്നും, മുസ്ലീം കുടുംബത്തിലാണ് ജനിച്ചതെങ്കിലും ആ മതത്തിന്റെ രീതികളിലല്ല താൻ വളർന്നതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നു. മുൻപ് മുസ്‌ലിം മതത്തിലായിരുന്നപ്പോൾ സബീന അബ്‌ദുൾ ലത്തീഫ് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പേര്. കല്യാണത്തിന്…

Read More

മലിനീകരണവും ഉഷ്ണതരംഗവും കൂടെ ജലക്ഷാമവും നഗരജീവിതം ദുസ്സഹമാക്കുന്നു

ബെംഗളൂരു: ഐടി നഗരമെന്ന ഖ്യാതിയുള്ള കർണാടക തലസ്ഥാനമായ ബെംഗളൂരു അതീവ ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നു. വായു-ശബ്ദ മലിനീകരണത്തോടൊപ്പം ക്രമാതീതമായി ഉയരുന്ന താപനിലയും മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. വായു ഗുണനിലവാരം താഴേക്ക്; ജാഗ്രതാ നിർദ്ദേശം നഗരത്തിലെ വായു ഗുണനിലവാര സൂചിക (AQI) നിലവിൽ 140 നും 175 നും ഇടയിലാണ്. ഇത് വായു ശുദ്ധമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. കാരണങ്ങൾ: അമിതമായ ഗതാഗതക്കുരുക്ക്, നിർമ്മാണ പ്രവർത്തനങ്ങളിലൂടെയുള്ള പൊടിപടലങ്ങൾ, ശൈത്യകാലത്തെ മൂടൽമഞ്ഞ് എന്നിവയാണ് വായു മലിനീകരണം വർദ്ധിപ്പിക്കുന്നത്. ആസ്തമ, അലർജി,…

Read More

മസാല ദോശയും ഫിൽട്ടർ കോഫിയും ഓട്ടോ സവാരിയും; ബെംഗളൂരുവിന്റെ തനിമ ആസ്വദിച്ച് അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ

ബെംഗളൂരു: ഗൃഹാതുരത്വം ഉണർത്തുന്ന മസാല ദോശയുടെ രുചിയും ചൂടുള്ള ഫിൽട്ടർ കോഫിയും നഗരത്തിലെ ഓട്ടോ സവാരിയുമായി ബെംഗളൂരുവിന്റെ പ്രാദേശിക തനിമ ആസ്വദിച്ച് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. തിങ്കളാഴ്ച വൈകുന്നേരം ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയ്ക്കൊപ്പമാണ് 39-കാരനായ സെർജിയോ ഗോർ നഗരം ചുറ്റാനിറങ്ങിയത്. ഇന്ദിരാനഗറിലെ പ്രശസ്തമായ റെസ്റ്റോറന്റിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാങ്കേതിക-നവീന പങ്കാളിത്തത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇടക്കാല വ്യാപാര കരാറിന് ശേഷമുള്ള ഇന്ത്യ-യുഎസ് സഹകരണത്തെക്കുറിച്ചായിരുന്നു പ്രധാന ചർച്ചയെന്ന് തേജസ്വി സൂര്യ എക്‌സിൽ കുറിച്ചു. https://x.com/USAmbIndia/status/2023456675907486095?s=20 ബെംഗളൂരുവിന്…

Read More