കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി മുൻ ചീഫ് സെക്രട്ടറിയായ കെ. ജയകുമാറിനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം സെക്രട്ടറിയറ്റിന്റെതാണ് തീരുമാനം. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശ പ്രകാരമാണ് കെ ജയകുമാറിന്റെ പേര് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ രീതിയുലുള്ള പ്രതിരോധത്തിൽ നിൽക്കുകയാണ്. ഈ സമയത്താണ് കൂടുതൽ സ്വീകാര്യനായ മുൻ ചീഫ് സെക്രട്ടറിയും ബഹുമുഖ പ്രതിഭയുമായ മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. പാർട്ടി നേതാക്കളെ ചുമതല ഏൽപ്പിച്ചാൽ വീണ്ടും…

Read More

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ആര്‍ രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ നിയമസഭാംഗമായി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 1950 മാര്‍ച്ച് 12നാണ് എം ആര്‍ രഘുചന്ദ്രബാല്‍ ജനിച്ചത്. 1980ൽ കോവളത്ത് നിന്നും 1991ൽ പാറശ്ശാലയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. നാലാം കരുണാകര സര്‍ക്കാരിന്റെ മന്ത്രിസഭയിലാണ് ഇദ്ദേഹം എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്തത്

Read More

ഇന്നു മുതൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാ​ഗമായി ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

കഴിഞ്ഞ എട്ട് മാസത്തോളമായി ബെംഗളൂരു വിമാനത്താവളത്തിൽ ഒരു ടാക്സി കിട്ടാൻ രണ്ട് മണിക്കൂർ ക്യൂ; വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു വിമാനത്താവളത്തിൽ ടാക്സി ലഭിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നു. യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ വലിയ ചർച്ചയായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പ്രശ്നം രൂക്ഷമായിരിക്കുകയാണ്. ഇത് യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തുന്നു. ബെംഗളൂരു: ഒരു ടാക്സി കിട്ടണമെങ്കിൽ മണിക്കൂറുകളോളം കാത്തുനിൽക്കണം. ഏതെങ്കിലും ചെറുപട്ടണത്തിലെ കഥയല്ല പറയുന്നത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കഥയാണ്. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ക്യൂവിൽ കാത്തു നിന്നാലാണ് ഒരു ടാക്സി ലഭിക്കുക. ഏറെ നാളായി തുടരുന്ന ഈ ദുരിതത്തിന് ഇതുവരെയും ഒരു അറുതിയായില്ല. ബെംഗളൂരു വിമാനത്താവളത്തിലെ യൂബർ പിക്കപ്പ് പോയിന്റിൽ…

Read More

അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യം; ഗൗരി കിഷന്‍ യൂട്യൂബര്‍ക്ക് നല്‍കിയ ചുട്ട മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ കൈയടി

വാര്‍ത്താ സമ്മേളനത്തിനിടെ അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ച യൂട്യൂബര്‍ക്ക് നടി ഗൗരി കിഷന്‍ നല്‍കിയ ചുട്ടമറുപടിക്ക് സിനിമാ രംഗത്തുനിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും നിറഞ്ഞ കൈയടി. നടിയുടെ ഭാരമെത്ര എന്ന ചോദ്യത്തോടുള്ള നടിയുടെ പ്രതികരണം വൈറലാകുകയും നടിക്ക് പിന്തുണയുമായി പ്രമുഖരുള്‍പ്പെടെ രംഗത്തെത്തുകയുമായിരുന്നു. ഇത്തരം ചോദ്യവും വാദപ്രതിവാദങ്ങളും നടന്നപ്പോഴും നടിക്ക് സംഭവസ്ഥലത്തുവച്ച് പിന്തുണ നല്‍കാതിരുന്ന സംവിധായകന്‍ അബിന്‍ ഹരിഹരനേയും നടന്‍ ആദിത്യ മാധവനേയും രൂക്ഷമായി വിമര്‍ശിക്കുകയാണ് നെറ്റിസണ്‍സ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു യൂട്യൂബര്‍ക്ക് നേരെ ഗൗരി ആഞ്ഞടിച്ചത്. താരസംഘടന അമ്മ ഉള്‍പ്പെടെ ഗൗരി…

Read More

കള്ളനാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചു; തെങ്ങിൽ കയറി യുവാവ് ഇരുന്നത് നാലു മണിക്കൂർ

ബെംഗളൂരു : കള്ളനാണെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചതിനെത്തുടർന്ന് ഒരാൾ തെങ്ങിൽ കയറി നാല് മണിക്കൂറോളം അവിടെ തന്നെ തുടരേണ്ടി വന്നു. ബെലഗാവിയിൽ നിന്നുള്ള ബസവരാജ് സൊല്ലാപൂർ എന്നയാൾ ഗഡാഗിലെ വിവേകാനന്ദ നഗറിൽ എത്തിയപ്പോഴാണ് സുഹൃത്തിന്റേതാണെന്ന് കരുതി വീടിന്റെ വാതിലിൽ മുട്ടിയത്. വീട് മാറിയത് മനസിലായപ്പോൾ അയാൾ സ്ഥലം വിട്ടു. എന്നാൽ, താമസക്കാർക്ക് സംശയം തോന്നി പോലീസിൽ വിവരം അറിയിച്ചു. അറസ്റ്റ് ഭയന്ന് ബസവരാജ് അടുത്തുള്ള ഒരു തെങ്ങിൽ കയറി. പോലീസും നാട്ടുകാരും മണിക്കൂറുകളോളം അയാളെ തിരഞ്ഞു, പക്ഷേ ആരോ മരത്തിന് മുകളിൽ ഇരിക്കുന്നത് കണ്ടതുവരെ അവനെ…

Read More

ഭാര്യയുടെ സ്വകാര്യചിത്രങ്ങൾ സുഹൃത്തുകൾക്ക് അയച്ചു നൽകി ; യുവാവ് അറസ്റ്റിൽ

ബെംഗളൂരു : വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ സ്വകാര്യചിത്രങ്ങൾ അവരുടെ സുഹൃത്തുകൾക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റിൽ. ബെംഗളൂരു അമൃതനഗറിൽ താമസിക്കുന്ന സ്വകാര്യകമ്പനി ജീവനക്കാരനായ ഗോവിന്ദരാജുവാണ് (27) ഭാര്യയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായത്. ഓൺലൈൻ ചൂതാട്ടത്തിന് അടിമയായ ഗോവിന്ദരാജുവിന്റെ കടുത്ത മാനസികപീഡനത്തെ തുടർന്നാണ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സാമൂഹികമാധ്യമത്തിലൂടെ ഭാര്യയുടെ ചില സുഹൃത്തുകൾക്ക് ചിത്രങ്ങൾ അയക്കുകയും ഇവരിൽനിന്ന് വിവരം അറിഞ്ഞ ഭാര്യ പോലീസിനെ സമീപിക്കുകയുമായിരുന്നു. കഴിഞ്ഞവർഷമാണ് യെലഹങ്കയിലെ ഒരു ഷോപ്പിങ് മാളിൽ ജോലിചെയ്തിരുന്ന യുവതിയും ഗോവിന്ദരാജുവും വിവാഹിതരായത്. പതിവായി ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന ഗോവിന്ദരാജു…

Read More

എറണാകുളം- ബംഗളൂരു വന്ദേഭാരത് ഇന്നുമുതല്‍ ട്രാക്കിലേക്ക്; ടിക്കറ്റ് നിറക്കും മറ്റ് വിശദാംശങ്ങളും

കൊച്ചി: എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു . വാരാണസിയില്‍ നിന്ന് വെര്‍ച്വലായാണ് പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത് . ചെയര്‍ കാറിന് 1095യും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിനു 2289മാണ് ടിക്കറ്റ് നിരക്ക്. പതിവ് സര്‍വീസ് അടുത്ത ചൊവ്വാഴ്ച തുടങ്ങുമെന്നാണ് സൂചന. കെഎസ്ആര്‍ ബംഗളൂരുവില്‍ നിന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20ന് എറണാകുളത്തു നിന്ന് തിരിച്ച് രാത്രി 11ന് ബംഗളൂരുവിലെത്തും. 8 മണിക്കൂര്‍ 40 മിനിറ്റ്…

Read More

പൊതുസ്ഥലങ്ങളിലെ പരിപാടികൾക്ക് അനുമതി: ഹർജി വിധിപറയാൻ മാറ്റി

ബെംഗളൂരു : പൊതുസ്ഥലങ്ങളിൽ പരിപാടികൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കിയത് താത്കാലികമായി റദ്ദാക്കിയ ഏകാംഗ ബെഞ്ചിന്റെ ഉത്തരവിനെതിരേ സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിപറയാൻ മാറ്റി. പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് ശാഖ നടത്തുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് കഴിഞ്ഞമാസം ഹൈക്കോടതി ഏകാംഗബെഞ്ച് സ്റ്റേ ചെയ്തത്. ഇതിനെതിരേ സർക്കാർ അപ്പീൽ സമർപ്പിക്കുകയായിരുന്നു. പുനചേതന സേവാ സമതസേ എന്ന സംഘടനയുടെ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. പത്തിൽ കൂടുതൽ പേർ മുൻകൂർ അനുമതിയില്ലാതെ പൊതുസ്ഥലത്ത് ഒരുമിക്കാൻ…

Read More

ഇനി സ്വർണം മാത്രമല്ല വെള്ളിയും പണയം വെക്കാം; ആർ ബി ഐ സർക്കൂലാർ ഇങ്ങനെ

ഇനി മുതല്‍ വെള്ളിയും നിങ്ങള്‍ക്ക് പണയം വയ്ക്കാം. വെള്ളി ഈടായി നല്‍കി കൊണ്ട് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതല്‍ സമഗ്രമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ആര്‍ ബി ഐ പുറത്തിറക്കി. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ഈ സര്‍ക്കുലര്‍ നിലവില്‍ വന്നാല്‍ വെള്ളി ഈടു വച്ചുള്ള വായ്പ എടുക്കല്‍ കൂടുതല്‍ സുതാര്യമാകും. എന്തൊക്കെയാണ് പുതിയ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങളെന്ന് നോക്കാം. വെള്ളി ഈടില്‍ എന്തൊക്കെ പണയം വയ്ക്കാന്‍ സാധിക്കും സ്വര്‍ണത്തെ പോലെ തന്നെ വെള്ളി ആഭരണങ്ങള്‍, കോയിനുകള്‍ എന്നിവക്ക് വായ്പ…

Read More