ബെംഗളൂരു : മലയാളിവിദ്യാർഥികളെ അടക്കം വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ആർ. വിഘ്‌നേശ്(29), കെ. ഹേമന്ത്(23), എസ്. ബാലാജി (21), വിശാൽ മൂർത്തി (23), കെ.ആർ. പ്രജ്വൽ (23) എന്നിവരാണ് പിടിയിലായത്. കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞദിവസം രാത്രിയിൽ ഇടുക്കി, കണ്ണൂർ സ്വദേശികളായ മൂന്ന് മലയാളി വിദ്യാർഥികളെയാണ് ഇവർ ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തത്.
Read MoreYear: 2025
ഐടി നഗരത്തെ വികസനത്തിന് ഒരുലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ
ബെംഗളൂരു : ഐടി നഗരത്തെ വികസനത്തിന്റെ പുതിയ ഉയരത്തിലെത്തിക്കാൻ അടിസ്ഥാന സൗകര്യവികസന പദ്ധതികളുമായി സർക്കാർ. ഒരു ലക്ഷം കോടി രൂപ മുടക്കി പദ്ധതികൾ നടപ്പാക്കാനാണ് ഒരുങ്ങുന്നത്. അടിസ്ഥാനത്തിന് ബലമുണ്ടെങ്കിൽ മാത്രമാണ് വളർച്ചയുണ്ടാകുന്നതെന്നും ഇത് തിരിച്ചറിഞ്ഞാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി വലിയ മുതൽമുടക്ക് നടത്താൻ ഒരുങ്ങുന്നതെന്നും ബെംഗളൂരു ടെക് സമ്മിറ്റിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഡബിൾ ഡെക്കർ മെട്രോക്കായി (41 കിലോ മീറ്റർ) 18,000 കോടി രൂപയും 110 കിലോ മീറ്റർ ആകാശപാതക്കായി 15,000 കോടി രൂപയും ബഫർ റോഡുകൾക്കായി (320 കിലോ മീറ്റർ) 5000…
Read Moreവൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമം നടത്തിയത് സിപിഎം ഗൂഢാലോചയുടെ ഭാഗം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വൈഷ്ണയുടെ പേര് നീക്കംചെയ്യാൻ ക്രിമിനൽ ഗൂഢാലോചന സിപിഎം നടത്തി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ രണ്ട് പ്രധാന സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ രണ്ട് പ്രധാന സിപിഎം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സിപിഎമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവൃത്തിയില്‍ പങ്കാളികളാണ്. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക…
Read Moreഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 മരണം
ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണ് ഇത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു. ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ.എന്നാൽ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണിൽ 10 പേരും കിഴക്കൻ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ…
Read Moreവൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍; കെ മുരളീധരൻ
മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍ എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പതിമൂന്നാം തീയതി രാത്രി മേയര്‍ നഗരസഭയില്‍ വന്നു എന്നും അവരുടെ സമ്മര്‍ദത്തിന്റെ ഫലമായി പേര് വെട്ടിച്ചു എന്നുമൊരു വാര്‍ത്ത നഗരസഭയിലുള്ള കോണ്‍ഗ്രസ് യൂണിയന്റെ ആളുകള്‍ തങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പതിനാലാം തിയതി കാലത്ത് തന്നെ ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവര്‍ സൂചന നല്‍കിയിരുന്നു. അന്നേ ദിവസം ഞങ്ങളുടെ കോര്‍പറേഷന്‍ മാര്‍ച്ചിന്റെ സമയത്ത് ഇങ്ങനെയുള്ള…
Read Moreബെംഗളൂരു ടെക് സമ്മിറ്റ്; പൂർണമായും സംസ്ഥാനത്ത് വികസിപ്പിച്ച എഐ പേഴ്‌സണൽ കംപ്യൂട്ടറായ കിയോ പുറത്തിറക്കി
ബെംഗളൂരു: പൂർണമായും സംസ്ഥാനത്ത് വികസിപ്പിച്ച എഐ പേഴ്‌സണൽ കംപ്യൂട്ടറായ കിയോ പുറത്തിറക്കി. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ എഐ കംപ്യൂട്ടർ എന്ന ലക്ഷ്യത്തോടെയാണ് കിയോ വിപണിയിലെത്തിക്കുന്നത്. 18,999 രൂപയാണ് വില. സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ അടക്കം 60 രാജ്യങ്ങളിൽനിന്നുള്ളവരാണ് മൂന്നുദിവസം നീളുന്ന ബിടിഎസിൽ പങ്കെടുക്കുന്നത്. 1200 പ്രദർശനങ്ങളുണ്ട്. 15,000 പ്രതിനിധികൾ പങ്കെടുക്കും. 10,000 സ്റ്റാർട്ടാപ്പുകളും ബിടിഎസിന്റെ ഭാഗമാകും. വ്യാഴാഴ്ച സമാപിക്കും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, വ്യവസായ മന്ത്രി എം.ബി. പാട്ടീൽ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ…
Read Moreലേബര്‍ റൂമില്‍ ഇടമില്ല; ഇടനാഴിയില്‍ നടക്കുന്നതിനിടെ പ്രസവിച്ച നവജാതശിശു നിലത്തുവീണ് മരിച്ചു
ബെംഗളൂരു : ആശുപത്രിയിൽ നടക്കുന്നതിനിടെ യുവതി പ്രസവിച്ചു. നിലത്തുവീണ നവജാതശിശു മരിച്ചു. കർണാടകത്തിലെ ഹാവേരി ജില്ലാ ആശുപത്രിയിലാണ് സംഭവം. കാകോൾ ഗ്രാമവാസിയായ രൂപയെ (30) കഴിഞ്ഞദിവസമാണ് പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലേബർ റൂമിൽ സ്ഥലമില്ലാതെ വന്നതോടെ വരാന്തയിൽ ഇരുത്തി. ഇതിനിടെ, ശൗചാലയത്തിൽ പോകുന്നതിനിടെ പ്രസവിക്കുകയായിരുന്നു. നിലത്തുവീണുപരിക്കേറ്റ ശിശു ഉടൻതന്നെ മരിച്ചു. പ്രസവവേദന രൂക്ഷമായിട്ടും ഡോക്ടർമാരും നഴ്‌സുമാരും പരിചരണം നൽകാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, കുട്ടി ഗർഭപാത്രത്തിൽത്തന്നെ മരിച്ചിരുന്നെന്നാണ് ആശുപത്രിയധികൃതരുടെ വിശദീകരണം. വയറുവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയിരുന്നെന്നും വ്യക്തമാക്കി. ലേബർ റൂമിൽ സ്ഥലമില്ലായിരുന്നെങ്കിലും…
Read Moreകാത്തിരിപ്പ് 12 മിനിറ്റായി കുറയും; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ആറാം ട്രെയിൻ വരുന്നു
ബെംഗളൂരു : ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കും. റൂട്ടിൽ സർവീസ് നടത്താനുള്ള ആറാമത്തെ തീവണ്ടി ഉടൻ ട്രാക്കിലിറങ്ങും. ഇതോടെ ഓഫീസ് സമയങ്ങളിലെ സർവീസുകൾ തമ്മിലുള്ള ഇടവേള 15 മിനിറ്റിൽനിന്ന് 12 മിനിറ്റായി കുറയും. പുതിയതീവണ്ടിയുടെ മൂന്ന് കോച്ചുകൾ തിങ്കളാഴ്ചയും അടുത്ത മൂന്നു കോച്ചുകൾ ബുധനാഴ്ചയും ബംഗാളിൽനിന്ന് റോഡുമാർഗം അയച്ചിട്ടുണ്ട്. ബംഗാളിലെ തിടഗാർ റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് ബിഎംആർസിഎല്ലിനായി കോച്ചുകൾ നിർമിച്ചുനൽകുന്നത്. ഈ മാസം അവസാനം കോച്ചുകളെത്തും. പിന്നീട് പരീക്ഷണയോട്ടത്തിനും സുരക്ഷാ പരിശോധനകൾക്കുംശേഷം അടുത്തമാസം…
Read Moreക്രിസ്മസ്, പുതുവര്‍ഷ യാത്ര; ആര്‍ടിസികളിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍; വിശദാംശങ്ങൾ
ബെംഗളൂരു: ക്രിസ്മസ്, പുതുവര്‍ഷ അവധിക്ക് മുന്നോടിയായി കേരള ആര്‍ടിസി ബസുകളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഡിസംബര്‍ 20 മുതലുളള ബുക്കിങ്ങാണ് തുടങ്ങിയത്. 30 ദിവസം മുന്‍പാണ് ഇരു ആര്‍ടിസികളിലും ടിക്കറ്റ ബുക്കിങ് സൗകര്യമുളളത്. പതിവ് സര്‍വ്വീസുകളിലെ ടിക്കറ്റുകള്‍ തീരുന്നതിനനുസരിച്ച് സപെഷ്യല്‍ ബസ് ബുക്കിങ് തുടങ്ങും. സ്വകാര്യ ബസുകളില്‍ 3 മാസം മുന്‍പേ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു. കേരളത്തിലേക്ക് ഉളള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുതീര്‍ന്നു. ക്രിസ്മസ്, ശബരിമല തിരക്കിനെ തുടര്‍ന്ന് അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകളില്‍ കൂടുതല്‍ തിരക്കുളള ഡിസംബര്‍…
Read Moreഗ്രാമപ്രദേശങ്ങളുടെ അതിർത്തിയിൽ കാടിറങ്ങിയ 21 കടുവകൾ വിഹരിക്കുന്നതായി വനംവകുപ്പിന്റെ മുന്നറിയിപ്പ്
ബെംഗളൂരു: വന്യമൃഗശല്യം രൂക്ഷമായ മൈസൂരിനടുത്തുള്ള ഗ്രാമപ്രദേശങ്ങളുടെ അതിർത്തിയിൽ കാടിറങ്ങിയ 21 കടുവകൾ വിഹരിക്കുന്നതായി വനംവകുപ്പിന്റെ മുന്നറിയിപ്പ്. നാഗർഹോളെ, ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിന്റെ അതിർത്തിയിലുള്ള ഗ്രാമ പ്രദേശങ്ങൾക്കടുത്താണ് കടുവസഞ്ചാരം കൂടിയതെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ട്. മൈസൂരു ജില്ലയിലെ സരഗുർ, എച്ച്ഡി കോട്ടെ താലൂക്കുകളിലെ ഗ്രാമങ്ങളിൽ കടുവ ആക്രമണങ്ങൾ ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കടുവകളുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സരഗൂർ താലൂക്കിൽമാത്രം ഒരു മാസത്തിനിടെ 11 കടുവകളെയും അവയുടെ കുഞ്ഞുങ്ങളെയും പിടികൂടി. ഈ വർഷം സംസ്ഥാനത്താകെ ഒക്‌ടോബർ മാസംവരെ 32 പേരാണ് വന്യജീവി അക്രമണത്തിൽ…
Read More