കേരള ആര്‍ടിസി ത്യശൂര്‍ എസി സ്ലീപ്പര്‍ ബസ് ശനിയാഴ്ച മുതല്‍; സമയവും ടിക്കറ്റ് നിറയ്ക്കും അറിയാൻ വായിക്കാം

ബെംഗളൂരു: കേരള ആര്‍ടിസി ബെംഗളൂരു – തൃശൂര്‍ എസി സ്ലീപ്പര്‍ ബസ് സര്‍വ്വീസ് ബസ് സര്‍വ്വീസ് ശനിയാഴ്ച ആര്ംഭിക്കും. നിലവിലെ സ്വിഫ്റ്റ് ഡീലക്‌സിന് പകരമാണ് സ്ലീപ്പര്‍ ബസ് ഏര്‍പ്പെടുത്തിയത്. നിലവില്‍ ഒരു ബസ് മാത്രമായതിനാല്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സ്ലീപ്പര്‍ ബസ് സര്‍വ്വീസ് നടത്തുക. 2 ബസുകള്‍ ലഭിക്കുന്നതോടെ പതിവ് സര്‍വ്വീസ് ആരംഭിക്കും. രാത്രി 9.02ന് പീനീയ ബസവേശ്വര ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ട് പാലക്കാട് വഴി രാവിലെ ന് തൃശൂരിലെത്തും. തൃശൂരില്‍ നിന്ന് രാത്രി8ന് പുറപ്പെട്ട് പാലക്കാട് വഴി പുലര്‍ച്ചെ 5ന് ബെംഗളൂരുവിലെത്തും. 1360 രൂപയാണ്…

Read More

നഗരത്തിലെ തെരുവ് ഭക്ഷണത്തിന് ശുചിത്വം ഉറപ്പാക്കാന്‍ മാനദണ്ഡങ്ങള്‍ വരും

ബെംഗളൂരു:  നഗരത്തില്‍ വില്‍ക്കുന്ന തെരുവ് ഭക്ഷണത്തിന്റെ ശുചിത്വം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹോട്ടലുകള്‍, തട്ടുകടകള്‍, മൊബൈല്‍ ഭക്ഷണശാലകള്‍ എന്നിവയ്ക്ക് വെവ്വേറെ മാനദണ്ഡനടപ്പിലാക്കണം. ഹോട്ടല്‍ ഭക്ഷണത്തിന്റെ ശുചിത്വം സംബന്ധിച്ച് കര്‍ണാടക ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച് ഹര്‍ജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ വിധി, ഭക്ഷ്യസുരക്ഷ ലൈസന്‍സുകള്‍ ഉള്‍പ്പടെ നേടിയാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഇതൊന്നുമില്ലാതെയാണ് വഴിയോര വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്ന ഹര്‍ജിയിലെ പ്രധാന ആരോപണം. മാലിന്യകേന്ദ്രള്‍ക്ക് സമീപം പോലും യാതൊരു ശുചിത്വവും ഇല്ലാതെ പ്രവര്‍ത്തി്കുന്ന തട്ടുകടകള്‍ നഗരത്തില്‍ സജീവമാണ്.…

Read More

പിയു ക്ലാസുകളിൽ ജീവിതത്തെ എങ്ങനെ നേരിടണമെന്ന് കൂടി പഠിപ്പിക്കും; പാഠ്യപദ്ധതി അടുത്ത അധ്യയനവർഷം മുതൽ

ബെംഗളൂരു : കർണാടകത്തിലെ പ്രീ യൂണിവേഴ്‌സിറ്റി (പിയു) ക്ലാസുകളിൽ ജീവിതനൈപുണി പഠിപ്പിക്കുന്നു. അടുത്ത അധ്യയനവർഷം മുതൽ ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് ഒരുങ്ങുന്നത്. ജീവിതത്തെ എങ്ങനെ നേരിടണമെന്ന് സംസ്ഥാനത്തെ 1299 സർക്കാർ പിയു കോളേജുകളിലും പഠിപ്പിക്കും. നിസ്സാരകാര്യങ്ങളുടെ പേരിൽ വിദ്യാർഥികൾ ആത്മഹത്യചെയ്യുന്നതടക്കമുള്ള സംഭവങ്ങൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ നടപടി. ഉപരിപഠനത്തിനും ജീവിതത്തിനും വഴികാട്ടിയാകുംവിധമുള്ള ക്ലാസുകൾ നടത്താനാണ് ലക്ഷ്യം. പഠനഭാരം അമിതമാകാത്തവിധത്തിലാകും പാഠ്യപദ്ധതിയിൽ ജീവിതനൈപുണി കൂടി ഉൾപ്പെടുത്തുക. ഇതിനുള്ള ചർച്ചകൾ ആരംഭിച്ചു. ആഴ്ചയിൽ രണ്ടോ മൂന്നോ മണിക്കൂർ മാത്രമായിരിക്കും ഇതിനുള്ള ക്ലാസുകൾ നടത്തുന്നത്.

Read More

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കാൻ സാധ്യത

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർ വീണ്ടും നിരക്ക് വർധനവിന്റെ ചൂട് നേരിടും. മൂന്ന് മാസത്തിനുള്ളിൽ മെട്രോ നിരക്കുകൾ വീണ്ടും വർദ്ധിക്കാനാണ് നീക്കം. എല്ലാ ഫെബ്രുവരിയിലും 5 ശതമാനം വില വർധനവ് ബിഎംആർസിഎൽ നിരക്ക് നിർണയ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച്, 2026 ഫെബ്രുവരിയിൽ നമ്മ മെട്രോ നിരക്കുകൾ വീണ്ടും വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഎംആർസിഎൽ ഉദ്യോഗസ്ഥരുടെ തെറ്റായ കണക്കുകൂട്ടൽ കാരണം നമ്മ മെട്രോ ഇതിനകം തന്നെ രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോയായി മാറിയിരിക്കുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. അത്തരമൊരു സാഹചര്യത്തിൽ, എല്ലാ വർഷവും 5% വർദ്ധനവ് വരുത്തിയാൽ,…

Read More

നന്ദിനി നെയ്യ് വില വർധിപ്പിച്ചു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ; പുതിയ വില അറിയാൻ വായിക്കാം

ബെംഗളൂരു: കർണാടകയിലെ ജനങ്ങൾക്ക് വീണ്ടും വില വർദ്ധിപ്പിച്ചു. നന്ദിനി നെയ്യിന്റെ വില ലിറ്ററിന് 90 രൂപയാണ് കെഎംഎഫ് വർദ്ധിപ്പിച്ചത്. ജിഎസ്ടി നിരക്ക് കുറച്ചതിനുശേഷം അടുത്തിടെ കെഎംഎഫ് വില കുറച്ചിരുന്നു. നന്ദിനി നെയ്യിന്റെ വില ലിറ്ററിന് 40 രൂപയാണ് അന്ന് കുറച്ചത്. എന്നിരുന്നാലും, ഇപ്പോൾ, നെയ്യിന്റെ ആവശ്യകത വർദ്ധിച്ചതിനുശേഷം, വില പെട്ടെന്ന് വർദ്ധിപ്പിക്കുകയായിരുന്നു. നന്ദിനി നെയ്യിന് എത്ര വിലവരും? ഒരു ലിറ്റർ നന്ദിനി നെയ്യിന്റെ വില ഇപ്പോൾ 700 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ ഒരു ലിറ്റർ നെയ്യ് 610 രൂപയ്ക്ക് ആണ് വിറ്റിരുന്നത്. ജിഎസ്ടി പരിഷ്കരണത്തിന്…

Read More

ശരീരം മുഴുവനും ‘നീല’ നിറം; ജിം ട്രെയിനര്‍ വീടിനുള്ളിൽ മരിച്ച നിലയിൽ

ജിം ട്രെയിനറായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിനു സമീപം ചങ്ങാലി വീട്ടിൽ മണി – കുമാരി ദമ്പതികളുടെ മകൻ മാധവിനെയാണ് (28) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ജിം ട്രെയിനർ ആയ മാധവ് ദിവസവും നാലിന് ഉണർന്ന് ജിമ്മിൽ പോകാറുള്ളതാണ്. എന്നാൽ ഇന്ന് നാലര ആയിട്ടും എഴുന്നേൽക്കാതെ വന്നതിനെ തുടർന്ന് അമ്മ വിളിച്ചു. വാതിൽ തുറക്കാതെ വന്നപ്പോൾ, അയൽവാസികളുടെ സഹായത്തോടെ വാതിൽ തള്ളി തുറക്കുകയായിരുന്നു.…

Read More

മാഡം എന്ന് വിളിച്ചു തിരിഞ്ഞു നോക്കിയപ്പോൾ സ്വയംഭോഗം ചെയ്യുന്ന യുവാവ്; സംഭവം ഇന്ദിരാനഗറിൽ; പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്

ബെംഗളൂരു : യുവതിക്കുനേരേ നഗ്നതാപ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇന്ദിരാനഗറിൽ കഴിഞ്ഞദിവസം രാവിലെ 11.45-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി വളർത്തുനായയുമായി നടക്കാനിറങ്ങിയപ്പോഴാണ് 30 വയസ്സ് തോന്നിക്കുന്നയാൾ നഗ്നതാപ്രദർശനം നടത്തിയത്. മാഡം” എന്ന് വിളിച്ചു. പെൺകുട്ടി തിരിഞ്ഞപ്പോൾ അയാൾ സ്വയംഭോഗം ചെയ്യാൻ തുടങ്ങി. പെൺകുട്ടി ഞെട്ടിത്തരിച്ചു നിന്നിട്ടും പ്രതി അശ്ലീല പ്രവൃത്തി തുടർന്നതായാണ് പറയപ്പെടുന്നത്. തുടർന്ന് ഇര തന്റെ നായയുമായി 100 ഫീറ്റ് റോഡിലുള്ള തന്റെ ഫ്ലാറ്റിലേക്ക് ഓടിയെത്തി. പിന്നീട് സഹോദരിയെയും സുഹൃത്തിനെയും സംഭവത്തെക്കുറിച്ച് അറിയിക്കുകയും ഞായറാഴ്ച ഇന്ദിരാനഗർ പോലീസിൽ…

Read More

എറണാകുളം – ബെംഗളൂരു എക്സ്പ്രസ് ശനിയാഴ്ച മുതൽ സർവീസ് ആരംഭിക്കും;

ബെം​ഗളൂരു: ബെംഗളൂരുവിലെ മലയാളി സമൂഹത്തിന്റെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. ശനിയാഴ്ച രാവിലെ 8.20-ന് വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുതിയ സർവീസിന് തുടക്കമാകും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും. ഏകദേശം 630…

Read More

കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി; ഹാരങ്കി അണക്കെട്ടിനു സമീപം ആധുനിക അക്വേറിയം വരുന്നു

ബെംഗളൂരു: കുടകിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി കർണാടക സർക്കാർ. കുടക് ജില്ലയിലെ കുശാൽ നഗർ ടൗണിനു സമീപമുള്ള ഹാരങ്കി അണക്കെട്ടിനടുത്ത് ആധുനിക അക്വേറിയം നിർമിക്കും. ഇതിനായി പത്തുകോടി രൂപ അനുവദിച്ചു. ജില്ലാ ഫിഷറീസ് വകുപ്പിനാണ് തുക അനുവദിച്ചത്. അണക്കെട്ട് വളപ്പിലെ ജലസേചനവകുപ്പിന്റെ ഭൂമിയിലാണ് ലോകോത്തര നിലവാരത്തിലുള്ള അക്വേറിയം നിർമിക്കുകയെന്ന് മടിക്കേരി എംഎൽഎ മന്തർ ഗൗഡ അറിയിച്ചു. അക്വേറിയം നിലവിൽവന്നാൽ ഹാരങ്കി അണക്കെട്ടും ആനക്യാമ്പും സന്ദർശിക്കാൻ കൂടുതൽ വിനോദസഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. അണക്കെട്ടിനു മുന്നിലുള്ള ജലസേചനവകുപ്പിന്റെ ഭൂമി പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറും. ഇതിനായുള്ള…

Read More

ശബരിമല സ്വര്‍ണക്കൊള്ള: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എസ്പി എസ് ശശിധരന്‍ കോടതിയിലെത്തി. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇത്തവണ അടച്ചിട്ട കോടതി മുറിയിലല്ല നടപടികള്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്. മുരാരി ബാബുവിന്റെ അറസ്റ്റിനും എന്‍ വാസുവിന്റെ ചോദ്യം ചെയ്യലിനും ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിക്കുമ്പോള്‍ അത് ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ഏറെ…

Read More