നിഖിൽ കുമാരസ്വാമിയെ ജെഡിഎസ് കർണാടക സംസ്ഥാന അധ്യക്ഷനാക്കാൻ നീക്കം

ബെംഗളൂരു : മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയെ ജെഡിഎസ് കർണാടക സംസ്ഥാന അധ്യക്ഷനാക്കാൻ നീക്കം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിൽ ജെഡിഎസ് ദേശീയസമിതി യോഗം ചേരുന്നുണ്ട്. ഇതിന്റെ അവസാനദിവസം പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്.

സംസ്ഥാന അധ്യക്ഷനായിരുന്ന സി.എം. ഇബ്രാഹിമിനെ അച്ചടക്കലംഘനത്തെത്തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കിയശേഷം കുമാരസ്വാമിയാണ് അധ്യക്ഷപദവി വഹിക്കുന്നത്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ താത്കാലികക്രമീകരണം എന്ന നിലയിലാണ് കേന്ദ്രമന്ത്രിയായ കുമാരസ്വാമിയെ ചുമതലയേൽപ്പിച്ചത്.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

സംസ്ഥാന അധ്യക്ഷസ്ഥാനത്ത് കൊണ്ടുവരുന്നതിന് മുന്നോടിയായി കഴിഞ്ഞിടയ്ക്ക് നിഖിൽ കുമാരസ്വാമിയെ പാർട്ടി രാഷ്ട്രീയകാര്യസമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. സഖ്യം അടക്കമുള്ള പ്രധാനവിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് രാഷ്ട്രീയകാര്യസമിതിയാണ്.

ജെഡിഎസ് യുവജനവിഭാഗം നേതാവായ നിഖിൽ സിനിമാനടൻ കൂടിയാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽനിന്ന് മത്സരിച്ചാണ് 37-കാരനായ നിഖിൽ രാഷ്ട്രീയത്തിൽ സജീവമായത്. ഈ തിരഞ്ഞെടുപ്പിൽ നടി സുമലതയോട് പരാജയപ്പെട്ടു. 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനഗര മണ്ഡലത്തിലും കഴിഞ്ഞവർഷംനടന്ന ഉപതിരഞ്ഞെടുപ്പിൽ ചന്നപട്ടണത്തും മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts