ബെംഗളൂരു : ആഗസ്റ്റ് മധ്യത്തോടെ പ്രവർത്തനമാരംഭിച്ച നമ്മ മെട്രോ യെല്ലോ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത. നാളെ മുതൽ ഒരു മെട്രോ ട്രെയിൻ കൂടി സർവീസ് നടത്തും. ആരംഭം മുതൽ ഇതുവരെ 3 ട്രെയിനുകൾ മാത്രമാണ് യെല്ലോ ലൈനിൽ സർവീസ് നടത്തിയിരുന്നത്. ഓരോ ട്രെയിനുകൾക്ക് ഇടയിലുള്ള സമയം 25 മിനിട്ട് ആയിരുന്നു. എന്നാൽ നാളെ മുതൽ ഒരു മെട്രോ ട്രെയിൻ കൂടി ഈ റൂട്ടിൽ ഓടിത്തുടങ്ങുകയാണ്. ആകെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 4 ആകും’ ഓരോ സർവീസുകൾക്കിടയിലുള്ള സമയം 19 മിനിറ്റായി കുറയുമെന്ന് ബി.എം.ആർ.സി.…
Read MoreMonth: September 2025
സൂപ്പർ സുരക്ഷിതം: ഇന്ത്യയിൽ 11 വർഷം ആഘോഷിച്ച് ബെംഗളൂരുവിൽ നിന്നുള്ള റഷ്യൻ വനിത; എന്തുകൊണ്ടാണ് താൻ നഗരത്തെ ഇഷ്ടപ്പെടുന്നതെന്ന വിഡിയോ വൈറൽ
ബെംഗളൂരുവിൽ താമസിക്കുന്ന ഒരു റഷ്യൻ സ്ത്രീ, ഇന്ത്യയിൽ താമസം തുടങ്ങിയതിനുശേഷം, “ഒരു വർഷം മാത്രം” ഇന്ത്യയിൽ തുടരും എന്നാണ് പ്രതീക്ഷിച്ചത്. ,എന്നാൽ ഇന്ത്യ എങ്ങനെ തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് പറയുന്ന ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യയിൽ 11 വർഷം പിന്നിട്ടതായി വ്യക്തമാക്കി. ‘ഇന്ത്യ സൂപ്പർ സുരക്ഷിതം’ എന്ന് പറയുന്ന റഷ്യൻ വനിത എന്തുകൊണ്ടാണ് താൻ നഗരത്തെ ഇഷ്ടപ്പെടുന്നതെന്ന വിഡിയോയും പോസ്റ്റ് ചെയ്തു “ഇന്ത്യ എന്നെ എങ്ങനെ സ്വാധീനിച്ചുവെന്നും വാർത്തെടുത്തുവെന്നും ഞാൻ ചിന്തിക്കുന്നു” എന്ന അടിക്കുറിപ്പോടെ യൂലിയ അസ്ലമോവയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ, പരമ്പരാഗത…
Read Moreഅർദ്ധരാത്രിയിൽ നഗ്നനായ എത്തിയ യുവാവ് വാതിലിൽ മുട്ടി പ്രശ്നമുണ്ടാക്കി
ബെംഗളൂരു: അർദ്ധരാത്രിയിൽ രണ്ട് സ്ത്രീകൾ താമസിക്കുന്ന വീട് നഗ്നനായ യുവാവ് ആക്രമിക്കാൻ ശ്രമിച്ചു. ബെംഗളൂരു ഈസ്റ്റ് താലൂക്കിലെ ചീമസാന്ദ്രയിലുള്ള കെആർ ഡിഫൻസ് ലേഔട്ടിൽ ആൺ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സെപ്റ്റംബർ 3 ന് നടന്ന സംഭവം രാത്രി വൈകിയാണ് പുറത്തുവന്നത്. ആയുധധാരിയായ ആൾ ജെസ്സി എന്ന വ്യക്തിയുടെ വീടിനടുത്തേക്ക് എത്തി വാതിലിൽ മുട്ടി. മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാതിൽ തുറക്കാത്തപ്പോൾ കാറിന്റെ എല്ലാ ജനാലകളും അയാൾ തകർത്തു. അതേസമയം, സ്ത്രീ വീടിന്റെ പിൻവാതിലിലൂടെ പുറത്തേക്ക് നിലവിളിച്ചു. പിന്നീട്…
Read Moreസ്വർണവില സർവകാല റെക്കോർഡിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് സർവകാല റെക്കോർഡിൽ. സ്വർണത്തിൽ തൊട്ടാൽ ഇനി കൈപൊള്ളും. പവന് 80800 രൂപയും ഗ്രാമീന് 10100 രൂപയുമാണ് എത്തിനിൽക്കുന്ന വില.
Read Moreബെംഗളൂരു ഒആർആർ –എയർപോർട്ട് മെട്രോ ലൈൻ 2027 ഡിസംബറിൽ പൂർത്തിയാകും
ബെംഗളൂരു: സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി (കെഐഎ) ബന്ധിപ്പിക്കുന്ന നമ്മ മെട്രോയുടെ നീല പാത 2027 ഡിസംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. വിമാന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലഗേജ് റാക്കുകളും നൂതന സുരക്ഷാ സംവിധാനങ്ങളും ഘടിപ്പിച്ച ഡ്രൈവറില്ലാ ട്രെയിനുകൾ ബ്ലൂ ലൈനിൽ ഉണ്ടായിരിക്കും. 58.19 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി രണ്ട് ഘട്ടങ്ങളിലായാണ് വികസിപ്പിക്കുന്നത്, സെൻട്രൽ സിൽക്ക് ബോർഡിനും കൃഷ്ണരാജപുരയ്ക്കും ഇടയിലുള്ള 19.75 കിലോമീറ്റർ ദൈർഘ്യമുള്ള ഘട്ടം 2A, കെആർ പുര മുതൽ വിമാനത്താവളം വരെയുള്ള 38.44 കിലോമീറ്റർ ദൈർഘ്യമുള്ള ഘട്ടം…
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു,: ബാനസ്വാഡി 66/11 കെവി സബ് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 9, 10 തീയതികളിൽ നഗരത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ വൈദ്യുതി വിതരണ കമ്പനി (ബെസ്കോം) ഒരു മാധ്യമക്കുറിപ്പിൽ അറിയിച്ചു . രണ്ട് ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. വൈദ്യുതി സംബന്ധമായ അടിയന്തര അറ്റകുറ്റപ്പണികൾ, അറ്റകുറ്റപ്പണികൾ, മറ്റ് മുൻകരുതൽ നടപടികൾ എന്നിവ കാരണം മഴ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ നടപടിയായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോമിന്റെ മാധ്യമക്കുറിപ്പിൽ പറയുന്നു.…
Read Moreബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ കർണാടക ഭാഗത്ത് ടോൾ പിരിവ് ആരംഭിച്ചു: ടോൾ നിരക്ക് എത്രയാണ്?
ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ ഹൊസ്കോട്ടിനും കോളാർ ഗോൾഡ് ഫീൽഡ്സിനും (കെജിഎഫ്) ഇടയിലുള്ള 71 കിലോമീറ്റർ ദൂരം ഉപയോഗിക്കുന്നതിന് ഇപ്പോൾ ടോൾ നൽകേണ്ടതുണ്ട്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയ്ക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) ഈ ഹൈവേയിൽ ടോൾ പിരിവ് ആരംഭിച്ചു. മാർച്ചിൽ കർണാടക സെക്ഷനിൽ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു. ആകെ 15,188 കോടി രൂപ ചെലവിൽ നിർമ്മിച്ച 262 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ…
Read Moreവാഹനാപകടം മലയാളി പെൺകുട്ടി മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കണ്ണൂർ മുണ്ടേരി സ്വദേശികളും മയ്യിൽ ഐടിഎം കോളേജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം (4 ) ആണ് മരിച്ചത്. കുടുംബസമേതം രണ്ട് കാറുകളിലായി ബെംഗളൂരുവിൽ വീട്ടുപകരണങ്ങൾ വാങ്ങാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടം. ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ കാറിൽനിന്ന് കൂട്ടി പുറത്തേക്ക് തെറിച്ച് വീണാണ് മരണം. കാർ ഓടിച്ചയാളെ പരുക്കുകളോടെ ബെംഗളൂരു മണിപ്പാൽ ആശുപതിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റിയാൻ, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ…
Read Moreദസറയ്ക്ക് കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക ട്രെയിനുകൾ: യാത്രാ വിശദാംശങ്ങൾ, ഷെഡ്യൂൾ ഇവിടെ
ബെംഗളൂരു : ദസറ ഉത്സവകാലത്ത് യാത്രക്കാരുടെ അധിക തിരക്ക് കൈകാര്യം ചെയ്യുന്നതിനായി കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു . ഹുബ്ബള്ളി-ബെംഗളൂരു, ബെംഗളൂരു-വിജയപുര, ബെംഗളൂരു-ബെലഗാവി എന്നിവയ്ക്കിടയിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. പ്രത്യേക ട്രെയിനുകളുടെ ഷെഡ്യൂൾ, സ്റ്റോപ്പുകൾ തുടങ്ങിയ വിശദാംശങ്ങൾ ഇവിടെയുണ്ട് . ഹൂബ്ലി – യശ്വന്ത്പൂർ സ്പെഷ്യൽ ട്രെയിൻ ട്രെയിൻ നമ്പർ 07379 എസ്‌എസ്‌എസ് ഹുബ്ലി – യശ്വന്ത്പൂർ വൺ-വേ എക്‌സ്‌പ്രസ് സ്‌പെഷ്യൽ സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് എസ്‌എസ്‌എസ് ഹുബ്ലിയിൽ നിന്ന്…
Read Moreനവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) മരിച്ചത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളായ സീനയെ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26ന് ആയിരുന്നു കമിതാക്കളായിരുന്ന നന്ദനയുടെയും രഞ്‌ജേഷിന്റെയും വിവാഹം. ഞായറാഴ്ച രാവിലെ അമ്മ സീനയ്ക്ക് നന്ദന താന്‍ മരിക്കാന്‍ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ രഞ്‌ജേഷിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് കുടുംബം വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നന്ദനയെ തുങ്ങിയ നിലയില്‍…
Read More