താരസംഘടനയായ ‘അമ്മ’യുടെ പുതിയ നേതൃത്വത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. നിലവിൽ താൻ ‘അമ്മ’യിൽ അംഗമല്ലെന്നും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ഭാവന മാധ്യമങ്ങളോടു പറഞ്ഞു. താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്നത്. 159 വോട്ടുകൾ നേടി നടി ശ്വേത മേനോൻ ആണ് ‘അമ്മ’ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ടെന്നും, അമ്മയില്‍ നിന്ന് പുറത്തു പോയവര്‍ തിരിച്ചുവരണമെന്നും ശ്വേത പറഞ്ഞിരുന്നു. രാജിവെച്ചുപോയവരെ തിരിച്ചെത്തിക്കുന്നത് സംഘടനയുടെ അടിയന്തര അജന്‍ഡയിലില്ലെന്നും രാജിവെച്ചുപോയവർ തിരിച്ചുവന്നാല്‍ സന്തോഷമെന്നും ശ്വേത…
Read MoreMonth: August 2025
പരുക്കേറ്റാൽ ഇനി കളിക്കേണ്ട; ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമം അവതരിപ്പിച്ച് ബിസിസിഐ
ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പകരക്കാരെ കൊണ്ടുവരാനുള്ള നിര്‍ണായകതീരുമാനമാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളിൽ നിന്ന് ഋഷഭ് പന്തിനെയും ക്രിസ് വോക്‌സിനെയും പരുക്കുകളോടെ ഒഴിവാക്കിയ സാഹചര്യത്തിൽ ആണ് ചരിത്രപരമായ നീക്കത്തിലേക്ക് ബിസിസിഐ കടന്നിരിക്കുന്നത്. പുതിയ സീസണില്‍ ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇനി മുതല്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് പകരമായി മറ്റുതാരങ്ങളെ കളിപ്പിക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. എന്നാല്‍ പകരക്കാരെ കളിപ്പിക്കുന്നതിന് ചില നിബന്ധനകളും ബിസിസിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. കളിക്കിടയിലോ കളിക്കളത്തില്‍വെച്ചോ താരത്തിന് പരുക്കേറ്റാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ ടീമുകള്‍ക്ക് സാധിക്കൂ. ഒന്നിലധികം ദിവസങ്ങള്‍…
Read Moreയുവാവിനെ രാത്രി മുഴുവൻ കെട്ടിയിട്ട് മർദ്ദിച്ച് ഭാര്യ വീട്ടുകാർ
ഭുവനേശ്വര്‍: ഒഡീഷയിലെ ഗജപതി ജില്ലയില്‍ യുവാവിനെ മര്‍ദ്ദിക്കുകയും രാത്രി മുഴുവന്‍ കെട്ടിയിടുകയും ചെയ്ത് ഭാര്യ വീട്ടുകാര്‍. ഗാർഹിക പീഡനത്തെ തുടര്‍ന്നുള്ള കേസില്‍ കോടതിയിൽ വിചാരണ കാത്തിരിക്കുന്നതിനിടയിലാണ് യുവാവിന് മർദ്ദനമേറ്റത്. യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മർദ്ദിച്ച ശേഷം ഭാര്യ വീട്ടുകാർ പോയതിന് ശേഷവും രാത്രി മുഴുവന്‍ ഇയാൾ തൂണിൽ കെട്ടിയിട്ട നിലയിൽ തുടരുകയായിരുന്നു
Read Moreകന്യാസ്ത്രീകളുടെ മോചനം; രാജീവ് ചന്ദ്രശേഖറിന് നന്ദി പറഞ്ഞ് കന്യാസ്ത്രീകളുടെ കുടുംബം
ഡല്‍ഹി: ബിജെപി രാജീവ് ചന്ദ്രശേഖറിന് നന്ദി പറഞ്ഞ് ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ കുടുംബം. രാജീവ് ചന്ദ്രശേഖരന്റെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. കേസ് റദ്ദാക്കാനുള്ള നടപടികളില്‍ രാജീവ് ചന്ദ്രശേഖറിന്‍റെ സഹായം തേടിയതായാണ് സൂചന. ‘ജാമ്യം കിട്ടുന്നതിന് അദ്ദേഹം പരിശ്രമിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം’ എന്നായിരുന്നു കന്യാസ്ത്രീകളുടെ സഹോദരന്‍റെ പ്രതികരണം. രാജീവ് ചന്ദ്രശേഖരനെ അന്ന് നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല, അതുകൊണ്ടാണ് ഇപ്പോള്‍ ഡല്‍ഹിയിലേക്ക് പോയത് എന്നും കന്യാസ്ത്രീകളുടെ കുടുംബം വ്യക്തമാക്കി. കോടതിയിലിരിക്കുന്ന കേസില്‍ അദ്ദേഹത്തിന് മറ്റൊന്നും ചെയ്യാനില്ലെങ്കിലും തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നാണ് വിശ്വാസമെന്നും കൂട്ടിച്ചേര്‍ത്തു.
Read Moreപാകിസ്ഥാനില്‍ മിന്നല്‍ പ്രളയം; 320 പേര്‍ മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 320 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. വടക്ക്-പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബുണര്‍ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ മാത്രം 157 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബുണെറില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മണ്ണിലും ചെളിയിലും പുതഞ്ഞു കിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.
Read Moreനവ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയില്‍
മലപ്പുറം: നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍നടപടികളാരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് മാസം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
Read Moreഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ രാജീവ് ചന്ദ്രശേഖറെ സന്ദര്‍ശിച്ചു
ഡല്‍ഹി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ വസതിയിലേത്തി സന്ദര്‍ശിച്ചു. സിസ്റ്റര്‍മാരായ പ്രീതി മേരിയും വന്ദന ഫ്രാന്‍സിസുമാണ് ഡല്‍ഹിയിലെ വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. കന്യാസ്ത്രീകളും ബന്ധുക്കളും രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കേസ് റദ്ദാക്കാന്‍ ഉള്ള നടപടികള്‍ ആലോചിക്കാനാണ് കൂടിക്കാഴ്ച.
Read Moreഞങ്ങൾ അതിജീവിതയ്‌ക്കൊപ്പം; സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ: ശ്വേത മേനോൻ
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രതികരണവുമായി ശ്വേത മേനോൻ. അമ്മയിലെ എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ശ്വേത പ്രതികരിച്ചു. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ എന്നും ശ്വേത കൂട്ടിച്ചേർത്തു. ഞങ്ങൾ എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറൽ ബോഡിയിലെ എല്ലാ അംഗങ്ങളും അവൾക്കൊപ്പമാണ്. സ്ത്രീ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഞങ്ങൾ എല്ലാവരും ഒരു കൂട്ടുകെട്ടാണ്. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ’, ശ്വേതയുടെ വാക്കുകൾ. WCC അംഗങ്ങളെ ഇരുകയ്യും നീട്ടി അമ്മ സ്വീകരിക്കുമെന്നും റിപ്പോർട്ടറിനോട് ശ്വേത മേനോൻ കഴിഞ്ഞ ദിവസം മനസുതുറന്നിരുന്നു. WCC അംഗങ്ങൾ പിണങ്ങി പോയിട്ടൊന്നുമില്ല,…
Read More4,500 ലധികം കുഴികൾ; ബെംഗളൂരുവിലുടനീളമുള്ള കുഴികൾ ഉടൻ അടയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ബിബിഎംപി മേധാവി
ബെംഗളൂരു: നഗരത്തിലെ റോഡുകൾ നന്നാക്കുന്നതിനും കുഴികൾ നികത്തുന്നതിനുമുള്ള പ്രക്രിയ വേഗത്തിലാക്കുന്നതിന് സോണൽ തലത്തിൽ ഒരു മൈക്രോ പ്ലാൻ തയ്യാറാക്കാൻ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ മഹേശ്വര റാവു വ്യാഴാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രധാന റോഡുകളിലെയും ഉപ-ധമനികളുടെ റോഡുകളിലെയും കുഴികൾ പരിഹരിക്കുന്നതിന് മുൻഗണന നൽകാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. “ഓരോ സോണിലെയും എഞ്ചിനീയർമാർ സ്ഥലം പരിശോധന നടത്തുകയും, കുഴികൾ തിരിച്ചറിയുകയും, ഹോട്ട് മിക്സ്, കോൾഡ് മിക്സ് അല്ലെങ്കിൽ ഇക്കോ-ഫിക്സ് സൊല്യൂഷനുകൾ പോലുള്ള ഉചിതമായ വസ്തുക്കൾ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തുകയും വേണമെന്നും…
Read Moreകെഎസ്ആർടിസി ബസ് നിർത്തിയിട്ടിയുന്ന ലോറിയിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു
ബെംഗളൂരു : ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. നെലമംഗല താലൂക്കിലെ ഗുണ്ടേനഹള്ളി ഗ്രാമത്തിന് സമീപം പുലർച്ചെ 3:30 ഊടെയാണ് സംഭവം. സീനപ്പ (50), നസീർ അഹമ്മദ് (36), ആനന്ദ് (42) എന്നിവരാണെന്ന് മരിച്ചത് . നെലമംഗല ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുധോളിൽ നിന്ന് തുംകൂർ വഴി ബാംഗ്ലൂരിലേക്ക് ആടുകളുമായി വന്ന ലോറി ടയർ പഞ്ചറായതിനാൽ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത്, നിർത്തിയിട്ടിരുന്ന ലോറിയിൽ കെഎസ്ആർടിസി ബസ് വന്ന് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ലോറി തകർന്നു. നെലമംഗല…
Read More