മുംബൈയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി 

  ബെംഗളൂരു : മുംബൈയിലേക്ക് പോയ വിമാനം സാങ്കേതിക തകരാർ മൂലം ബെൽഗാമിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി . പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം 48 യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായത്. സ്റ്റാർ എയർ വിമാനം ശനിയാഴ്ച (ഓഗസ്റ്റ് 16) രാവിലെ ബെൽഗാമിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടിരുന്നു. ബെൽഗാം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനത്തിന്റെ എഞ്ചിനിൽ സാങ്കേതിക തകരാർ സംഭവിച്ചു. ഉടൻ തന്നെ പൈലറ്റ് 15 മിനിറ്റിനുള്ളിൽ ബെൽഗാം വിമാനത്താവളത്തിൽ വിമാനം തിരികെ ഇറക്കി. സ്റ്റാർ എയർ യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പാട് ചെയ്ത്…

Read More

ബെംഗളൂരുവിലെ ഫ്‌ളോര്‍ മാറ്റ് നിര്‍മാണശാലയില്‍ തീപ്പിടിത്തം; അഞ്ച് പേർ മരിച്ചു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്‌ളോര്‍ മാറ്റ് നിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തതില്‍ അഞ്ച് മരണം. സുരേഷ്, മദൻ, സംഗീത, മക്കളായ മിതേഷ്, വിഹാൻ എന്നിവരാണ് മരിച്ചത്. നഗര്‍ത്താപേട്ടില്‍ ശനിയാഴ്ചയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ 3.15-നാണ് നിര്‍മാണ ശാലയില്‍ തീപ്പിടിത്തമുണ്ടായതായി അഗ്നിരക്ഷാ സേനയ്ക്ക് വിവരം ലഭിക്കുന്നത്. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് പ്രദേശത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More

പൊട്ടിവീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കറ്റ് വീട്ടമ്മ മരിച്ചു

POWER

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. കോഴിക്കോട് വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേയ്ക്ക് പൊട്ടി വീണ് തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരക്കൊമ്പിൽ നിന്ന് ആണ് ഷോക്കേറ്റത്. ഉഷയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു. 62 വയസായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് രണ്ടിന് വസതിയിലെ കുളിമുറിയില്‍ തെന്നിവീണ് ഗുരുതര പരിക്കേറ്റിരുന്നു. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ദേശീയ വക്താവ് കുണാല്‍ സാരംഗിയാണ് മരണവിവരം അറിയിച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം രേഖപ്പെടുത്തി. ‘രാംദാസ് ദാ ഞങ്ങളെ വിട്ടുപോകാന്‍ പാടില്ലായിരുന്നു’, ഹേമന്ത് സോറന്‍ എക്‌സില്‍ കുറിച്ചു.

Read More

ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണു; സഞ്ചാരികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

ഡൽഹി: നിസാമുദ്ദീനിൽ സ്ഥിതിചെയ്യുന്ന ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണു. സ്ഥലത്ത് പത്തോളം പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ശവകുടീരത്തിന്റെ താഴികക്കുടം വരുന്ന ഭാഗമാണ് തകർന്നു വീണത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. 11 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:51 നാണ് അപകടം ഉണ്ടാകുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ് ഇത്. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ്…

Read More

ബാന്നാർഘട്ട ദേശിയോദ്യാനത്തിൽ സഫാരിക്കിടെ പുലിയുടെ അക്രമണത്തിൽ 12കാരന് പരിക്ക്

ബംഗളുരു : ബാന്നാർഘട്ട ദേശിയോദ്യാനത്തിൽ സഫാരിക്കിടെ 12കാരന് പുലിയുടെ ആക്രമണം. സഫാരി വാഹനത്തിന്റെ മുകളിലേക്ക് കയറിയ പുലി സീറ്റിലിരുന്ന കുട്ടിയെ മാന്തി. കുട്ടിയുടെ കയ്യ്ക്ക് പരിക്കേറ്റു. പ്രധാമിക ചികിത്സ നൽകി.

Read More

ലഷ്കറെ തൊയ്‌ബയുമായി ബന്ധമുള്ള യുവാവിന്റെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എൻഐഎ അന്വേഷണം തുടങ്ങി

ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുമായി ബന്ധമുള്ള യുവാവിനെ തമിഴ്‌നാട്ടിൽ അറസ്റ്റുചെയ്ത സംഭവത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. നേരത്തേ തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘമായിരുന്നു അന്വേഷണംനടത്തിയത്. ഏറെ സങ്കീർണമായ കേസായതിനാൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ലഷ്കറെ തൊയ്ബയുമായി അടുപ്പമുണ്ടായിരുന്ന ബിഹാർ സ്വദേശി അഖ്‌ലത്തൂർ മുഹമ്മദിനെ (22) ഏപ്രിൽ 26-നാണ് പോലീസ് അറസ്റ്റുചെയ്തത്. ചെങ്കൽപ്പെട്ടിലെ കെട്ടിടനിർമാണസ്ഥലത്ത് പെയിന്ററായി ജോലിചെയ്യുകയായിരുന്ന ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ഭീകരസംഘടനയുമായുള്ള അടുപ്പം വ്യക്തമായത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും ലഷ്കറെ തൊയ്ബയുടെ കീഴിൽ ആയുധപരിശീലനംനേടാൻ പാക് അധിനിവേശ…

Read More

ദയവായി ഇവിടെ നിർത്തു, കുഞ്ഞ് കരയുന്നു; കുടുംബത്തിന്റെ അപേക്ഷ അവഗണിച്ച ടാക്സി ഡ്രൈവറുടെ ഭീകരത വെളിപ്പെടുത്തി കുടുംബം

കാബ് യാത്രയുടെ ഭീകരത വെളിപ്പെടുത്തി നൗഇടയിൽ നിന്നുള്ള കുടുംബം. അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടർന്ന് കാബ് ഡ്രൈവർ ഒരു വാഹനത്തിൽ ഇടിച്ചു. ഇതോടെ പോലീസ് കാബ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ നിർത്താൻ തയ്യാറായില്ല. അയാൾ വളരെ വേഗത്തിൽ വാഹനമോടിക്കുന്നത് തുടർന്നു. ഈ കാബിൽ യാത്ര ചെയ്തിരുന്ന കുടുംബം ഡ്രൈവറോട് നിർത്താൻ അപേക്ഷിച്ചുകൊണ്ടിരുന്നു. അങ്കിൾ പേടിക്കണ്ട ഞാൻ പോലീസിനോട് സംസാരിക്കാം എന്ന് കുട്ടി പേടിച്ച് കരഞ്ഞു കൊണ്ടേയിരുന്നു. ദയവായി ഞങ്ങളെ ഇവിടെ ഇറക്കണമെന്ന അഭ്യർത്ഥന കേൾക്കാത്ത കാബ് ഡ്രൈവർ കൂടുതൽ വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.…

Read More

ബെംഗളൂരു ട്രാഫിക് പോലീസിനെ പരസ്യമായി അധിക്ഷേപിച്ചു; ഉത്തരേന്ത്യൻ യുവതിയെയും മലയാളിയായ പങ്കാളിയും അറസ്റ്റിൽ.

ബെംഗളൂരു: നഗരത്തിലെ ഗതാഗത നിയമലംഘനത്തെച്ചൊല്ലി തർക്കമുണ്ടായതിനെത്തുടർന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച കേസിൽ യെലഹങ്ക ന്യൂ ടൗൺ പോലീസ് ഒരു സ്ത്രീയെയും അവരുടെ പങ്കാളിയെയും അറസ്റ്റ് ചെയ്തു. യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്, സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിയായ ഇറൽ വ്യാസ്, മലയാളിയായ മുഹമ്മദ് സർബാസ് എന്നീ രണ്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. അനധികൃതമായി പാർക്ക് ചെയ്തതിന് ട്രാഫിക് പോലീസ് ഒരു വാഹനം തടഞ്ഞപ്പോൾ, പ്രതികൾ കോപാകുലരായി സ്ഥലത്തുണ്ടായിരുന്ന പോലീസിനെതിരെ രോഷം പ്രകടിപ്പിച്ചു. ഈ സമയത്ത്, ഇറാൾ വ്യാസ്…

Read More

ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി

വോട്ടർ അവകാശ യാത്രയുമായി ജനങ്ങൾക്കിടയിൽ എത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാൻ ബീഹാറിൽ ഒപ്പം ചേരൂ എന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. വോട്ട് മോഷണത്തിനെതിരായ യാത്ര ബിഹാറിന്‍റെ മണ്ണിൽ നിന്ന് തുടങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചു. കേവലം തെരഞ്ഞെടുപ്പ് വിഷയമല്ല, ജനാധിപത്യത്തെയും, ഭരണഘടനയേയും സംരക്ഷിക്കാനുള്ള വലിയ ദൗത്യമാണ് വോട്ട് മോഷ്ടാക്കളെ തുരത്തുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ടര്‍ പട്ടിക…

Read More