പരിശീലനത്തിനിടെ മരിച്ച വ്യോമസേനാ സൈനികന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിൽ എത്തിക്കും

ബെംഗളൂരു : പരിശീലനത്തിനിടെ പാരച്യൂട്ട് തുറയാതെ ഉയരത്തിൽ നിന്ന് വീണു മരിച്ച ജില്ലയിലെ ഹൊസനഗർ താലൂക്കിലെ ശങ്കൂർ ഗ്രാമത്തിലെ വ്യോമസേനാ ഉദ്യോഗസ്ഥൻ മഞ്ജുനാഥിന്റെ (36) മൃതദേഹം നാളെ ജന്മനാട്ടിൽ എത്തിക്കും. ഇന്ത്യൻ വ്യോമസേനയിൽ ജൂനിയർ വാറന്റ് ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു മഞ്ജുനാഥ്. ഉത്തർപ്രദേശിലെ ആഗ്രയിലെ മാൽപൂരിലുള്ള പാരാട്രൂപ്പർ പരിശീലന സ്കൂളിൽ പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ ഇന്നലെയാണ് മരിച്ചത്. മഞ്ജുനാഥ് ഉൾപ്പെടെ 12 സൈനികർ പാരച്യൂട്ട് വഴി വിമാനത്തിൽ നിന്ന് ചാടി. ഈ സമയം, 11 സൈനികർ സുരക്ഷിതമായി ഇറങ്ങി.…

Read More

ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഡബിൾ ഡെക്കർ ഫ്ലൈഓവർ വരുന്നത് ജെ.പി. നഗറിനും ഹെബ്ബാളിനും ഇടയിൽ: വിശദാംശങ്ങൾ ഇതാ

ബെംഗളൂരു: ജെ.പി. നഗർ മുതൽ ഹെബ്ബാൾ വരെ മറ്റൊരു ഡബിൾ ഡെക്കർ ഫ്ലൈഓവർ കൂടി ബെംഗളൂരുവിൽ നിർമ്മിക്കും, ഇത് ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഡബിൾ ഡെക്കർ ഫ്ലൈഓവറായിരിക്കും. ഔട്ടർ റിംഗ് റോഡിന് മുകളിലൂടെ കടന്നുപോകുന്ന ഈ ഫ്ലൈഓവറിന് 32.15 കിലോമീറ്റർ നീളമുണ്ടാകും. റാഗി ഗുഡ്ഡ മുതൽ സിൽക്ക് ബോർഡ് വരെയുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ അതേ ശൈലിയിലായിരിക്കും ഇതും, കൂടാതെ ഒരു മെട്രോ ലൈനും ഉണ്ടാകും. ഈ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിയുടെ ഏകദേശ ചെലവ് 9800 കോടി രൂപയാണ്. നിർദ്ദിഷ്ട പദ്ധതിയുടെ…

Read More

മൈസൂരു ജില്ലയിൽ നാളെ കുംഭമേള ആരംഭിക്കും

ബെംഗളൂരു : കർണാടകയിലും കുംഭമേള ആരംഭിക്കുകയാണ്. പതിമൂന്നാമത് വാർഷിക കുംഭമേള ഫെബ്രുവരി 10 മുതൽ മൈസൂരു ജില്ലയിലെ ടി. നരസിപുരയിലുള്ള ത്രിവേണി സംഗമത്തിൽ ആരംഭിക്കും . കുംഭമേള മൂന്ന് ദിവസം നീണ്ടുനിൽക്കും . ജില്ലയിലെ ടി. നരസിപുരത്തെ തിരുമാകുടലിൽ മൂന്ന് വർഷത്തിലൊരിക്ക ലാണ് കുംഭമേള നടക്കുക. നാളെ മന്ത്രി ഡോ. എച്ച്. സി മഹാദേവപ്പ കുംഭമേള ഉദ്ഘാടനം ചെയ്യും. ആദി ചുഞ്ചനഗിരി നിർമ്മലാനന്ദനാഥ സ്വാമിജി, സുട്ടൂർ ശിവരാത്രി ദേശി കേന്ദ്ര സ്വാമിജി തുടങ്ങി നിരവധി പേർ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ പുണ്യനദികളായ കാവേരി, കപില, സ്ഫടിക…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

ബെംഗളൂരു: ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ ( ബെസ്കോം ) അധികാരപരിധിയിലുള്ള പല പ്രദേശങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും . ബെസ്കോമിന്റെ അർബൻ സബ്ഡിവിഷൻ-1 ലെ വ്യവസ്ഥകൾ പ്രകാരം അടൽ ഭൂജൽ ജോലികൾ നടക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ ഫെബ്രുവരി 6 മുതൽ 18 വരെ 8 മണിക്കൂർ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം നേരത്തെ അറിയിച്ചിരുന്നു. . ഫെബ്രുവരി 9 ഇന്ന് ഹനുമന്തപുര, കുവേമ്പു നഗർ, ആദർശ് നഗർ, അനേത്തോട്ട, ജഗന്നാഥപുര, ശാരദാദേവി നഗർ, ഗണേഷ് നഗർ, നിർവാണി ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

Read More

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍‌ ഡ്രോണ്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം; സുരക്ഷ വർദ്ധിപ്പിച്ചു

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍‌ ഡ്രോണ്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം. ബെംഗളൂരു, ചെന്നൈ, കേരളം എന്നിവിടങ്ങളില്‍ ആക്രമണമുണ്ടാകുമെന്നാണു സന്ദേശം. ഇന്ന് ഉച്ചയോടെ ബെംഗളൂരു വിമാനത്താവളത്തിലാണു സന്ദേശം എത്തിയത്. ഇതോടെ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനു മുൻപു വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇമെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവയെല്ലാം വ്യാജ സന്ദേശങ്ങളായിരുന്നുവെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ഡ്രോണ്‍ ആക്രമണമെന്ന ഭീഷണി ഇതാദ്യമാണ്.തിരുവനന്തപുരം വിമാനത്താവളത്തില്‍ അസാധാരണ സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഇമെയില്‍ സന്ദേശത്തില്‍…

Read More

മുഡ കേസ്; സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു : മൈസൂരു വികസന അതോറിറ്റി (മുഡ) അഴിമതിക്കേസ് സി.ബി.ഐ.ക്ക് വിടണമെന്ന ഹർജി കർണാടക ഹൈക്കോടതി തള്ളി. കേസിൽ ലോകായുക്ത പോലീസിന്റെ അന്വേഷണം തുടരട്ടെയെന്നും കോടതി വ്യക്തമാക്കി. ലോകായുക്ത അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ നൽകിയ ഹർജിയാണ് ജസ്റ്റിസ് എം. നാഗപ്രസന്ന തള്ളിയത്. സി.ബി.ഐ.യെ ഏൽപ്പിക്കാനോ പുനരന്വേഷണത്തിനോ ആവശ്യമായ സാഹചര്യമില്ലെന്നും ലോകായുക്ത പോലീസിന്റെ അന്വേഷണം ഏകപക്ഷീയമാണെന്ന് സൂചിപ്പിക്കുന്ന വസ്തുതകളില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ എല്ലാ അധികാരികളും മുഖ്യമന്ത്രിയെ ഏകസ്വരത്തിൽ നിയമവിരുദ്ധമായി ന്യായീകരിച്ചതിനാൽ അന്വേഷണം സി.ബി.ഐ. പോലുള്ള സ്വതന്ത്ര ഏജൻസിക്ക് കൈമാറേണ്ടത്…

Read More

ഇന്ന് പുലർച്ച ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോയ സ്വകാര്യ ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. മാണ്ഡ്യ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. അശോക ട്രാവൽസ് ബസിലാണ് തീപിടുത്തമുണ്ടായത്. ബസിൽ തീ പടരുന്നത് കണ്ടയുടൻ ഡ്രൈവർ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. അപകടത്തിൽ ബസിന്റെ പിന്‍ഭാഗം പൂർണമായും കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം തീ ആളിപടരുകയായിരുന്നു. യാത്രക്കാരെ മറ്റു ബസുകളിൽ പിന്നീട് കണ്ണൂരിലേക്ക് കയറ്റിവിട്ടു.…

Read More

ദുരഭിമാനക്കൊല: അച്ഛന്റെ മർദനത്തിൽ 18 കാരിയായ മകൾ മരിച്ചു

ബെംഗളൂരു : പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന മകൾ അച്ഛന്റെ മർദനമേറ്റ് മരിച്ചു. ബീദർ ജില്ലയിലെ ഔറാദ് താലൂക്കിലുള്ള ബാർഗൻതാണ്ടാ സ്വദേശി മോണിക്കാ മോത്തിറാം ജാദവ് (18) ആണ് മരിച്ചത്. അച്ഛൻ മോത്തിറാം ജാദവ് ഒളിവിലാണെന്ന് സംതപുര പോലീസ് പറഞ്ഞു. ഒഴിവാക്കാൻ മോത്തിറാം ആവശ്യപ്പെട്ടിട്ടും മോണിക്ക തന്റെ ആൺസുഹൃത്തുമായുള്ള പ്രണയബന്ധത്തിൽ ഉറച്ചുനിന്നതായി പോലീസ് പറഞ്ഞു. ഇതിന്റെപേരിൽ അച്ഛനും മകളുംതമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്തസമയം വഴക്കിനിടെ മോത്തിറാം മരക്കഷണംകൊണ്ട് മോണിക്കയെ മർദിക്കുകയായിരുന്നു.  

Read More

നഗരത്തിലെ ഫാക്ടറി ബേസ്‌മെന്റിൽ നിന്ന് കണ്ടെത്തിയ മൃതദേഹം മലയാളിയായ കോട്ടയം സ്വദേശിയുടേത്; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ

ബെംഗളൂരു : ബെംഗളൂരുവിൽ ഫാക്ടറിയുടെ ബേസ്‌മെന്റിൽ നിന്ന് കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് പോലീസ്. കോട്ടയം സ്വദേശി വിഷ്ണു പ്രശാന്തിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കനകപുര റോഡിലെ ഫാഷൻ വസ്തുക്കളുടെ ഫാക്ടറി ബേസ്‌മെന്റിൽനിന്ന് കണ്ടെത്തിയത്. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ വിഷ്ണു ഏതാനും മാസം മുൻപാണ് ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയത്. പെട്ടികൾക്കിടയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിവുകളോ കൊലപാതക ശ്രമത്തിന്റെ അടയാളങ്ങളോ ഇല്ലായിരുന്നെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായെന്ന് കൊനനകുണ്ഡെ പോലീസ് പറഞ്ഞു. വിഷ്ണുവിന്റെ അമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാൻ തയ്യാറാകാത്തതിനാൽ ബെംഗളൂരുവിൽ സംസ്കരിച്ചു.  

Read More

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ വർധിക്കും; വർധന 50% വരെ; നിരക്കുകൾ അറിയാൻ വായിക്കാം

ബെംഗളൂരു : മെട്രോ ട്രെയിൻ ടിക്കറ്റുനിരക്ക് വർധന ഫെബ്രുവരി ഒൻപതിന് നിലവിൽവരും. നിലവിലെ ടിക്കറ്റുനിരക്കിന്റെ 50 ശതമാനംവരെ വർധിപ്പിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് ബി.എം.ആർ.സി.എൽ. ശനിയാഴ്ച പുറത്തിറക്കി. നഗരത്തിൽ ദിവസവും യാത്രയ്ക്ക് മെട്രോ ട്രെയിനിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ നിരക്കുവർധന ബാധിക്കും. ഇവരുടെ നിത്യച്ചെലവിൽ വലിയതോതിൽ വർധനയുണ്ടാക്കും. പത്തുരൂപമുതൽ 90 രൂപവരെയായിരിക്കും ഇനി മെട്രോ ടിക്കറ്റുനിരക്ക്. ആദ്യത്തെ രണ്ടുകിലോമീറ്ററിനാണ് പത്തുരൂപ ഈടാക്കുക. 25 കിലോമീറ്ററിനുമുകളിൽ 90 രൂപയായിരിക്കും ടിക്കറ്റ്. പത്ത് സ്ലാബുകളായാണ് വർധന നടപ്പാക്കുന്നത്. ഡിസംബർ 16-നാണ് ഫെയർ ഫിക്സേഷൻ കമ്മിറ്റി നിരക്കുവർധനയ്ക്ക് രൂപംനൽകി റിപ്പോർട്ട് ബി.എം.ആർ.സി.എലിന്…

Read More
Click Here to Follow Us