സർവകാല റെക്കോർഡിൽ സ്വർണവില 

jewellery

കൊച്ചി: സ്വർണവില ഇന്നും സർവകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപ വർധിച്ച്‌ 7,980 രൂപയും പവന് 280 രൂപ വർധിച്ച്‌ 63,840 രൂപയുമായി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാല്‍ സ്വർണം പവന് 64,000 രൂപയിലെത്തും. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔണ്‍സിന് (31.103 ഗ്രാം) 2,876.85 ഡോളറില്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വില അനുസരിച്ച്‌ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ജി.എസ്.ടി…

Read More

ചര്‍ച്ച് സ്ട്രീറ്റില്‍ എഡ് ഷീരന്റെ പ്രകടനം തടഞ്ഞ കാരണം വ്യക്‌തമാക്കി പോലീസ്: അറിയാന്‍ വായിക്കാം

ബെംഗളൂരു: ചര്‍ച്ച് സ്ട്രീറ്റില്‍ പ്രശസ്ത ഇംഗ്ലീഷ് ഗായകന്‍ എഡ് ഷീരന്റെ സംഗീത പരിപാടി പോലീസ് തടഞ്ഞു . ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എഡ് ഷീരന്റെ ഷോ നിര്‍ത്തിവച്ചതിനെതിരെ ചില നെറ്റിസണ്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍, മറ്റുചിലര്‍ പോലീസിനെ പിന്തുണച്ചു. ഞായറാഴ്ച ചര്‍ച്ച് സ്ട്രീറ്റില്‍ എന്താണ് സംഭവിച്ചത്? പ്രശസ്ത ഗായകന്‍ എഡ് ഷീരന്റെ കച്ചേരി പോലീസ് എന്തിനാണ് തടഞ്ഞത് തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിക്കുകയാണ് പോലീസ്. ചര്‍ച്ച് സ്ട്രീറ്റില്‍ എന്താണ് സംഭവിച്ചത്? ഗ്രാമി അവാര്‍ഡ് ജേതാവ് എഡ് ഷീരന്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ചര്‍ച്ച്…

Read More

ഇനി മുതൽ പൊലീസ് ക്ലിയറന്‍സ് ലഭിക്കാതെ പരിപാടിക്ക് പോകില്ല; വി ശിവന്‍കുട്ടി

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ഇനി പൊലീസ് ക്ലിയറന്‍സ് ലഭിക്കാതെ പരിപാടിക്ക് പോകില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രതി അനന്തുകൃഷ്ണനെ ശിവന്‍കുട്ടി പ്രശംസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നജീബ് കാന്തപുരം എംഎല്‍എ പുറത്ത് വിട്ടിരുന്നു. പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തിരുന്നു. കോണ്‍ഫെഡറേഷന്റെ രണ്ട് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ആനന്ദകുമാര്‍ ക്ഷണിച്ചിട്ടാണ് ഓഫീസ് ഉദ്ഘാടനത്തിന് പോയത്. പുത്തരിക്കണ്ടത്ത് സ്‌കൂട്ടര്‍ നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്തു. ഈ…

Read More

നഗരത്തിലെ കുതിച്ചുയരുന്ന വീട്ട് വാടകയും ജീവിതച്ചെലവും; കഷ്ടിച്ച് ഒരാള്‍ക്ക് താമസിക്കാന്‍ വാടക 25,000 രൂപ; വൈറല്‍ ആയി യുവാവിന്റെ ‘ഹോം ടൂര്‍’

ബെംഗളൂരു: നഗരത്തിവിലെ കുതിച്ചുയരുന്ന വീട്ട് വാടകയും ജീവിതച്ചെലവും പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോൾ അടുത്തിടെ ഒരു യുവാവ് താന്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ ‘ഹോം ടൂര്‍’ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. പ്രതിമാസം 25,000 രൂപ വാടക വരുന്ന ഇയാളുടെ ഇടുങ്ങിയ ഫ്‌ളാറ്റ് കണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അതിശയം പ്രകടിപ്പിച്ചത്. മുറിയുടെ നടുഭാഗത്ത് നില്‍ക്കുന്ന ഇയാള്‍ രണ്ട് കൈകളും വിടര്‍ത്തി വയ്ക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയില്‍ അയാള്‍ ഒരെ സമയം രണ്ട് ചുവരുകളിലും സ്പര്‍ശിക്കുന്നുണ്ട്. ഇത് ഫ്‌ളാറ്റിന്റെ സ്ഥലപരിമിതി എടുത്തുകാണിക്കുന്നതാണ്. ബാല്‍ക്കണിയാണെങ്കിലോ ഒരാള്‍ക്ക് ബുദ്ധിമുട്ടി നില്‍ക്കാന്‍…

Read More

ഇന്നലെ പാറ്റ് ഇന്ന് പുഴു എയ്‌റോ ഷോ സെക്യൂരിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിളമ്പുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണം

ബെംഗളൂരു: നഗരത്തിലെ യെലഹങ്ക വ്യോമതാവളത്തില്‍ 2025 ലെ എയ്‌റോ ഷോ ആരംഭിച്ചു . എയ്‌റോ ഷോ സെക്യൂരിറ്റിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ഇന്നലെ ഒരു പാറ്റയെ കണ്ടെത്തി. ഇപ്പോഴിതാ, ഇന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ മധുരപലഹാരത്തില്‍ വീണ്ടും പുഴുക്കളെ്് കണ്ടെത്തിയിരിക്കുകയാണ്. ഇന്നലെയാണ് കമ്മീഷണര്‍ ഗുണനിലവാരമുള്ള ഭക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. എന്നിരുന്നാലും, ഇപ്പോള്‍ ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നും മൈറ്റുകള്‍, പാറ്റകള്‍ എന്നിവ കണ്ടെത്തിയതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിരാശ പ്രകടിപ്പിച്ചു.

Read More

ബന്ദിപ്പൂരില്‍ കാട്ടാനയോടൊപ്പം ഫോട്ടോ എടുത്ത യുവാവിന് 25,000 രൂപ പിഴ ചുമത്തി വനം വകുപ്പ്

ബെംഗളൂരു: ഭക്ഷണം തേടി റോഡില്‍ കയറിയ കാട്ടാനയോടൊപ്പം ഫോട്ടോയെടുത്ത് യുവാവിന് വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തി. വന്യജീവികളെ ശല്യപ്പെടുത്തരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയട്ടുളളത് മറികടന്നാണ് യുവാവിന്റെ സാഹസികത.് ഗുണ്ടല്‍പേട്ട് ഊട്ടി ഹൈവേ കടന്നുപോകുന്ന ബന്ദിപ്പൂരില്‍ സംഭവം. ഗുണ്ടല്‍പേട്ടിലെ ഷാഹുല്‍ ഹമീദ് എന്നയാള്‍ക്കാണ്് 25,000 രൂപ ചുമത്തിത്. റോഡില്‍ നിന്നിരുന്ന ആനയോുടെ മുന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു കാട്ടാനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിറുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബന്ദിപ്പൂര്‍ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ 25,000 രൂപ പിഴ ചുമത്തുകയും…

Read More

മലയാളി യുവാവ് ബെംഗളൂരുവിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: മലയാളി എന്‍ജിനീയര്‍ ബെംഗളൂരുവില്‍ മുങ്ങി മരിച്ചു. കോഴിക്കോട് വടകര തെക്കെ കണ്ണമ്പത്ത് ഷബിന്‍ രമേഷ് (36) ആണ് മരിച്ചത്. ബെംഗളൂരു മൈക്രോ ലാന്‍ഡ് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. കമ്പനി വക വിനോദ യാത്രയ്ക്കിടെ ബെംഗളൂരുവിലെ റിസോര്‍ട്ടിലെ സ്വിമിങ് പൂളില്‍ മുങ്ങി മരിക്കുകയായിരുന്നു. ഭാര്യ: ശില്‍പ (അഴിയൂര്‍). മകള്‍: നിഹാരിക. അച്ഛന്‍: രമേഷ് ബാബു. അമ്മ: റീന. സഹോദരങ്ങള്‍: ബേബി അനസ്സ് (ചെന്നൈ), റിബിന്‍ രമേഷ് (എന്‍ജിനീയര്‍, ജിപിഎസ് റിന്യുവല്‍സ്, ബെംഗളൂരു).

Read More

നഗരത്തിലൂടെ അപകട ബൈക്ക് വീലിങ്; നടപടി കടുപ്പിച്ച് പോലീസ്; രണ്ടുപേർ പിടിയിൽ

ബെംഗളൂരു : നഗരത്തിലെ തിരക്കേറിയ നിരത്തുകളിൽ അപകടഭീതിയുയർത്തി ബൈക്ക് വീലി (ബൈക്ക് അഭ്യാസം) നടത്തുന്നതിന് തടയിടാൻ ട്രാഫിക് പോലീസ്. നിരത്തുകളിൽ പ്രത്യേക പരിശോധന നടത്താനാണ് തീരുമാനം. കഴിഞ്ഞദിവസം നിരത്തിൽ ബൈക്ക് വീലി നടത്തിയ രണ്ടുപേരെ വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് പിടികൂടി. സ്‌കൂട്ടറിൽ രണ്ടുപേർ ഇരുന്ന് അപകടകരമായ രീതിയിൽ അഭ്യാസം നടത്തുന്നതിന്റെ വീഡിയോയാണ് വൈറലായത്. ഹെൽമെറ്റ് ധരിക്കാതെയായിരുന്നു പ്രകടനം. ബെംഗളൂരുവിലെ റോഡുകൾ സുരക്ഷിതമായ റൈഡുകൾക്കു വേണ്ടിയാണെന്നും അഭ്യാസം നടത്താനല്ലെന്നുമുള്ള അടിക്കുറിപ്പോടെ ട്രാഫിക് പോലീസ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവരാണ് പിടിക്കപ്പെടുന്നവരിൽ അധികവും. ലൈസൻസും…

Read More

മഹാകുംഭമേളയില്‍ കുടുംബത്തോടൊപ്പം ‘പുണ്യസ്‌നാന’ത്തില്‍ പങ്കെടുത്ത് ഡിസിഎം ഡി കെ ശിവകുമാര്‍

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാര്‍ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലുള്ള ത്രിവേണി സംഗമത്തില്‍ കുടുംബത്തോടൊപ്പം എത്തി പുണ്യസ്‌നാനം നടത്തി. ഡികെ. ശിവകുമാര്‍, തന്റെ പ്രിയപ്പെട്ട ഗുരുവായ നോനവിനകെരെയിലെ കടസിദ്ധേശ്വര മഠത്തിലെ കരിവൃഷഭ രാജദേശി കേന്ദ്ര ശിവയോഗീശ്വര ശിവാചാര്യ സ്വാമിജിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഭാര്യ ഉഷയോടൊപ്പമാണ് ആചാരപരമായ പുണ്യസ്‌നാനം നടത്തിയത്. പിന്നീട്, ഗംഗ, യമുന, സരസ്വതി നദികളിലെ ത്രിവേണി സംഗമത്തില്‍ ഭാര്യ ഉഷയോടൊപ്പം ആരതി കത്തിച്ച് പ്രത്യേക പൂജയും നടത്തി. ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കെ ശിവകുമാര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കിട്ടട്ടുണ്ട്. ഉത്തര്‍പ്രദേശിലെ…

Read More

കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി പോക്‌സോ കേസ് പ്രതി: നാടകീയ സംഭവങ്ങൾക്ക് ഒടുവില്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തിലെ കുമാരേശ്വര നഗറില്‍ പോക്‌സോ കേസില്‍ അന്വേഷണം നേരിടുന്ന തടവുകാരന്‍ ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് ഓടിക്കയറി. ജില്ലയിലെ അണ്ണിഗേരി സ്വദേശിയായ വിജയ് ആണ് പോലീസില്‍ നിന്ന് രക്ഷപ്പെട്ട് കെട്ടിടത്തിന് മുകളില്‍ കയറിയത്. ഞായറാഴ്ച പോലീസ് അദ്ദേഹത്തെ ധാര്‍വാഡ് ജയിലിലേക്ക് കൊണ്ടുപോയത്ു. ഈ സമയം, പോലീസില്‍ നിന്ന് രക്ഷപ്പെട്ട പ്രതി വിജയ് കെട്ടിടത്തിന് മുകളില്‍ കയറി. തുടര്‍ന്ന് ജഡ്ജിയും മാധ്യമങ്ങളും സംഭവസ്ഥലത്തേക്ക് വരണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. അവിടെയുള്ള നാട്ടുകാര്‍ അയാളെ അനുനയിപ്പിക്കുകയും താഴെയിറങ്ങാന്‍ അപേക്ഷിക്കുകയും ചെയ്തു. മൂന്ന് ദിവസം മുമ്പാണ് പ്രതി വിജയ് അറസ്റ്റിലായത്.…

Read More
Click Here to Follow Us