കാർ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം 

ചെന്നൈ: ദിണ്ടിഗലിലുണ്ടായ കാർ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചത്. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെയായിരുന്നു അപകടം.

Read More

സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധന ഉടൻ; 15 ശതമാനം ഉയർത്തുമെന്ന് സൂചന 

bus ksrtc

ബെംഗളൂരു: സര്‍ക്കാര്‍ ബസ് ടിക്കറ്റ് നിരക്ക് വര്‍ധന ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ആദ്യത്തോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചന നടത്തുന്നത്. 2012 മുതല്‍ വിദ്യാര്‍ഥികളുടെ ബസ് പാസ് നിരക്കുകള്‍ പരിഷ്‌കരിച്ചിട്ടില്ല എന്നതാണ് പ്രധാന കാരണമായി കോര്‍പറേഷനുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമേ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കിക്കൊണ്ടുള്ള തീരുമാനവും സാമ്പത്തിക വരുമാനം കുറയാന്‍ പ്രധാന കാരണമായെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത് 2014ലായിരുന്നു. മൂന്ന് മാസത്തിനിടെ കെഎസ്‌ആര്‍ടിസിക്ക് മാത്രം…

Read More

സ്കൂട്ടറിൽ ലോറിയിടിച്ച് ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം 

ബെംഗളൂരു: ദേശീയ പാത 66-ല്‍ ഉള്ളാള്‍ സങ്കോലിഗെക്ക് സമീപം ലോറിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. സ്വിഗ്ഗി ഡെലിവറി ബോയ് ദേർളക്കട്ട പനീർ സ്വദേശി അസ്ഹർ എന്ന ഉമർ ഫാറൂഖാണ് (31) മരിച്ചത്. അവിവാഹിതനാണ്. തലപ്പാടിയില്‍ ഡെലിവറി കഴിഞ്ഞ് തൊക്കോട്ടേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇതേ ദിശയില്‍ വന്ന ലോറി ഇടിച്ച സ്കൂട്ടറില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ലോറിയുടെ പിൻ ചക്രങ്ങള്‍ ദേഹത്ത് കയറിയിറങ്ങി യുവാവിന്റെ ദാരുണാന്ത്യം സംഭവിച്ചു. മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.

Read More

മൂന്നു വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു

ബെംഗളൂരു : ഉത്തരകന്നഡ മുണ്ടഗോഡിലെ അങ്കണവാടിയിൽ മൂന്നു വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. മയൂരി സുരേഷ് കുംബലപ്പനവരാണ് മരിച്ചത്. ക്ലാസ്‌മുറിക്കു പിന്നിലുള്ള ശൗചാലയത്തിൽ പോയപ്പോൾ കുട്ടിയുടെ കാലിൽ പാമ്പു കടിക്കുകയായിരുന്നെന്ന് പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ ഉടൻ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഹുബ്ബള്ളി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

Read More

ഇൻഫോസിസ് കാംപസിലെ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു; ജീവനക്കാരോട് വർക്ക്‌ ഫ്രം ഹോമിൽ തുടരാൻ നിർദേശം

മൈസൂരു : ഇൻഫോസിസ് കാംപസിൽ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം ബുധനാഴ്ച വൈകിയും തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് പുള്ളിപ്പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞത്. പാർക്കിങ് കേന്ദ്രത്തിലെ സി.സി.ടി.വി. ക്യാമറയിലാണ് ആദ്യം ദൃശ്യങ്ങൾ പതിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുലിയെ പിടികൂടാനുള്ള ശ്രമംതുടരുന്നത്. 380 ഏക്കർ വിസ്തൃതിയാണ് കാംപസിനുള്ളത്. വനംവകുപ്പ് കൂടുതൽ ജീവനക്കാരെ വിന്യസിക്കുകയും പ്രധാനമേഖലകളിൽ കൂടുതൽ കെണികൾ സ്ഥാപിക്കുകയും ചെയ്തതായി മൈസൂരു ഡിവിഷൻ ചീഫ് ഫോറസ്റ്റ് ഓഫീസർ മാലതി പ്രിയ അറിയിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ബസവരാജിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയ…

Read More

സംസ്ഥാനത്ത് ഒരനിഷ്ടസംഭവങ്ങളുമുണ്ടാകാത്ത ആദ്യ പുതുവത്സരാഘോഷം

New-year-2020 TAIL NADU

ബെംഗളൂരു : ഇത്തവണ ബെംഗളൂരുവിലെ പുതുവത്സരാഘോഷത്തിൽ അക്രമികളെ അകറ്റി നിർത്തി പോലീസ്. കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ആയിരക്കണക്കിനാളുകൾ ഒത്തുകൂടുന്ന ആഘോഷങ്ങളിൽ മുൻ വർഷങ്ങളിലെല്ലാം അക്രമസംഭവങ്ങൾ സ്ഥിരമായിരുന്നു. അധികവും യുവതീയുവാക്കളാണ് നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ പുതുവത്സരത്തെ എതിരേൽക്കാനെത്തുന്നത്. ഇതിനിടയിൽ സ്ത്രീകളുടെ നേർക്കാണ് ആക്രമണങ്ങളും കൈയേറ്റവും ഉണ്ടാകാറ്. ഇത് മുന്നിൽക്കണ്ട് പോലീസ് ഇത്തവണ ഉണർന്നു പ്രവർത്തിച്ചു. 11,830 പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചത്. എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ സൂക്ഷ്മ സുരക്ഷാപരിശോധന നടത്തിയാണ് ആളുകളെ പ്രവേശിപ്പിച്ചത്. പലയിടങ്ങളിലും പോലീസ് തട്ടുകൾ കെട്ടി അതിൽ…

Read More

ഏഷ്യയിലെ ഏറ്റവും മോശം ട്രാഫിക് നഗരങ്ങളിലൊന്നാമതായി ‘നമ്മ ബെംഗളൂരു’

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരങ്ങളിലൊന്നായി ബെംഗളൂരു. ടോംടോം ട്രാഫിക് സൂചികയിലാണ് ബെംഗളൂരു ആദ്യസ്ഥാനത്ത് എത്തിയത്. 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എത്ര സമയം വേണ്ടിവരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രകാരം ബെംഗളൂരുവിൽ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും വേണം. ബെംഗളൂരുവിൽ ജീവിക്കുന്ന ഒരാള്‍ വര്‍ഷത്തില്‍ 132 മണിക്കൂര്‍ ട്രാഫിക്കില്‍ അധികം ചെലവഴിക്കുന്നതായും കണക്കാക്കുന്നു. അതിവേഗം വളരുന്ന ബെംഗളൂരുവിൽ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ ജനസംഖ്യയും വര്‍ധിക്കുന്നുണ്ട്. സമീപകാലത്ത് ബെംഗളൂരുവിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക് മാനേജ്മെന്റ്…

Read More

താൻ കാൻസർ മുക്തനായി, ഉടൻ തിരിച്ചെത്തും വീഡിയോയുമായി നടൻ ശിവ രാജ്കുമാർ 

ബെംഗളൂരു: അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസത്രക്രിയ വിജയകരമായി നടന്നതിന് പിന്നാലെ ആരാധകർക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദ്യമായ പുതുവർഷ സന്ദേശവുമായി നടനും നിർമാതാവുമായ ശിവ രാജ്കുമാർ. താൻ കാൻസർ മുക്തനായെന്നും ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ കന്നഡ നടൻ വെളിപ്പെടുത്തി. ഡിസംബർ 24-ന് യുഎസിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എംസിഐ) മൂത്രാശയ അർബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. വിജയകരമായ ശസ്ത്രക്രിയയെക്കുറിച്ചുള്ള അപ്ഡേറ്റിന് ശേഷം, തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരം കാത്തിരുന്നവർക്കാണ് ശിവ് രാജ്കുമാറും ഭാര്യ ഗീതയും സന്തോഷ വാർത്ത നല്‍കിയത്. ‘എല്ലാവർക്കും പുതുവത്സരാശംസകള്‍. നിങ്ങളുടെ പ്രാർത്ഥന കാരണം, ശിവ രാജ്കുമാറിന്റെ എല്ലാ…

Read More

ടാറ്റൂ ബിസിനസിന്റെ മറവിൽ ലഹരി ബിസിനസ്‌; യുവാവ് പിടിയിൽ

ബെംഗളൂരു: കഴിഞ്ഞ ദിവസം നഗരത്തിലെ അപ്പാർട്ട്മെന്റില്‍ നിന്ന് പിടിയിലായ ടാറ്റൂ ആർടിസ്റ്റ്, വൻ ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയായിരുന്നെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. 3.5 കിലോ ഹൈഡ്രോ കഞ്ചാവ്, 15.5 കിലോ കഞ്ചാവ്, 40 എല്‍എസ്‍ഡി സ്‍ട്രിപ്പുകള്‍, 130 ഗ്രാം ചരസ്, 2.3 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകള്‍, ത്രാസുകള്‍ എന്നിവയും രണ്ട് മൊബൈല്‍ ഫോണുകളും രണ്ടര കോടി രൂപയും പിടിച്ചെടുത്തു. യെലഹങ്കയിലെ ചൊക്കനഹള്ളി ഗ്രാമത്തില്‍ നിന്ന് പിടിയിലായ 31കാരൻ രക്ഷിത് രമേഷില്‍ നിന്ന് കണ്ടെത്തിയതാവട്ടെ 1.30 കോടി രൂപയും. ലഹരി വില്‍പനയിലെ മുഖ്യ കണ്ണിയായ തവനിഷ്…

Read More

2.50 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ 

ബെംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച 2.50 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പോലീസ് പിടികൂടി. സെൻട്രല്‍ ക്രൈംബ്രാഞ്ച് നാർകോട്ടിക്സ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. ചൊക്കനഹള്ളിയിലാണ് സംഭവമെങ്കിലും വ്യക്തിയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്തവയില്‍ കഞ്ചാവ്, ഹൈഡ്രോ കഞ്ചാവ്, എല്‍.എസ്.ഡി സ്ട്രിപ്സ്, എം.ഡി.എം.എ തുടങ്ങിയവയുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ എല്‍.എസ്.ഡി സ്ട്രിപ്പുകള്‍ ഗോവയില്‍ നിന്നും ഹൈഡ്രോ കഞ്ചാവ് തായ്‍ലൻഡില്‍ നിന്നും ചരസ് ഹിമാചലില്‍ നിന്നും കഞ്ചാവ് തെലങ്കാനയില്‍ നിന്നും കൂട്ടാളിയുടെ കൂടെ പുതുവത്സരാഘോഷങ്ങള്‍ക്കായി എത്തിച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന്…

Read More