സൂക്ഷിക്കുക സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്

ബെംഗളൂരു : കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ അഞ്ചുവരെ പതിവിനെക്കാൾ താപനില കൂടുമെന്നും ഉഷ്ണതരംഗമുണ്ടാകുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബെലഗാവി, ബീദർ, ഗദഗ്, ധാർവാഡ്, ഹാവേരി, റായ്ചൂരു എന്നീ ജില്ലകളിൽ താപനില നിലവിലുള്ളതിനെക്കാൾ രണ്ടുമുതൽ നാലുഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ബെംഗളൂരു റൂറൽ, ദാവണഗെരെ, ഹാസൻ, കോലാർ, മാണ്ഡ്യ, മൈസൂരു ജില്ലകളിൽ താപനില രണ്ടുമുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

അതേസമയം ഏപ്രിൽ ആറിന് ഉത്തര കന്നഡ, ബാഗൽകോട്ട്, ബെലവാഗി, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കൊപ്പാൾ, റായ്ചൂരു, വിജയപുര, യാദ്ഗീർ, ബല്ലാരി, ചാമരാജനഗർ, ചിത്രദുർഗ, ദാവണഗെരെ, ശിവമോഗ, തുമകൂരു, വിജയപുര ജില്ലകളിൽ നേരിയ മഴയുണ്ടാകുമെന്നും പ്രവചിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts