പാനിപ്പൂരി കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവം; ആറ് വയസുകാരൻ മരിച്ചു

ബെംഗളൂരു : ജില്ലയിലെ ഹരിഹര താലൂക്കിലെ മലേബെന്നൂരിൽ പാനിപ്പൂരി കഴിച്ച് 19 കുട്ടികൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ 6 വയസ്സുകാരൻ ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു.

റംസാൻ പ്രമാണിച്ച് വ്രതമെടുത്ത കുട്ടികൾ നോമ്പ് തുറന്ന ശേഷം മാർച്ച് 15ന് വൈകിട്ട് ജാമിയ മസ്ജിദിന് സമീപം പാനിപ്പൂരി കഴിച്ചു. പിന്നീട് 19 കുട്ടികളെ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

ഹസ്രത്ത് ബിലാൽ ബിൻ ഇർഫാൻ (6) ആണ് മരിച്ചത്. മലേബെന്നൂരിൽ പാനിപ്പൂരി കഴിച്ച് ഛർദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് 19 കുട്ടികളെ ദാവൻഗരെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇപ്പോൾ ചികിത്സയിലിരിക്കെ ഒരു ആൺകുട്ടി മരിച്ചു. അവശനിലയിലായിരുന്ന മൂന്ന് കുട്ടികൾ സുഖം പ്രാപിച്ചുവരികയാണ് എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts