ഇന്ന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഉത്സവബലി ; വിശദാംശങ്ങൾ

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ ഉത്സവബലി ശനിയാഴ്ച രാവിലെ പത്തിന് ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് ആറിന് മേദരഹള്ളി അയ്യപ്പ സ്കൂളിൽനിന്ന് ആറാട്ട് ഘോഷയാത്ര ആരംഭിക്കും. രാത്രി പത്തിന് ക്ഷേത്രത്തിൽ എത്തിച്ചേരും.

Read More

നന്ദിനി എരുമപ്പാൽ വിപണിയിൽ ; അര ലിറ്റർ പാലിന് 35 രൂപ

ബെംഗളൂരു : കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്.) എരുമപ്പാൽ വിപണിയിലിറക്കി. നന്ദിനി ബ്രാൻഡിലാണ് പാൽ ഉപഭോക്താക്കളിലേക്കെത്തുക. അര ലിറ്റർ പാലിന് 35 രൂപയാണ് വില. പാലിന്റെ വിപണനോദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ഇതോടൊപ്പം നന്ദിനി ബ്രാൻഡിലുള്ള പുതിയ തൈരും മറ്റ് ഉത്പന്നങ്ങളും പുറത്തിറക്കി. കെ.എം.എഫിന്റെ ബ്രാൻഡ് അംബാസഡറായി നടൻ ശിവരാജ് കുമാറിനെ പ്രഖ്യാപിച്ചു. ചടങ്ങിൽ ശിവരാജ് കുമാർ, ഭാര്യ ഗീത എന്നിവരും സംബന്ധിച്ചു.

Read More

നഗരത്തിലെ ക്രിസ്മസ് വിപണി ഉഷാർ ; എങ്ങും വിലക്കുറവിന്റെ മേള

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര വിപണിയെ ആഘോഷമാക്കാൻ ആകർഷകമായ ഓഫറുകളുമായി വിപണി ഒരുങ്ങി. ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാര കേന്ദ്രങ്ങളിലും മാളുകളിലും ക്രിസ്മസ് അലങ്കാരങ്ങൾ നിറഞ്ഞു. കമേഴ്സ്യൽ സ്ട്രീറ്റ്, ചിക്ക് പേട്ട്, മല്ലേശ്വരം, കെആർപുരം, എംജി റോഡ്, ശിവാജിനഗർ ഉൾപ്പെടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വിപണന മേളകൾ ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനങ്ങളിലെ ഓഫറുകളെ വിലക്കിഴിവുകളുടെ ക്രിസ്മസ് മേളകളിലൂടെ മറികടക്കാനാണ് ഇവർ ശ്രമിക്കുന്നത്. റെഡിമെയ്ഡ് തുണിത്തരങ്ങൾ, ഷൂ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയ്ക്ക് 50 ശതമാനം വരെ വിലക്കിഴിവുണ്ട്. ഗൃഹോപകരണങ്ങൾ, മൊബൈൽഫോൺ, ലാപ്ടോപ് എന്നിവയ്ക്ക് ഇഎംഐ സ്കീമുകളും…

Read More

ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സാനിറ്ററി നാപ്കിൻ വിൽപ്പന നിർത്തി

ബെംഗളൂരു നഗരം ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് സൗജന്യമായി പാഡുകൾ വിതരണം ചെയ്യുന്നതിനായി മജസ്റ്റിക്, എംജി റോഡ് മെട്രോ സ്റ്റേഷനുകളിൽ ‘സ്വസ്ത സ്ത്രീ’ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അവ അടച്ചുപൂട്ടി. മജസ്റ്റിക്കിലെ സാനിറ്ററി വെൻഡിംഗ് മെഷീൻ അഴിച്ചുമാറ്റിയതായും എംജി റോഡിലുള്ളത് കവർ ചെയ്തതായും പ്രവർത്തിക്കാത്തതായും കണ്ടെത്തി. എന്നാൽ യാത്രക്കാർ മെഷീനെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നതായി ഈ രണ്ട് സ്റ്റേഷനുകളിലെയും ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ബൈയപ്പനഹള്ളിയിൽ, സാനിറ്ററി നാപ്കിനുകൾ ലഭിക്കാൻ ഏറ്റവും അടുത്തുള്ള സ്ഥലം സ്റ്റേഷനിൽ നിന്ന് 2.8 കിലോമീറ്റർ…

Read More

ദേ വന്നു… ദാ തീർന്നു … മൈസൂരുവിൽ നിന്ന് ബെംഗളൂരു വഴി കൊച്ചുവേളിയിലേക്ക് ക്രിസ്തുമസ് സ്പെഷ്യൽ ട്രെയിൻ റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : മൈസൂരുവിൽ നിന്ന് ബെംഗളൂരു വഴി കൊച്ചു വേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. പ്രഖ്യാപിച്ച ഉടൻ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുകയും ചെയ്ത്, നഗരത്തിൽ നിന്ന് കൊച്ചു വേളിയിലേയ്ക്ക ഉള്ള ടിക്കറ്റുകൾ ഇപ്പോൾ വെയ്റ്റിംഗ് ലിസ്റ്റിലാണ്. നാളെ രാത്രി 9.40 ന് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി അർദ്ധരാത്രിയോടെ ബെംഗളൂരുവിലെത്തുകയും തുടർന്ന് അടുത്ത ദിവസം 24 ന് വൈകുന്നേരം 7 ന് കൊച്ചുവേളിയിൽ എത്തുകയും ചെയ്യും. റൂട്ടും സ്റ്റോപ്പുകളും താഴെ.

Read More

ഹിജാബ് നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കും; സിദ്ധരാമയ്യ 

ബെംഗളൂരു: സംസ്ഥാനത്ത് ഹിജാബ് നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി. ഏത് വസ്ത്രമാണ് നിങ്ങൾ ധരിക്കുന്നത് ? അത് അവരുടെ ഇഷ്ടമാണ്. എന്ത് ഭക്ഷണം നിങ്ങൾ കഴിച്ചാലും നമുക്കെന്ത്? മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാന പോലീസും മൈസൂരു ജില്ലാ പോലീസ് യൂണിറ്റും ചേർന്ന് നഞ്ചൻഗുഡു താലൂക്കിലെ കവലാൻഡെ ഗ്രാമത്തിൽ നിർമ്മിച്ച പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പൊതുജനങ്ങൾ ഹിജാബിനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാവർക്കും ഹിജാബ് ധരിക്കാം എന്നായിരുന്നു മറുപടി. ഉത്തരവ് പിൻവലിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ധോത്തിയും ജബ്ബയും ധരിക്കും, നിങ്ങൾ…

Read More

ആഡംബര ജെറ്റിലെ കറക്കം; മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപി 

ബെംഗളൂരു: ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ആഡംബര ജെറ്റില്‍ പറന്ന മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്ത്. വരള്‍ച്ച ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ പോകാനായാണ് സിദ്ധരാമയ്യ ലക്ഷ്വറി ജെറ്റ് എടുത്തത്. ഇവരുടെ ജെറ്റ് യാത്ര സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ധൂര്‍ത്തിന് ഒരുമുഖമുണ്ടെങ്കില്‍ അത് കര്‍ണാടക സര്‍ക്കാരായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിവൈ വിജയേന്ദ്ര പറഞ്ഞു. കര്‍ണാടക മുഴുവന്‍ കടുത്ത വരള്‍ച്ചയില്‍ നട്ടം തിരിയുമ്പോള്‍, കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ എങ്ങനെയാണ് ഇത്തരമൊരു യാത്ര നടത്താന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. വരള്‍ച്ച ബാധിച്ച…

Read More

ഭാര്യയും കാമുകനും ചേർന്ന് തന്റെ കുഞ്ഞിനെ വിറ്റതായി യുവാവിന്റെ പരാതി

ചെന്നൈ : ഭാര്യയും കാമുകനും ചേര്‍ന്ന്  മകനെ വിറ്റുവെന്ന പരാതിയുമായി ഭര്‍ത്താവ്. പെരമ്പല്ലൂര്‍ ജില്ലയിലെ അതിയൂരിലുള്ള ആര്‍. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകന്‍ ദിനേശിനും എതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ശരവണനും ദിവ്യയ്ക്കും നാല് കുട്ടികളാണുള്ളത്. ഇതില്‍ ഒരുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണന്‍ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ വി. കാളത്തൂര്‍ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയതിന് ശേഷം മറ്റ് മൂന്ന് കുട്ടികള്‍ ശരവണന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു…

Read More

ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ ചുമത്തി; 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ബെംഗളൂരു: ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ ചുമത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ബെംഗളൂരു സ്വദേശി അലോക് കുമാർ നൽകിയ പരാതിയിലാണ് വിധി. അലോക് തന്റെ മാതാപിതാക്കൾക്കായിട്ടാണ് രാജധാനി എക്സ്പ്രസിൽ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തത്. 2022 മാർച്ച് 21നായിരുന്നു ഇവർ യാത്ര ചെയ്തത്. ടിടിഇ ഇവരുടെ കൺഫേം ടിക്കറ്റിന്റെ പി.എൻ.ആർ പരിശോധിച്ചെങ്കിലും സീറ്റില്ല എന്ന മറുപടി നൽകി. കൂടാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന് കാണിച്ച് 22,300 രൂപ പിഴ…

Read More

സർക്കാർ ബസുകൾക്ക് നേരെ കല്ലേറ്; പ്രതികൾ പിടിയിൽ 

ബെംഗളൂരു: ചിക്കോടിയിൽ കർണാടക, മഹാരാഷ്ട്ര സർക്കാർ ബസുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഇവരെ അറസ്റ്റ് ചെയ്തതായി എസ്പി ഭീമ ശങ്കർ ഗുലേദ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.. ബെനകനഹോളി ഗ്രാമത്തിലെ പരശുരാമ നായക, ബസവരാജ സിന്ധേ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവർ രണ്ടുപേരും മദ്യപിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലെ (ഹത്തരാകി NH4) ബെനകനഹോളി ഗ്രാമത്തിന് സമീപം ഹുക്കേരി – ബെൽഗാം നോൺ സ്റ്റോപ്പ് ബസിന് നേരെ ഒരു അക്രമി…

Read More