നന്ദിനി എരുമപ്പാൽ വിപണിയിൽ ; അര ലിറ്റർ പാലിന് 35 രൂപ

ബെംഗളൂരു : കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്.) എരുമപ്പാൽ വിപണിയിലിറക്കി. നന്ദിനി ബ്രാൻഡിലാണ് പാൽ ഉപഭോക്താക്കളിലേക്കെത്തുക. അര ലിറ്റർ പാലിന് 35 രൂപയാണ് വില.

പാലിന്റെ വിപണനോദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ഇതോടൊപ്പം നന്ദിനി ബ്രാൻഡിലുള്ള പുതിയ തൈരും മറ്റ് ഉത്പന്നങ്ങളും പുറത്തിറക്കി.

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

കെ.എം.എഫിന്റെ ബ്രാൻഡ് അംബാസഡറായി നടൻ ശിവരാജ് കുമാറിനെ പ്രഖ്യാപിച്ചു. ചടങ്ങിൽ ശിവരാജ് കുമാർ, ഭാര്യ ഗീത എന്നിവരും സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts