അനേക്കലിൽ സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു : അനേക്കലിൽ സ്വകാര്യബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽനിന്ന് തമിഴ്‌നാട്ടിലെ മേൽമരുവത്തൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർഥാടകരാണ് അപകടത്തിൽെപ്പട്ടത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അത്തിബെല്ലെ- സർജാപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. ബസിന്റെ അതിവേഗമാണ് അപകടത്തിനിടയാക്കിയതെന്നാണാണ് പ്രാഥമിക വിലയിരുത്തൽ. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ കൈവരി തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സമീപവാസികളാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിന്നീട് അത്തിബെല്ലെയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അത്തിബെല്ലെയിലേയും ആനേക്കലിലേലും ആശുപത്രികളിലേക്കാണ് പരിക്കേറ്റവരെ മാറ്റിയത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

Read More

ട്രെക്കിംഗിന് പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ നാപോക്ലുവിന് സമീപം ട്രെക്കിംഗിന് പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഹരിയാന സ്വദേശി ജതിൻ കുമാർ (25) ആണ് മരിച്ചത്. ബെംഗളൂരുവിലെ ജെപി നഗറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ജതിൻ കുമാർ തന്റെ 5 സഹപ്രവർത്തകർക്കൊപ്പം ഞായറാഴ്ച ട്രക്കിങിന് പോയതായിരുന്നു. മലമുകളിൽ എത്തിയപ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരിക്കുകയും ആയിരുന്നു. നാപോക്ലു സ്റ്റേഷൻ ഓഫീസർ മഞ്ജുനാഥും വനംവകുപ്പ് ഓഫീസർ സുരേഷും ജീവനക്കാരും സ്ഥലത്തെത്തിയാണ് മൃതദേഹം മലയിൽ നിന്ന് താഴെയിറക്കിയത്. നാപോക്ലു പോലീസ് സ്റ്റേഷനിൽ കേസ്…

Read More

നമ്മ മെട്രോയെ ബന്ധിപ്പിച്ചുകൊണ്ട് ബിഎംടിസിയുടെ പുതിയ ഫീഡർ സർവീസുകൾ വരുന്നു

ബെംഗളൂരു : നഗരത്തിലെ വിവിധ റൂട്ടുകളിലായി 40 സർവീസുകൾ കൂടി നടത്താൻ ബി.എം.ടി.സി. നാലു മെട്രോ ഫീഡർ സർവീസുകളും വിമാനത്താവളത്തിലേക്കുള്ള വായുവജ്ര ബസും ഇക്കൂട്ടത്തിൽ ഉൾപ്പെടും. പുതിയ സർവീസുകളുടെ ഉദ്ഘാടനം ശനിയാഴ്ച ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിർവഹിച്ചു. ദാസറഹള്ളി എട്ടാംമൈലിൽനിന്ന് സുവർണനഗരയിലേക്കുള്ള എം.എഫ്. 25 എ, ജാലഹള്ളി മെട്രോ സ്റ്റേഷനിൽനിന്ന് മദനായകനഹള്ളിയിലേക്കുള്ള എം.എഫ്.-29, ജാലഹള്ളി മെട്രോസ്റ്റേഷനിൽനിന്ന് തുടങ്ങി സുമനഹള്ളി ജങ്ഷൻ, ദാസറഹള്ളിവഴി തിരിച്ചെത്തുന്ന എം.എഫ്-30, ജാലഹള്ളിയിൽനിന്ന് നെലഗദരഹള്ളി, ഹീരോഹള്ളി ക്രോസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മെട്രോ സ്റ്റേഷനിൽ തിരിച്ചെത്തുന്ന എം.എഫ്.-31 എന്നിവയാണ് പുതുതായി തുടങ്ങിയ മെട്രോ…

Read More

കൊലക്കേസ് പ്രതിയെ ഹോട്ടലിനുള്ളിൽ ഇട്ട് വെട്ടിക്കൊന്നു

ബെംഗളൂരു: റൗഡിയും കൊലക്കേസ് പ്രതിയുമായ യുവാവിനെ ഹോട്ടലിനുള്ളിൽ ക്രൂരമായി വെട്ടിക്കൊന്നു. ആഡുഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്കസാന്ദ്രയിലാണ് സംഭവം. അപ്പി എന്ന ജയപ്രകാശ് ആണ് കൊല്ലപ്പെട്ട റൗഡി. 2006ൽ ഒരു കൊലപാതക കേസിൽ ജയപ്രകാശ് ജയിലിൽ പോയിരുന്നു. പഴയ വൈരാഗ്യത്തിന്റെ പശ്ചാത്തലത്തിലാണ് കൊലപാതകം നടന്നതെന്നാണ് സംശയം. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ലക്കസാന്ദ്ര ബസ് സ്റ്റാൻഡിന് സമീപം ആഞ്ജനേയ ക്ഷേത്രത്തിന് സമീപത്തെ ജയപ്രകാശ് ഹനുമാൻ ജയന്തി ദിനത്തിൽ അന്നദാന പരിപാടിയിൽ പങ്കെടുത്തു. ഈ സമയം ജയപ്രകാശിനെ കുറച്ചു നേരം നിരീക്ഷിച്ചുകൊണ്ടിരുന്ന നാലോ അഞ്ചോ…

Read More

ഇന്ന് ക്രിസ്മസ്; ജാതി-മത ഭേദമെന്യേ ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്ന് ബെംഗളൂരു മലയാളികളും

ബെംഗളൂരു: ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. യേശു ക്രിസ്തുവിന്റെ ജനനമാണ് ക്രിസ്മസായി ആഘോഷിക്കുന്നത്. ലോകത്തെമ്പാടുമുള്ള ആളുകൾ മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്മസും ന്യൂ ഇയറും. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. ബെംഗളൂരുവിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഞായറാഴ്ച രാത്രിയും പുലർച്ചെയുമായി തിരുപ്പിറവി കർമങ്ങൾ നടന്നു. ഇതോടെ 25 നാൾ നീണ്ട നോമ്പുകാലത്തിന് പരിസമാപ്തിയായി. പാതിരാക്കുർബാന കഴിഞ്ഞതോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. മിക്ക ദേവാലയങ്ങളും പള്ളിമുറ്റത്തുതന്നെ കേക്ക് മുറിച്ച്…

Read More

അയോധ്യയിയിലെ രാമക്ഷേത്രത്തിനായി വിഗ്രഹങ്ങൾ കൊത്തിത്തുടങ്ങി കൊപ്പലിൽ നിന്നുള്ള ശിൽപി

ബെംഗളൂരു: ഉത്തർപ്രദേശിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന് കല്ലുകളിൽ വിഗ്രഹങ്ങൾ കൊത്തി കൊപ്പൽ ജില്ലയിലെ മുണ്ടരാഗിയിൽ നിന്നുള്ള ശിൽപി നാഗമൂർത്തിസ്വാമി. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിലെ സ്തംഭവും മറ്റ് കൽപ്പണികളും ഉൾപ്പെടെയുള്ള വിഗ്രഹങ്ങൾ നിർമിക്കുന്നതിനാണ് നാഗമൂർത്തിസ്വാമിയെ ഈ അവസരം തേടിയെത്തിയത്. ക്ഷേത്ര ട്രസ്റ്റിന്റെ ശിൽപ നിർമാണത്തിനുള്ള ക്ഷണം ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം നേരത്തെ അയോധ്യയിലേക്ക് പോയത്. കർണാടകയിലെ കടരകി ഗ്രാമം സ്വദേശിയായ നാഗമൂർത്തിസ്വാമി കഴിഞ്ഞ കുറേ വർഷങ്ങളായി ശിൽപിയായാണ് ജോലി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം കൊത്തിയെടുത്ത ശിൽപങ്ങൾ കർണാടകയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ക്ഷേത്രങ്ങളിൽ…

Read More

പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു 

ബെംഗളൂരു: ബെല്ലാരി നഗരത്തിലെ മോത്തി സർക്കിളിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു. റാഫിയാ ബീഗം (26) ആണ് മരിച്ചത്. മറ്റൊരു സ്ത്രീയായ സബീനയുടെ കാലിൽ പെട്രോൾ ടാങ്കർ ഇടിച്ച് ചതഞ്ഞു. പരിക്കേറ്റയാളെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബെല്ലാരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

കോൺഗ്രസ്‌ നേതാവിന്റെ മകൻ അതിദാരുണമായി കൊല്ലപ്പെട്ടു 

ബെംഗളൂരു: ആലന്ദ താലൂക്കിൽ കോൺഗ്രസ് നേതാവിന്റെ മകൻ അതിദാരുണമായി കൊല്ലപ്പെട്ടു. ആലണ്ട് എംഎൽഎ ബിആർ പാട്ടീലിന്റെ അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവ് ബസവരാജ് ചൗളിന്റെ മകനുമായ ചന്ദ്രശേഖർ ചൗൾ (21) ആണ് കൊല്ലപ്പെട്ടത്. അലന്ദ ടൗണിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. സുഹൃത്താണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ചന്ദ്രശേഖർ തന്റെ സുഹൃത്ത് മിലനൊപ്പം ആലണ്ട് ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള ജിഡഗയ്ക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് പാർട്ടിക്ക് പോയിരുന്നു. ഈ സമയം ഇരുവരും മദ്യപിച്ച് മടങ്ങിപ്പോകുന്നതിനിടെ എന്തോ കാര്യത്തിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി.…

Read More

25 കാരിയെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു; കാമുകൻ അറസ്റ്റിൽ

ചെന്നൈ: സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിലും കൈക്കാലുകളിലും ആഴത്തില്‍ മുറിവേപ്പിച്ച…

Read More

ബെംഗളൂരു-കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ഉടൻ 

ബെംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 16 മുതലാണ് സർവീസ് ആരംഭിക്കുക. ബം​ഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു പുറപ്പെടുന്ന വിമാനം 7.45നു കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടു നിന്ന് 8.15നു പുറപ്പെട്ട് 9.15നു ബം​ഗളൂരുവിലെത്തും. പുതിയ സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോടു നിന്ന് മുംബൈ, കൊൽക്കത്ത, ചെന്നൈ, ബം​ഗളൂരു, ഹൈദരാബാദ്, ​ഗോവ, ജയ്പുർ, പുനെ, വാരാണസി, തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ സ്റ്റോപ്പ് സർവീസുകൾ ലഭ്യമാകും. കോഴിക്കോടിനു പുറമെ കൊച്ചിയിൽ നിന്നു ആഴ്ചയിൽ 90, തിരുവനന്തപുരത്തു…

Read More