ഉടൽ ഒടിടി യിലേക്ക്

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഉടൽ ഒടിടി യിലേക്ക് 2022 മെയ് 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം തിയറ്ററില്‍ പ്രേക്ഷകര്‍ എത്തിയ ചിത്രമാണെങ്കിലും ചിത്രം കാണാത്ത വലിയൊരു വിഭാഗം സിനിമാപ്രേമികള്‍ ഉണ്ട്. അതിനാല്‍ തന്നെ ഒടിടിയില്‍ ചിത്രം എന്നെത്തുമെന്ന അന്വേഷണം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ സ്ഥിരമായി എത്തുന്നുമുണ്ടായിരുന്നു. ഒന്നര വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കിപ്പുറം ആ ചോദ്യത്തിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്. സൈന പ്ലേയിലൂടെയാണ് ഉടലിന്‍റെ ഒടിടി റിലീസ്. എന്നാല്‍ കമിംഗ് സൂണ്‍ എന്നല്ലാതെ ഒടിടി റിലീസ് തീയതി അവര്‍ പ്രഖ്യാപിച്ചിട്ടില്ല.…

Read More

വൈദ്യുതി നിരക്ക് വർധിപ്പിക്കണം; ബെസ്കോം

ബെംഗളൂരു : അടുത്തവർഷം യൂണിറ്റിന് 49 പൈസവീതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വിതരണകമ്പനിയായ ബെസ്‌കോം കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. ഈ വർഷം 1738 കോടിയുടെ നഷ്ടമുണ്ടായെന്നും നിരക്കുവർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നുമാണ് ബെസ്‌കോമിന്റെ നിലപാട്. ഇക്കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനമെടുക്കുമെന്നാണ് വിവരം അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ നിരക്കുവർധന പ്രതിഛായയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഇക്കാര്യം എതിർത്തേക്കുമെന്നും സൂചനകളുണ്ട്. നേരത്തേയും നിരക്കുവർധന ആവശ്യപ്പെട്ട് ബെസ്‌കോം റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു.

Read More

തമിഴ് ഹാസ്യ നടൻ ബോണ്ട മണി അന്തരിച്ചു

ചെന്നൈ: പ്രമുഖ ഹാസ്യ നടൻ ബോണ്ടാ മണി അന്തരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച്‌ ബോണ്ട മണി ബോധരഹിതനായി. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി…

Read More

പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു : നഗരത്തിൽ വീണ്ടും പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. കൊപ്പാളിലെ അലവണ്ടിയിൽ പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് നായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റ എട്ടുപേരെ കൊപ്പാൾ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ ചന്തയിലെത്തിയാണ് പേപ്പട്ടി ആക്രമണം നടത്തിയത്. ഈ സമയം ഒട്ടേറെയാളുകൾ ചന്തയിലുണ്ടായിരുന്നു. കുട്ടികളെയുൾപ്പെടെ കടിക്കാൻ തുടങ്ങിയതോടെ ഏറെനേരത്തേ പ്രയത്നത്തിനൊടുവിൽ നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. അതേസമയം പ്രദേശത്തെ മറ്റ് തെരുവുനായകളെ നിരീക്ഷിച്ചുവരുകയാണ്. ഏതെങ്കിലും തരത്തിലുള്ള പേവിഷബാധലക്ഷണങ്ങൾ കണ്ടെത്തിയാൽ ഇവയേയും…

Read More

10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് 10 വർഷം തടവും 4.10 ലക്ഷം രൂപ പിഴയും ശിക്ഷ

ബെംഗളൂരു∙ യാദ്ഗിറിലെ ഷാപ്പൂരിൽ 10വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ, പ്രതിക്ക് 10 വർഷം തടവും 4.10 ലക്ഷം രൂപ പിഴയും ശിക്ഷ. ഇതിൽ 4 ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറണം. മൈലാപൂർ സ്വദേശി ഭീമണ്ണയ്ക്കെതിരെയാണ് യാദ്ഗിർ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ‌ 2015 നവംബർ 13ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലെ 2,3 പ്രതികളെ കോടതി നേരത്തെ വിട്ടയച്ചിരുന്നു.

Read More

സ്കൂൾ ശൗചാലയം വൃത്തിയാക്കുന്നതും വിദ്യാർത്ഥികളെ ശുചിത്വം പഠിപ്പിക്കുന്നതും പ്രധാന അദ്ധ്യാപകൻ

ബെംഗളൂരു: 13 വർഷമായി സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് സ്‌കൂൾ പ്രധാന അധ്യാപിക. കോളാറിൽ സ്‌കൂൾ വിദ്യാർഥികളെ ശൗചാലയം കഴുകാൻ നിർബന്ധിച്ച പ്രിൻസിപ്പൾ അറസ്റ്റിലായ സംഭവത്തിനിടെയാണ് അപൂർവവും മാതൃകാപരവുമായ ഈ അദ്ധ്യാപകന്റെ പ്രവൃത്തി പുറംലോകം അറിയുന്നത്. ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ഹോംഗഹള്ളി സ്‌കൂളിലെ പ്രധാന അധ്യാപകൻ മഹദേശ്വരസ്വാമിയാണ് സ്‌കൂൾ ടോയ്‌ലറ്റ് സ്വയം വൃത്തിയാക്കുകയും വിദ്യാർത്ഥികളെ ശുചിത്വം പഠിപ്പിക്കുകയും ചെയ്യുന്നത്. മഹാത്മാഗാന്ധിയുടെയും വിവേകാനന്ദന്റെയും ആദർശങ്ങൾ ഉൾക്കൊണ്ട മഹാദേശ്വരസ്വാമി ശുചിത്വമാണ് ദൈവികതയെന്നാണ് വിശ്വസിക്കുന്നത്. നമ്മൾ സ്വയം ശൗചാലയം വൃത്തിയാക്കിയാൽ, വിദ്യാർത്ഥികൾ അത് പഠിക്കുകയും വീട്ടിലെ ശൗചാലയം പരിപാലിക്കുകയും…

Read More

സംസ്ഥാനവ്യാപകമായ വൈകുണ്ഠ ഏകാദശി ആഘോഷം: ഇസ്‌കോൺ ആരാധനാലയങ്ങളിൽ പ്രത്യേക ആരാധന

ബെംഗളൂരു: സംസ്ഥാനത്തെ വിഷ്ണു ക്ഷേത്രങ്ങളിൽ ഇന്നലെ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു. ബംഗളൂരു രാജാജിനഗർ ഹരേ കൃഷ്ണ ഗിരി, വൈകുണ്ഠ ഗിരി ഇസ്‌കോൺ ക്ഷേത്രം, കനകപുര റോഡ്, വസന്ത്പൂർ എന്നിവിടങ്ങളിലാണ് വൈകുണ്ഠ ഏകാദശി ആഘോഷിച്ചത് . 2.5 ലക്ഷത്തിലധികം ഭക്തർ ഇസ്‌കോൺ ക്ഷേത്രത്തിലെ ശ്രീനിവാസ ഗോവിന്ദ ദർശനം നടത്തി അനുഗ്രഹം പ്രാപിച്ചു. വൈകുണ്ഠ ഏകാദശി ദിനമായ ഇന്നലെ രാവിലെ ഹരേ കൃഷ്ണ ഗിരി, വൈകുണ്ഠ ഗിരി ക്ഷേത്രം ശ്രീനിവാസ ഗോവിന്ദയിൽ ശ്രീനിവാസ ഗോവിന്ദന് പഞ്ചാമൃത, പഞ്ചഗവ്യ പഴച്ചാറുകൾ, സുഗന്ധജലം എന്നിവകൊണ്ട് അഭിഷേകം നടത്തി. ഇസ്‌കോൺ ക്ഷേത്രങ്ങൾ…

Read More

ലോൺ ആപ്പിന്റെ ചതിയിൽ പെട്ട യുവതി ആത്മഹത്യാ ചെയ്തു

ബെംഗളൂരു : ലോൺ ആപ്പിന്റെ വഞ്ചനയിൽ കുടുങ്ങിയ യുവതി ആത്മഹത്യ ചെയ്തു. ബണ്ട്‌വാലയിൽ ആണ് സംഭവം . മരിന ഡിസൂസ (33) അന്തരിച്ചു. അജ്ഞാതൻ മെറീനയെ വിളിച്ച് പണം ഇരട്ടിപിച്ച് മടക്കി നൽകുമെന്നും അതിനായി ആപ്പ് ഡൗൺലോഡ് ചെയ്യാനും ടെലിഗ്രാം ആപ്പിലൂടെ ലിങ്ക് സഹിതം സന്ദേശം അയച്ചിരുന്നു. ഇതനുസരിച്ച് ഇയാൾ നൽകിയ ലിങ്ക് വഴി ആപ്പ് ഡൗൺലോഡ് ചെയ്യുകയായിരുന്നു മെറീന. ഇരട്ടിയാക്കാൻ നൽകിയ പണം തിരികെ നൽകാതെയും ഇരട്ടിപ്പിക്കാതെയും മൊത്തത്തിൽ 20,29,100 രൂപ ക്രമേണ വിവിധ അക്കൗണ്ടുകളിലേക്ക് മരിന നൽകി. എന്നാൽ പ്രതി യുവതിയെ…

Read More

വിവാഹം കഴിഞ്ഞ് രണ്ടാം മാസം ഭാര്യ ഏഴ് മാസം ഗർഭിണിയെന്ന് കണ്ടെത്തി വിവാഹമോചനത്തിന് അപേക്ഷിച്ച ഭർത്താവിന് കിട്ടിയത് പൊരിഞ്ഞ ഇടി

ബെംഗളൂരു : വിജയപുര ജില്ലയിലെ മുദ്ദേബിഹാൾ ടൗൺ കോടതി വളപ്പിൽ വിവാഹമോചന കേസിൽ ഹാജരാകാനിരിക്കെ ഭാര്യയുടെ സാന്നിധ്യത്തിൽ ഭർത്താവിന് മർദനമേറ്റു. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭാര്യ ഹിരമ്മ സുമിത്ര ഏഴ് മാസം ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് മഹേഷ് നന്ദിഹാൾ വിവാഹമോചനം നടത്താൻ തീരുമാനിച്ചത്. മകൾ ഗർഭിണിയായ വിവരം മഹേഷ് മാതാപിതാക്കളെ അറിയിക്കുകയും അവർ ഹിരമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോവുകയുമായിരുന്നു. എന്നാൽ ഹിരമ്മയുടെ മാതാപിതാക്കൾ തന്നെ ആക്രമിക്കുകയും വിവാഹമോചനവുമായി മുന്നോട്ട് പോയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി നന്ദിഹാൾ പറഞ്ഞു. വിവാഹമോചന കേസിന്റെ വിചാരണയ്ക്ക്…

Read More

കർണാടക ആർടിസി നമ്മ കാർഗോ’ ട്രക്ക് സർവീസ് ഗതാഗത മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ നമ്മ കാർഗോ ട്രക്ക് സേവാ യോജനയുടെ ട്രക്കുകൾക്ക് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ശനിയാഴ്ച പച്ചക്കൊടി കാട്ടി. ടാറ്റയുടെ പൂനെ പ്ലാന്റിൽ നിർമ്മിച്ച പുതിയ ട്രക്കുകൾ മന്ത്രി ബെംഗളൂരുവിൽ ലോഞ്ച് ചെയ്തു. സംസ്ഥാനത്തിനകത്ത് ചരക്ക് കടത്താൻ ഈ ട്രക്കുകളാണ് ഉപയോഗിക്കുക. പീനിയയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ നിലവിലെ ബസവേശ്വര് ബസ് സ്റ്റേഷൻ (കാർഗോ) ലോജിസ്റ്റിക്സ് ട്രക്ക് ടെർമിനലായി മാറ്റും. ഈ യൂണിറ്റ് ട്രക്കുകളുടെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കുമായി നീക്കിവയ്ക്കും. ബസ് സ്റ്റേഷനിലെ ബാക്കി സ്ഥലം. സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുകയും വാണിജ്യ…

Read More