ബെംഗളൂരു: വൈറ്റ്ഫീൽഡ് -കെആർ പുര മെട്രോ പാത വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ പ്രാരംഭ പ്രശ്‌നങ്ങൾ നേരിട്ടു. കെആർ പുര മെട്രോ സ്റ്റേഷനിലേക്കുള്ള ഫീഡർ ബസുകളിലൊന്നിൽ കയറാമെന്ന പ്രതീക്ഷയിൽ ഞായറാഴ്ച ഉച്ചയോടെ പഴയ മദ്രാസ് റോഡിലെ ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷന് പുറത്ത് ഒരു സംഘം ആളുകളാണ് തടിച്ചുകൂടിയത്. എന്നിരുന്നാലും, ബസ് ഷെഡ്യൂളിനെക്കുറിച്ചോ അവർ എത്ര തവണ ഓടുന്നുവെന്നോ ആർക്കും അറിയില്ലായിരുന്നു. തൽഫലമായി, ബിഎംടിസി ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പാതയിൽ നിർത്തിയ ബസിൽ ആളുകൾ കയറി. തിരക്കേറിയ ബസ് അവരെ മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു…
Read MoreMonth: March 2023
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്: മൂന്ന് പേര്‍ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക് ചാലാട് സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. മൂന്ന് പ്രതികള്‍ക്ക് തടവും പിഴയുമാണ് ശിക്ഷ. കേസിലെ ബാക്കി 110 പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. മുന്‍ എംഎല്‍എമാരായ ശ്രീകൃഷ്ണന്‍ കെ കെ നാരായണന്‍ ബിജു കണ്ടകൈ അടക്കം 113 പേരായിരുന്നു കേസിലെ പ്രതികള്‍. 2013 ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കാറിന് നേരെയുണ്ടായ കല്ലേറില്‍…
Read Moreജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി അബ്ദുന്നാസര്‍ മഅദനി നല്‍കിയ ഹാര്‍ജി സുപ്രീംകോടതി നീട്ടി
ഡൽഹി: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി അബ്ദുന്നാസര്‍ മഅദനി നല്‍കിയ ഹാര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങളും കോടതി ചോദിച്ചു. വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ മഅദനി ബംഗ്ലൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് ചോദിച്ച കോടതി, നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് മഅദനിയുടെ ഹര്‍ജിയിലെ പ്രധാനആവശ്യം. ആയുര്‍വേദ ചികിത്സ അനിവാര്യമാണ്…
Read Moreഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്വാദകരെ ചിരിപ്പിച്ച അഭിനയ പ്രതിഭ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. Pained by the passing away of noted actor and former MP Shri Innocent Vareed Thekkethala. He will be remembered for enthralling audiences and filling people’s lives with humour. Condolences to his family and admirers. May his soul rest in peace:…
Read Moreരാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ എതിർത്ത് ഫ്രീഡം പാർക്കിൽ കോൺഗ്രസ് പ്രതിഷേധം
ബെംഗളൂരു: രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഫ്രീഡംപാർക്കിൽ പ്രതിഷേധിച്ചു. ബി.ജെ.പി. യെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽനടന്ന പ്രതിഷേധത്തിൽ രൺദീപ് സിങ് സുർജേവാല, മുതിർന്നനേതാക്കളായ ദിനേഷ് ഗുണ്ടുറാവു, സലിം അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ഇവർക്ക് പുറമെ നൂറുകണക്കിന് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.
Read Moreകെ.ആർ. പുരം – വൈറ്റ്ഫീൽഡ് മെട്രോ ടിക്കറ്റ് നിരക്ക് 10 രൂപ മുതൽ; വിശദാംശങ്ങൾ
ബെംഗളൂരു: കെ.ആർ. പുരം മുതൽ വൈറ്റ്ഫീൽഡ് വരെ ടിക്കറ്റ് നിരക്ക് 35 രൂപയാണ്. മെട്രോ കാർഡ് ഉപയോഗിക്കുമ്പോൾ അഞ്ചുശതമാനം ഇളവും ലഭിക്കും. 24 മിനുട്ടാണ് വൈറ്റ്ഫീൽഡിലെത്താനുള്ള യാത്രാസമയം. 12 മിനുട്ടുകൾ ഇടവിട്ടാണ് സർവീസ്. കെ.ആർ. പുരം മുതൽ വൈറ്റ്ഫീൽഡ് വരെ ടോക്കൺ ടിക്കറ്റ് നിരക്ക് – ബ്രാക്കറ്റിൽ സ്മാർട്ട്കാർഡ്, ക്യൂ ആർ കോഡ് ടിക്കറ്റ് നിരക്ക് സിംഗയാനപാളയ – 10 രൂപ (9.5 രൂപ) ഗരുഡാചർപാളയ …
Read Moreഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച; പൊതു ദർശനം കൊച്ചിയിൽ ആരംഭിച്ചു
കൊച്ചി: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടർന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. പൊതു ദർശനം കൊച്ചിയിൽ ആരംഭിച്ചു. ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. തുടർന്ന് സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ…
Read Moreകെ.ആർ. പുരം – വൈറ്റ്ഫീൽഡ് മെട്രോ; പൊതുജനങ്ങൾ ആഘോഷമാക്കി ആദ്യ യാത്ര
ബെംഗളൂരു : വൈറ്റ്ഫീൽഡിലെക്കും തിരിച്ചുമുള്ള നരകതുല്യമായ റോഡ് യാത്ര ഇനി പഴയകഥ. കാലങ്ങളായി നഗരം കാത്തിരുന്നപാതയായ കെ.ആർ. പുരം – വൈറ്റ് ഫീൽഡ് മെട്രോപാതയിലൂടെ ആദ്യദിനം യാത്രചെയ്യാനെത്തിയത് നൂറുകണക്കിനാളുകളാണ്. ആദ്യദിനത്തിൽ ഇരുദിശകളിലേക്കും ആദ്യ ട്രെയിനിൽ കയറാൻ എത്തിയവരെ റോസാപൂ നൽകിയാണ് ജീവനക്കാർ വരവേറ്റത്. നഗരം ഇന്നലെ നേരെത്തെ ഉണർന്ന് കെ.ആർ. പുരം – വൈറ്റ്ഫീൽഡ് മെട്രോ യാത്ര ആഘോഷമായി ഏറ്റെടുത്തു. ഒട്ടേറെ ഐ.ടി. സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നപ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ ഐ.ടി. മേഖലയിലുള്ളവർക്ക് വലിയനേട്ടമാണ് പുതിയ പാതയെന്നാണ് വിലയിരുത്തൽ. ആദ്യ മെട്രോ ഓടിത്തുടങ്ങിയിട്ട് 12 വർഷം ആയെങ്കിലും…
Read Moreബെംഗളൂരു ചലച്ചിത്രോത്സവം: മലയാള ചിത്രം ‘സൗദി വെള്ളക്ക’യുടെ പ്രദർശനം ഇന്ന്
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാള ചിത്രം സൗദി വെള്ളക്കയുടെ പ്രദർശനം ഇന്ന് വൈകീട്ട് നാലിന് ബനശങ്കരി സുചിത്ര ഫിലിം സൊസൈറ്റിയിൽ നടക്കും. ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിൽ ചിത്രം ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം രാജ്യത്തെ കോടതി വ്യവഹാരങ്ങളുടെ കാലതാമസം സാധാരണക്കാരൻ്റെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെയെന്ന്…
Read Moreനവജാതശിശുവിനെ തട്ടിയെടുത്ത് കടന്നു കളഞ്ഞ യുവതി അറസ്റ്റിൽ
ബെംഗളൂരു: നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. മുൾബാഗൽ സ്വദേശിയും ബെംഗളൂരു ശിവാജിനഗറിലെ താമസക്കാരിയുമായ അയേഷ എന്ന നന്ദിനി (25) ആണ് പിടിയിലായത്.യുവതിയുടെ കൈവശമുണ്ടായിരുന്ന 42 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കലാശിപാളയയിലെ വീട്ടിൽനിന്ന് തട്ടിയെടുത്തതാണെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി. നിരവധി മോഷണക്കേസുകളിൽ അയേഷ പ്രതിയാണെന്നും ഇവർക്കെതിരേ ബെംഗളൂരുവിലും മുൾബാഗലിലും നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. മഗഡി റോഡ് ബിന്നി മിൽസിന് സമീപത്തുവെച്ചാണ് നവജാത ശിശുവുമായി അയേഷയെ പ്രദേശവാസികൾ കണ്ടത്. കുഞ്ഞിനെ എടുക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള പരിചയക്കുറവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ…
Read More