പനാജി: മുൻ ബിഗ്‌ബോസ് താരവും നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ട് (41) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി ഗോവയിൽവച്ചാണ് ഹൃദയാഘാതം ഉണ്ടായത്. 2019ലെ ഹരിയാന തിരഞ്ഞെടുപ്പിൽ ആദംപൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി സോണാലി ഫോഗട്ട് മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ സൊനാലി പരാജയപ്പെട്ടു. അദംപൂരിലെ ഉപതിരഞ്ഞെടുപ്പിൽ സൊനാലി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് മരണം. ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ താരം 2006ൽ ടെലിവിഷൻ അവതാരകയും അരങ്ങേറ്റം കുറിച്ചു. 2020ൽ ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന താരം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സൊനാലി സമൂഹമാദ്ധ്യമത്തിൽ…
Read MoreMonth: August 2022
ബിഗ്‌ബോസ് താരം അന്തരിച്ചു
ബിഗ് ബോസ് സീസൺ 14ലെ മത്സരാർഥിയും ബിജെപി നേതാവും പ്രശസ്ത നടിയുമായ സോനാലി ഫോഗട്ട് ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഇന്നലെ രാത്രി ഗോവയില്‍ വെച്ചായിരുന്നു സംഭവം. 2019ല്‍ ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ നിന്ന് കുല്‍ദീപ് ബിഷ്‌ണോയിക്കെതിരെ ബിജെപിക്കായി മത്സരിച്ചത് സോനാലിയായിരുന്നു. അഭിനയ രംഗത്തിന് പുറമെ ബിഗ്‌ബോസ്സിലൂടേയും ടിക്ടോക്കിലൂടേയും ധാരാളം ആരാധകരെ സമ്പാധിക്കാന്‍ താരത്തിനായിട്ടുണ്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ ബിഗ്‌ബോസ്സിൽ എത്തിയത്. തുടർന്ന് ബിഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി. ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന്…
Read Moreവഴിയോര കച്ചവടം, ശുചിത്വം ഉറപ്പുവരുത്താൻ സർവേയുമായി ബി ബി എം പി
ബെംഗളൂരു: വഴിയോര ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സർവേയുമായി ബി ബി എം പി. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള ശുചിത്വവും മേന്മയും വഴിയോര ഭക്ഷണങ്ങൾക്ക് ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എസ് എസ് എ യുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമേ വഴിയോര കച്ചവടത്തിന് ലൈസൻസ് അനുവദിക്കുകയുള്ളു. ലൈസൻസ് നമ്പർ ഉൾപ്പെടെ കച്ചവടം നടത്തുന്ന സ്റ്റാളിലും ഉന്തുവണ്ടിയിലും പ്രദർശിപ്പിക്കണം എന്നും നിബന്ധനയുണ്ട്. വഴിയോര ഭക്ഷണശാലകൾ വേണ്ട വിധം ശുചിത്വം പാലിക്കുന്നില്ലെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് ഈ നടപടി.…
Read Moreപീഡന കേസിൽ നിത്യാനന്ദയ്ക്ക് ജാമ്യമില്ലാ വാറന്റ്
ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. നിത്യാനന്ദ തെന്നിന്ത്യൻ നടിയായ രഞ്ജിതയുമൊത്തുള്ള വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് നടപടി. 2010 മാർച്ച് 2 ന് നിത്യാനന്ദയുടെ മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ ആണ് ലൈംഗിക ടേപ്പ് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടത്. നിത്യാനന്ദയ്ക്കെതിരെ കോടതി നിരവധി സമൻസുകൾ പുറപ്പെടുവിച്ചെങ്കിലും ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിത്യാനന്ദ കോടതിയിൽ ഹാജരായിരുന്നില്ല. ഇയാൾ എവിടെയാണെന്ന് പോലീസിന്…
Read Moreകാട്ടാന സെപ്റ്റിക് ടാങ്കില്‍ വീണ് ചരിഞ്ഞ നിലയില്‍
തൃശൂര്‍: പോത്തന്‍ചിറയില്‍ കാട്ടാന സെപ്റ്റിക് ടാങ്കില്‍ വീണ് ചരിഞ്ഞ നിലയില്‍. വെള്ളിക്കുളങ്ങരയ്ക്ക് സമീപം വനത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് പോത്തന്‍ചിറ. വെള്ളിക്കുളങ്ങര സ്വദേശി പഞ്ഞിക്കാരന്‍ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആന വീണത്. മുന്‍കാലുകളും തുമ്പിക്കയ്യും ഉള്‍പ്പെടെ മുഖം കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിലായിരുന്നു. ആനയുടെ പിന്‍ഭാഗം മാത്രം കാണാന്‍ കഴിയുന്ന നിലയിലാണ് ജഡം. പഴയ ടാങ്കിന് മുകളിലെ സ്ലാബ് തകര്‍ന്നാണ് ആന കുഴിയില്‍ വീണത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിരുന്നു. കാട്ടാനക്കൂട്ടം…
Read More11 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം 55 കാരൻ ആത്മഹത്യ ചെയ്തു
ബെംഗളൂരു: നന്ദ കിഷോർ എന്ന 55 വയസുകാരൻ അയൽവാസിയായ 11 വയസുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ ജിൻഡാൽ നഗറിലാണ് സംഭവം. പെൺകുട്ടി നന്ദ കിഷോറിന്റെ മോശം പെരുമാറ്റം മാതാപിതാക്കളോട് പറയുകയും പ്രശ്നം റസിഡന്റ് വെൽഫെയർ അസോസിയേഷനുകളിൽ എത്തുകയും ചെയ്തതോടെ കിഷോർ പ്രകോപിതനായി. സ്വയം കുത്തേറ്റ നന്ദ കിഷോറിനെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം 7 മണിയോടെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ കൊലപ്പെടുത്തിയതിനും കിഷോറിന്റെ മരണവുമായി ബന്ധപ്പെട്ട അസ്വാഭാവിക മരണത്തിനും കിഷോറിനെതിരെ പൊലീസ് കേസെടുത്തു. ഒരു മാസം…
Read Moreഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു: പ്രതിരോധ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം
ബെംഗളൂരു: സംസ്ഥാനത്തുടനീളം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ, നഗരവികസന വകുപ്പുകൾ സംയുക്ത സർക്കുലർ പുറപ്പെടുവിച്ചു. മുൻകരുതൽ നടപടികൾ ഊർജിതമാക്കുന്നതിനും ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾ പടരാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നതിനും ആരോഗ്യ വകുപ്പുമായി സഹകരിക്കാൻ നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. അമിതമായ മഴ, കാലാവസ്ഥാ വ്യതിയാനം, കൊതുക് പ്രജനന കേന്ദ്രങ്ങൾ എന്നിവ കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിച്ചു വരികയാണ്, ഇത് വലിയ ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രതിരോധ നടപടികൾ ഫലപ്രദമായി നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി…
Read Moreകാറും കണ്ടെയ്‌നറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്
ബെംഗളൂരു: ഹൊസ്‌കോട്ടിനടുത്ത് ഓൾഡ് മദ്രാസ് റോഡിൽ ഞായറാഴ്ച രാത്രി കണ്ടെയ്‌നർ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 കാരിയായ യുവതിയും ബന്ധുവും മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. മൂന്ന് കുട്ടികളടക്കം ഒമ്പതംഗ കുടുംബം ഞായറാഴ്ച ഉച്ചയോടെ കെആർ പുരത്ത് നിന്ന് ചിന്താമണിക്ക് സമീപമുള്ള ആരാധനാലയത്തിലേക്ക് പോയതായിരുന്നു. ഇവർ ബെംഗളൂരുവിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പുതുപുത്തൻ ഇരുചക്രവാഹനങ്ങളുമായി വന്ന കണ്ടെയ്‌നർ വാഹനവുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കണ്ടെയ്‌നർ ഡ്രൈവർ സഡൻ ബ്രേക്ക് ചവിട്ടിയെന്നാണ് റിപ്പോർട്ട്. അമിത വേഗത്തിലായിരുന്ന കാർ ഡ്രൈവർക്ക് സഡൻ ബ്രേക്ക് ഇടാൻ കഴിയാതെ വന്നതിനെ തുടർന്ന് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു.…
Read Moreരജനികാന്തിന്റെ 169-ാം ചിത്രമായ ജയിലർ’ ചിത്രീകരണം ആരംഭിച്ചു.
ചെന്നൈ: രജനികാന്തിന്റെ 169-ാമത് ചിത്രമായ ജയിലറിന്റെ ഷൂട്ടിംഗ് തിങ്കളാഴ്ച ആരംഭിച്ചതായി അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം അണ്ണാത്തെ പിന്തുണച്ചിരുന്ന സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിച്ചിരിക്കുന്നത്. ജയിലർ ഇന്ന് തന്റെ പ്രവർത്തനം ആരംഭിക്കുന്നു എന്നായിരുന്നു പ്രൊഡക്ഷൻ ബാനറിന്റെ ട്വീറ്റ്. അടുത്തിടെ പുറത്തിറങ്ങിയ പോസ്റ്ററിൽ, കാക്കി പാന്റിനൊപ്പം ചാരനിറത്തിലുള്ള കാഷ്വൽ കോളർ ഷർട്ടാണ് രജനികാന്ത് ധരിച്ചിരിക്കുന്നത്. നടൻ കണ്ണട ധരിച്ച് സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ആദ്യ ഇമേജ്. ജയിലിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രത്തിൽ രജനി…
Read Moreപ്രവാചകനിന്ദ നടത്തി; ബിജെപി എംഎല്‍എ അറസ്റ്റില്‍
പ്രവാചകനിന്ദ നടത്തിയ തെലങ്കാന ബിജെപി എംഎല്‍എ അറസ്റ്റില്‍. വന്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി എംഎല്‍എ രാജാ സിംഗിനെ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു. പ്രവാചകനെതിരെ സംസാരിക്കുന്ന വീഡിയോ രാജാ സിംഗ് തന്നെയാണ് പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മുസ്ലീം സമൂഹത്തിന്റെ വികാരങ്ങളെയാണ് ബിജെപി എംഎല്‍എ വ്രണപ്പെടുത്തിയതെന്നും സിംഗിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധിച്ചവരെ പിന്നീട്…
Read More