ഡാറ്റാ തടസ്സം: ആനുകൂല്യങ്ങൾ നഷ്‌ടപ്പെട്ട് ആശാ പ്രവർത്തകർ

collage

ബെംഗളൂരു: അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശ) പ്രവർത്തകർക്ക് ഡാറ്റാ എൻട്രികൾ ഓൺലൈനിൽ കാര്യക്ഷമമായി നൽകാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതിനാൽ അവർക്ക് ലഭിക്കുന്ന ഇൻസെന്റീവുകൾ നഷ്ടപ്പെടുന്നു. ടാബ്‌ലെറ്റുകളുടെയും മൊബൈൽ ഫോണുകളുടെയും ഡാറ്റാ കണക്ഷനുള്ള പണം നൽകാൻ ആശാ പ്രവർത്തകർക്ക് കഴിയാത്തതിനാൽ എൻട്രികൾ ഫയൽ ചെയ്യുന്നതിന് ബിബിഎംപി നൽകുന്ന ടാബ്‌ലെറ്റുകളും ഉപയോഗിക്കുന്നില്ല.

ഓരോ എൻട്രിയും വെവ്വേറെ ഇടുന്നത് അസൗകര്യമാണെന്ന് തോന്നുന്നത് കൊണ്ട് എല്ലാ എൻട്രികളും തന്റെ ഫോണിൽ ഫയൽ ചെയ്യുന്നുവെന്നും വിഭൂതിപുരയിൽ നിന്നുള്ള ആശാ വർക്കർ ഉഷ പറഞ്ഞു. പലപ്പോഴും, മോശം ഇന്റർനെറ്റ് കണക്ഷൻ ഉള്ളതിനാൽ, അവൾക്ക് അത് നഷ്‌ടപ്പെടുകയും വീണ്ടും പ്രക്രിയ ആവർത്തിക്കുകയും ചെയ്യുമെന്നും ഉഷ കൂട്ടിച്ചേർത്തു. ബിബിഎംപിയിൽ നിന്ന് ഒരു ടാബ്‌ലെറ്റ് ലഭിച്ചിരുന്നുവെങ്കിലും എല്ലാ മാസവും ഇന്റർനെറ്റ് കണക്ഷനായി അവരുടെ ഫോണും ടാബും റീചാർജ് ചെയ്യാൻ കഴിയാതെ വന്നതിനാൽ അത് ഉപയോഗിച്ചില്ലന്നും ഉഷ പറഞ്ഞു.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

അസൗകര്യങ്ങൾ നേരിടുന്ന തൊഴിലാളികൾക്ക് അത്യാവശ്യമായ അറിവും പിന്തുണയും നൽകുന്ന ഒരു സഹായ ഡാറ്റാ എൻട്രി സംവിധാനമോ കേന്ദ്രങ്ങളോ നിർദ്ദേശിക്കുകയും ആശാ പ്രവർത്തകർക്കുള്ള കൂടുതൽ പരിശീലനത്തെക്കുറിച്ച് സംസാരിക്കവെ ബിബിഎംപി ഹെൽത്ത് ഓഫീസർ മഞ്ജുള എൻ റാവു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
[masterslider id="10"]

Related posts