ജി.എസ്.ടി വെട്ടിപ്പ് തടയാൻ ‘ആപ്പ്’

തി​രു​വ​ന​ന്ത​പു​രം: വ്യാപാര മേഖലയിലെ നികുതി ചോർച്ച ഒഴിവാക്കാൻ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്ലിക്കേഷൻ മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചരക്കുകളുടെയും സേവനങ്ങളുടെയും ബില്ലുകൾ വകുപ്പിന് നേരിട്ട് ലഭ്യമാക്കുകയാണ് ലക്ഷ്യം. ബിൽ ചോ​ദി​ച്ച് വാ​ങ്ങാൻ ഇത് ആളുകളെ പ്രചോദിപ്പിക്കുകയും കൃത്യമായ ബിൽ അടയ്ക്കാൻ വ്യാപാരികളെ നിർബന്ധിക്കുകയും ചെയ്യും. ജനങ്ങൾ അടയ്ക്കുന്ന നികുതി പൂർണ്ണമായും സർക്കാരിലേക്ക് എത്തുന്നതോടെ നികുതി വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് സർക്കാർ പ്രതീക്ഷിക്കുന്നു. ലക്കി ബിൽ ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്യുന്ന ബില്ലുകൾക്ക് ദൈനംദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾക്ക് പുറമേ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനവും നൽകും. 25 പേർക്ക് കുടുംബശ്രീ ന​ല്‍കു​ന്ന 1000 രൂപയുടെ സമ്മാന പാക്കറ്റുകളും 25 പേർക്ക് 1000 രൂപയുടെ വ​ന​ശ്രീ ന​ല്‍കു​ന്ന സ​മ്മാ​ന​ങ്ങ​ളും നല്കും. പ്ര​തി​വാ​ര ന​റു​ക്കെ​ടു​പ്പി​ലൂ​ടെ കെ.​ടി.​ഡി.​സി​യു​ടെ മൂ​ന്ന്​ പ​ക​ല്‍/​ര​ണ്ട്​ രാ​ത്രി വ​രു​ന്ന സൗ​ജ​ന്യ ഫാ​മി​ലി താ​മ​സ​സൗ​ക​ര്യം 25 പേ​ര്‍ക്ക് ല​ഭി​ക്കും. പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാന ജേതാവിന് 10 ലക്ഷം രൂപയും ര​ണ്ടാം സ​മ്മാ​നം ര​ണ്ടു​ ല​ക്ഷം വീ​തം അ​ഞ്ചു​ പേ​ര്‍ക്കും മൂ​ന്നാം സ​മ്മാ​നം ഒ​രു ല​ക്ഷം രൂ​പ വീ​തം അ​ഞ്ചു​ പേ​ര്‍ക്കും ല​ഭി​ക്കും. ബം​പ​ര്‍ വി​ജ​യി​ക്ക് 25 ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. പ്ര​തി​വ​ര്‍ഷം അ​ഞ്ചു​ കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു
  സലിം കുമാർ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്
[masterslider id="10"]

Related posts