കർണാടകയ്ക്ക് അഭിമാനം; സിനി ഷെട്ടിക്ക് ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 കിരീടം

ബെംഗളൂരു : ഞായറാഴ്ച മുംബൈയിൽ നടന്ന വിഎൽസിസി ഫെമിന മിസ് ഇന്ത്യയുടെ ഗ്രാൻഡ് ഫിനാലെയിൽ കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിയെ ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 കിരീട ജേതാവായി പ്രഖ്യാപിച്ചു.

ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രാജസ്ഥാനിലെ റൂബൽ ഷെഖാവത് ഫെമിന മിസ് ഇന്ത്യ 2022 ഫസ്റ്റ് റണ്ണറപ്പും ഉത്തർപ്രദേശിൽ നിന്നുള്ള ഷിനാത ചൗഹാൻ ഫെമിന മിസ് ഇന്ത്യ 2022 സെക്കൻഡ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

അഭിനേതാക്കളായ നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ, ഡിസൈനർമാരായ രോഹിത് ഗാന്ധി, രാഹുൽ ഖന്ന, കൊറിയോഗ്രാഫർ ഷിയമാക് ദാവർ, മുൻ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവർ ജൂറി പാനലിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts