ബെംഗളൂരു: നഗരത്തിൽ മഴ മാറി കാലാവസ്ഥ ചൂടുപിടിക്കുകന്ന ദിവസങ്ങൾ തിരിച്ചുവരുന്നതോടെ, കുഴികൾ നികത്തുന്ന പ്രക്രിയ വേഗത്തിലാക്കാൻ ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് ബിബിഎംപി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സോണൽ കമ്മീഷണർമാരും ജോയിന്റ് കമ്മീഷണർമാരും പുരോഗതി നേരിട്ട് നിരീക്ഷിക്കണം. പ്രക്രിയ വേഗത്തിലാക്കാനും ഇതുവരെ കണ്ടെത്തിയ എല്ലാ കുഴികളും നികത്താനും കുറഞ്ഞത് 25 ലോഡ് ഹോട്ട് മിശ്രിതം (പകൽ 18 ഉം രാത്രി ഏഴും) ഒരു ദിവസം ഉപയോഗിക്കണമെന്നും ഗിരിനാഥ് പറഞ്ഞു.
നടപ്പാതകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാനും ബിബിഎംപി മേധാവി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. “BWSSB, GAIL, തുടങ്ങിയ നിരവധി ഏജൻസികൾ റോഡരികിൽ വസ്തുക്കൾ ഉപേക്ഷിക്കുന്നുണ്ടെന്നും, ഇത് കാൽനടയാത്രയെയും ഗതാഗതത്തെയും ബാധിക്കുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം അത്തരം വസ്തുക്കൾ പിടിച്ചെടുത്ത് കരാറുകാരിൽ നിന്ന് പിഴ ഈടാക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
സിവിക് ഏജൻസിയുടെ മഴക്കാല മുന്നൊരുക്കത്തെക്കുറിച്ച് സംസാരിച്ച ഗിരിനാഥ്, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾക്ക് സമീപം മണൽചാക്കുകൾ തയ്യാറാക്കി സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും നിർദ്ദേശിച്ചു. “വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള 27 അതീവ സെൻസിറ്റീവ് സ്ഥലങ്ങളും 45 സെൻസിറ്റീവ് സ്പോട്ടുകളും കണ്ടെത്തിയിട്ടുണ്ടെന്നും അത്തരം പ്രദേശങ്ങളിൽ സമ്പൂർണ മാലിന്യ നിർമാർജനം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.