ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ (Lieutenant General Manoj Pande) ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്. ജനറൽ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യൻ കരസേനയുടെ തലപ്പത്തെത്തുന്നത്.
നാഷനൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയാണ് അദ്ദേഹം.
നിലവിൽ കരസേനയുടെ ഉപമേധാവിയായി പ്രവർത്തിച്ച് വന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറൽ ബി എസ് രാജുവാകും കരസേനയുടെ പുതിയ ഉപമേധാവി. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.