ബെംഗളൂരു : ദേശീയ പതാകയെക്കുറിച്ചുള്ള ആർഡിപിആർ മന്ത്രി കെ എസ് ഈശ്വരപ്പയുടെ പ്രസ്താവനയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രക്ഷോഭം നടത്തുന്ന കോൺഗ്രസിനെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിമർശിച്ചു.
മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം തെറ്റിദ്ധരിക്കുകയും ജനങ്ങൾക്കിടയിൽ തെറ്റായ ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ പ്രതിപക്ഷം ജനവിരുദ്ധ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്- ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിയമസഭയിൽ മുൻപും പലതവണ രാപ്പകൽ ധർണകൾ നടത്തിയിട്ടുണ്ടെങ്കിലും പൊതു ആവശ്യത്തിനും കർഷകരുടെയും സംസ്ഥാനത്തിന്റെയും താൽപ്പര്യങ്ങൾക്കുവേണ്ടിയായിരുന്നു അവ. ഈശ്വരപ്പയുടെ പ്രസ്താവനയിൽ തെറ്റില്ല. അതിന് നിയമവിരുദ്ധമായ വശങ്ങളില്ല. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാൽ പ്രതിപക്ഷ നേതാക്കൾ ഇത് വലിയ വിഷയമാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.