ശീതകാല സമ്മേളനം 2021; 14 കോൺഗ്രസ് എംഎൽസിമാരെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു : ഒരു മന്ത്രിയും ബിജെപി എംഎൽഎയും ഉൾപ്പെട്ട ഭൂമി കൈയേറ്റ ആരോപണത്തിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ധർണ നടത്തിയതിന് 14 കോൺഗ്രസ് അംഗങ്ങളെ നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.

എസ്.ആർ. പാട്ടീൽ, ബി.കെ. ഹരിപ്രസാദ് എം.നാരായണസ്വാമി, എം.എ.ഗോപാലസ്വാമി, നസീർ അഹമ്മദ്, സി.എം. ലിംഗപ്പ, യു.ബി. വെങ്കിടേഷ്, അരവിന്ദ് അരളി, പ്രതാപ് ചന്ദ്ര ഷെട്ടി, സി.എം. ഇബ്രാഹിം, ഹരീഷ് കുമാർ, വീണ അച്ചയ്യ, ആർ.ബി.തിമ്മപുര, ബസവരാജ് ഇറ്റഗി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

ബെംഗളൂരുവിൽ മന്ത്രിയും നിയമസഭാംഗവും വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്നാരോപിച്ചാണ് കോൺഗ്രസ് അംഗം എം.നാരായണസ്വാമി വിഷയം ഉന്നയിച്ചത്. ബംഗളൂരു കോടതി കേസ് പരിഗണിക്കുകയും പ്രതികൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts