ബെംഗളൂരു : ഓണാവധിക്ക് കേരളത്തിലേക്കുള്ള ദീർഘദൂര സ്വകാര്യ ബസുകളിൽ എല്ലാ വർഷത്തെയും പോലെ ടിക്കറ്റ് ചാർജ് കുത്തനെ ഉയർന്നു. ഓണത്തിൻറെ തിരക്ക് കൂടുതലുള്ള സപ്തംബർ ആറിന് ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ചാർജ് 3000 രൂപയാണ്, കോട്ടയത്തേക്ക് 2080 എറണാകുളത്തേക്ക് 2600 എന്നിങ്ങനെയാണ് മറ്റു പ്രധാന സ്ഥലങ്ങളിലേക്കും ഉയർന്ന നിരക്ക്. കേരള ആർ.ടി.സി ഈ ദിവസങ്ങളിലേക്ക് സ്പെഷൽ ബസ്സുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കോട്ടയം ഒന്ന് എറണാകുളം ( 2 ) തൃശ്ശൂർ (2) പാലക്കാട് (ഒന്ന്) എന്നിവിടങ്ങളിലേക്ക് 6 സ്പെഷൽ ബസ്സുകളാണ് കർണാടക ആർടിസി ഇതുവരെ പ്രഖ്യാപിച്ചത്…
Read MoreYear: 2019
ഈ മാസം ആദ്യം തകർന്ന മാക്കൂട്ടം ചുരം റോഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം തുറന്ന് കൊടുത്തു;ഭാരവാഹനങ്ങൾക്ക് നിയന്ത്രണം.
ബെംഗളൂരു : വിരാജ് പേട്ട – ഇരിട്ടി സംസ്ഥാനപാതയിലെ മാക്കൂട്ടം ചുരം റോഡ് അറ്റകുറ്റപ്പണിക്ക് ശേഷം തുറന്നു കൊടുത്തു. ഇന്നലെ വൈകിട്ട് മുതൽ ആണ് ചെറുവാഹനങ്ങൾ പ്രവേശനം അനുവദിച്ചത് എന്നാൽ ഭാരവാഹി നിങ്ങൾക്കുള്ള നിയന്ത്രണം തുടരും എന്ന് ജില്ലാ കലക്ടർ പറഞ്ഞു. കനത്ത മഴയിൽ ഈ മാസം ആദ്യമാണ് പെരുമ്പാടി സമീപം റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്. ചുരം റോഡ് തുറന്നെങ്കിലും ബെംഗളൂരുവിൽ നിന്ന് ഉത്തര മലബാറിലേക്കുള്ള കേരള ആർടിസി കർണാടക ആർടിസി സ്വകാര്യബസ്സുകൾ ഗോണിക്കുപ്പ, കുട്ടാ, മാനന്തവാടി നെടുംപൊയിൽ വഴി തന്നെയായിരിക്കും സർവീസ്…
Read More“ടീം യെദിയൂരപ്പ”ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും;സാധ്യതാ പട്ടികയിൽ 14 പേർ മാത്രം.
ബെംഗളൂരു: ഏകദേശം നാലാഴ്ചയോളം ഏകനായി സംസ്ഥാനം ഭരിച്ച യെദ്യൂരപ്പ ഇന്ന് തന്നെ മന്ത്രിസഭാ വികസനം നടത്തും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാജ്ഭവനിൽ 10:30 നും 11 നും ഇടയിൽ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 14 മന്ത്രിമാർ അധികാരമേൽക്കാൻ ആണ് സാധ്യത.സത്യപ്രതിജ്ഞ സംബന്ധിച്ച് രാജ്ഭവന് കത്ത്കൈമാറിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിസഭ യോഗം ചേരുമെന്നും ജൂലൈ 26ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രി സഭ വികസനം വൈകിയതിന്റെ പേരിൽ പ്രതിപക്ഷ കക്ഷികളിൽ നിന്നും ബിജെപി സംസ്ഥാന ഘടകത്തിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. 33 മന്ത്രിമാരെ വരെ നിയമിക്കാൻ…
Read Moreഗാനമേളയിൽ തമിഴ് പാട്ട് പാടി; കൂട്ടത്തല്ല്;പോലീസ് കേസ്!
ബെംഗളൂരു: ക്ഷേത്ര ഉത്സവത്തിന് ഭാഗമായുള്ള ഗാനമേളയിൽ തമിഴ് പാട്ടുകൾ പാടിയതിനെതിരെ കന്നഡ ഭാഷാ അനുകൂലികളുടെ പ്രതിഷേധം. ജെ.ജെ നഗറിലാണ് സംഭവം, ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതോടെ പോലീസെത്തി ലാത്തി വീശി . കർണാടകയിൽ കന്നട പാട്ടുകൾ പാടണം എന്നായിരുന്നു ഒരു വിഭാഗത്തിന് ആവശ്യം എന്നാൽ തമിഴ് കൂടുതലുള്ള മേഖലയിൽ തമിഴ് പാട്ടുകൾ ഒഴിവാക്കാനാവില്ലെന്ന് മറുവിഭാഗം വാദം ഉയർത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഭവത്തിൽ അഞ്ചു കന്നഡ അനുകൂല സംഘടനകൾക്കെതിരെ ജെ.ജെ പോലീസ് കേസെടുത്തു.
Read Moreതുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളുടെ പരാജയ൦; പുതിയ തീരുമാനവുമായി നയന്‍താര!
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാര. മികച്ച ആരാധക പിന്തുണയുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാല്‍, തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളുടെ പരാജയ൦ താരത്തെയിപ്പോള്‍ പുതിയൊരു തീരുമാനത്തില്‍ എത്തിച്ചിരിക്കുകയാണ്. നിലവില്‍ 6 കോടി രൂപ പ്രതിഫലം വാങ്ങുന്ന നയന്‍താര തന്‍റെ പ്രതിഫലത്തുക കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മികച്ച കഥയും തിരക്കഥയുമുണ്ടെങ്കില്‍ പ്രതിഫല കാര്യത്തില്‍ ഒട്ടും കടുംപിടിത്തം നടത്തില്ലെന്ന് താരം അറിയിച്ചതായാണ് സൂചന. താരത്തിന്‍റെ ഡേറ്റിനായി നിര്‍മ്മാതാക്കളും സംവിധായകരും കാത്തു നിൽക്കുമ്പോഴാണ് നയന്‍താരയുടെ മാതൃകാപരമായ തീരുമാനം. ഈ…
Read Moreഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കത്തിച്ചു കളഞ്ഞ ശേഷം കാണാനില്ലെന്ന് പരാതിയുമായി വന്ന ഭർത്താവ് പോലീസ് പിടിയിൽ
ബെംഗളൂരു: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കത്തിച്ചു കളഞ്ഞ ശേഷം കാണാനില്ലെന്ന് പരാതിയുമായി വന്ന ഭർത്താവ് പോലീസ് പിടിയിൽ. ആഗസ്റ്റ് 12 നാണ് സംഭവം. ഭാര്യ ശിൽപയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കലേഷ്, സഹോദരൻ കൃഷ്‌ണപ്പ എന്നിവർ പിടിയിലായി. രാത്രിയിലുണ്ടായ വഴക്കിന് ശേഷം കലേഷ് ഭാര്യയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ശരീരം കത്തിച്ചുകളഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയുണ്ടായി. എന്നാൽ സംശയം തോന്നിയ പോലീസ് കലേഷിനെ ചോദ്യം ചെയ്യുകയും ഒടുവിൽ ഇയാൾ പിടിയിലാകുകയുമായിരുന്നു.…
Read Moreവൻ കള്ളനോട്ട് കടത്ത്; ചാമരാജനഗറിൽ കോടികണക്കിന് രൂപയുടെ വ്യാജനോട്ട് പിടിച്ചു!!
ബെംഗളൂരു: ചാമരാജനഗറിൽ 3.16 കോടി രൂപയുടെ വ്യാജനോട്ട് പിടിച്ചു. അട്ടഗുളിപുരയിൽ ചിക്കഹോളെ അണക്കെട്ടിന് സമീപത്തുവെച്ചാണ് വ്യാജനോട്ട് കടത്തിയ ചരക്കുവാഹനം പോലീസ് പിടിച്ചത്. വാഹനത്തിന്റെ ഡ്രൈവർ മൈസൂരു സർഗുർ സ്വദേശി കാർത്തിക്കിനെ പിടികൂടി. കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. രണ്ടായിരം രൂപയുടെ വ്യാജനോട്ടുകൾ പെട്ടിക്കുള്ളിലാക്കിയായിരുന്നു വാഹനത്തിൽ വെച്ചിരുന്നത്. ബെംഗളൂരുവിൽനിന്ന് ചാമരാജ്‌നഗർ വഴി തമിഴ്‌നാട്ടിലേക്ക് കോടികളുടെ വ്യാജനോട്ട് കൊണ്ടുപോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എല്ലാ വാഹനങ്ങളും പരിശോധിച്ചു വരുകയായിരുന്നുവെന്ന് എസ്.പി. എച്ച്.ഡി. അനന്തകുമാർ പറഞ്ഞു. വിരാജ്‌പേട്ടിൽ ബാർബർ ഷോപ്പ് നടത്തുന്ന കാർത്തിക് ഡ്രൈവറായും ജോലിചെയ്യാറുണ്ട്. വാഹനത്തിലുണ്ടായിരുന്നത് വ്യാജനോട്ടാണെന്ന് കാർത്തിക്കിന്…
Read Moreനഗരത്തില്‍ വഴിയാത്രക്കാരെ കാര്‍ ഇടിച്ച് തെറിപ്പിക്കുന്ന ഭീതിജനകമായ വീഡിയോ!
ബെംഗളൂരു: നടപ്പാതയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ട് റോഡിലാണ് സംഭവം. സമീപത്തെ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെയും വഴി യാത്രക്കാരുടെയും നേർക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ നാലു പേർക്കു ഗുരുതരമായി പരുക്കേറ്റു. #WATCH Bengaluru: A drunk person drove his car over pedestrians on a footpath at HSR Layout locality. The driver was taken into police custody & injured were admitted to hospital. Case registered. #Karnataka pic.twitter.com/mmS8e69MPw —…
Read Moreസുരക്ഷാ ഭീഷണി: സംസ്ഥാനത്ത് നിന്ന് സാറ്റലൈറ്റ് ഫോൺ വഴി പാകിസ്താനിലേക്ക് വിളിച്ചയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി
ബെംഗളൂരു: സംസ്ഥാനത്ത് നിന്ന് സാറ്റലൈറ്റ് ഫോൺ വഴി പാകിസ്താനിലേക്ക് വിളിച്ചയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കഴിഞ്ഞദിവസം ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി ഗോവിന്ദൂർ ഗ്രാമത്തിൽനിന്ന് പാകിസ്താനിലേക്ക് സാറ്റലൈറ്റ് ഫോണിൽ വിളിച്ചതായുള്ള രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയത്. വിധാൻസൗധ, മെട്രോ- റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഹൈക്കോടതി, മാളുകൾ, ആഡംബര ഹോട്ടലുകൾ, തിരക്കേറിയ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കർണാടക സായുധസേനയും ഗരുഡ കമാൻഡോകളും സുരക്ഷയ്ക്കുണ്ട്. തീവ്രവാദബന്ധമുള്ള രണ്ടുപേരെ കർണാടകത്തിൽനിന്ന്…
Read Moreകർ”നാടകം”അവസാനിച്ചിട്ടില്ല;മറ്റൊരു രാഷ്ട്രീയ നീക്കം അണിയറയിൽ.
ബെംഗളൂരു : കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് സമാപ്തി ആയില്ല, ജനതാദൾ എസിൽ നിന്ന് 12 എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറാൻ തയ്യാറെടുക്കുന്നതായി സൂചന. ഒരു സ്വതന്ത്രൻ ഉൾപ്പെടെ 106 എംഎൽഎമാരുടെ പിന്തുണയുള്ള ബിജെപി സർക്കാരിൻറെ അടിത്തറ കൂടുതൽ ശക്തമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളായാണ് ഇതിനെ കണക്കാക്കുന്നത് . യെദിയൂരപ്പ അധികാരത്തിലേറിയ ബിജെപിയെ പിൻതുണക്കാർ ഒരു വിഭാഗം ജെ.ഡി.എസ് എംഎൽഎമാർ ദേശീയ അധ്യക്ഷൻ ദേവഗൗഡയുടേയും നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി മേൽ സമ്മർദം ചെലുത്തിയിരുന്നു . 37 എംഎൽഎമാർ ഉണ്ടായിരുന്നതിൽ നിന്നും മൂന്നു പേർ മറ്റ് ഭരണകക്ഷി എംഎൽഎ…
Read More