ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചാല്‍ അതിക്രമമായി കണക്കാക്കാമെന്ന് ഡല്‍ഹി കോടതി. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ വാദം കേള്‍ക്കവെയാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജഡ്ജി വസുന്ധര ആസാദ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഭര്‍തൃസഹോദരന്‍ തനിക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാരോപിച്ച് യുവതി ഡല്‍ഹി പൊലീസില്‍ 2014 ല്‍ പരാതി നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ ഐപിസി 509, 323 വകുപ്പുകള്‍ ചുമത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. ഇയാള്‍ക്കെതിരെ ഈ വകുപ്പുകള്‍ ചുമത്താന്‍…
Read MoreYear: 2019
കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി
ബെംഗളൂരു: മൈസൂരു മലയാളികളുടെ ദീർഘകാല ആവശ്യം ഇതോടെ യാഥാർഥ്യമാവുന്നു. കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് (16315-16) മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി. ആദ്യസർവീസ് ഈ മാസം 26-ന് മൈസൂരുവിൽ ഫ്ലാഗ്ഓഫ് ചെയ്യും. കൊച്ചുവേളി-മൈസൂരു-കൊച്ചുവേളി എക്സ്പ്രസായിട്ടാവും ഇനി ഈ തീവണ്ടി സർവീസ് നടത്തുക. കഴിഞ്ഞമാസമാണ് മൈസൂരുവിലേക്ക് നീട്ടാൻ റെയിൽവേ ബോർഡ് അനുമതി നൽകിയത്. മൈസൂരു എം.പി. പ്രതാപ് സിംഹയും ഇതിനാവശ്യമായ നടപടി സ്വീകരിച്ചിരുന്നു. കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ഉൾപ്പെടെയുള്ള മലയാളി സംഘടനകളും അധികൃതർക്ക് നിവേദനം നൽകിയിരുന്നു. നിലവിലെ സമയക്രമത്തിൽ മാറ്റമില്ലാതെയാകും സർവീസ്. വൈകീട്ട് 4.45-ന് കൊച്ചുവേളിയിൽനിന്ന്…
Read Moreജെ.ഡി.എസ്. സ്വാധീന ജില്ലകളിലേക്ക് അനുവദിച്ച അധികഫണ്ട് സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധം
ബെംഗളൂരു: കോൺഗ്രസ്- ജെ.ഡി.എസ്. സർക്കാർ രാമനഗര, മാണ്ഡ്യ, ഹാസൻ ജില്ലകൾക്കാണ് അധികഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി മൂന്നു ജില്ലകളിൽനിന്നുള്ള എം.എൽ. എ.മാർക്ക് കൂടുതൽ ഫണ്ട് അനുവദിക്കുകയായിരുന്നു. എന്നാൽ ജെ.ഡി.എസ്. സ്വാധീന ജില്ലകളിലേക്ക് അനുവദിച്ച അധികഫണ്ട് സർക്കാർ വെട്ടിക്കുറച്ചു. ബി.ജെ.പി. രാഷ്ട്രീയവൈരാഗ്യം തീർക്കുകയാണെന്നും മണ്ഡലങ്ങളുടെ വികസനത്തിന് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മൂന്ന് ജില്ലകൾക്കായി അനുവദിച്ച അധികതുക പിന്നാക്ക ജില്ലകൾക്കായി വീതിച്ചുനൽകാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സന്തുലിതമായ വികസനത്തിന് എല്ലാ മേഖലകൾക്കും തുക അനുവദിക്കേണ്ടത് ആവശ്യമാണെന്നാണ് ബി.ജെ.പി.യുടെ…
Read Moreഹംപിയിലെ കൽത്തൂണുകൾ നശിപ്പിച്ച ബെംഗളൂരു സ്വദേശി പിടിയിൽ.
ബെംഗളൂരു : ചരിത്ര നഗരമായ ഹംപിയിലെ കൽത്തൂണുകൾ നശിപ്പിച്ച സംഭവത്തിൽ ബംഗളൂരു സ്വദേശി അറസ്റ്റിൽ. യെലഹങ്ക ഹാവലഹള്ളി സ്വദേശിയും പാചകക്കാരനും ആയ നാഗരാജ് (45) ആണ് പിടിയിലായത്. സുഹൃത്തുക്കളുമൊത്ത് നാഗരാജ് കഴിഞ്ഞ ആഴ്ചയാണ് ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്രത്തിനു സമീപത്തെ രണ്ട് കരിങ്കൽ തൂണുകൾ മറച്ചിടുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷവും ഹംപിയാലെ കരിങ്കൽ തൂണുകൾ നശിപ്പിച്ച സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.
Read Moreയുവതാരങ്ങളെ അണിനിരത്തി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി മുന്തിരിമൊഞ്ചന്‍ ഒക്ടോബർ 25 ന് തിയേറ്ററിലേക്ക്…
നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ സിനിമയുടെ റിലീസ് ഒക്ടോബർ 25ന്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചന്‍. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ്…
Read Moreദ്രാവിഡ് ‘ഇടം കയ്യന്‍’; ഐസിസിക്കെതിരെ ആരാധകര്‍!!
ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ആരാധകര്‍. ഐസിസിയുടെ വെബ്‌സൈറ്റിൽ ഹാൾ ഓഫ് ഫെയിം പട്ടികയില്‍ കഴിഞ്ഞ ദിവസ൦ ദ്രാവിഡ് ഇടം നേടിയിരുന്നു. ഇതില്‍ ദ്രാവിഡിനെ ഇടംകയ്യന്‍ ബാറ്റ്സ്മാനെന്ന് വിശേഷിപ്പിച്ച ഐസിസിയുടെ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഐസിസിയുടെ വെബ്‌സൈറ്റിൽ ഹാൾ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദ്രാവിഡ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്, ഇംഗ്ലണ്ടിന്‍റെ വനിതാ താരം ക്ലാരെ ടെയ്‌ലര്‍ എന്നിവര്‍ക്കൊപ്പമാണ് ദ്രാവിഡും പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.…
Read Moreകർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ 5 നിയമസഭാ മണ്ഡലങ്ങളിേലേക്കും ഉള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു;മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് അടുത്ത മാസം.
ബെംഗളൂരു : കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ 5 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതിനോടൊപ്പം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബർ 21-നാണ് തെരഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണൽ 24-നാണ്. ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കുക. വിജ്ഞാപനം – 27 സെപ്റ്റംബർ പത്രികാസമർപ്പണം – 4 ഒക്ടോബർ സൂക്ഷ്മപരിശോധന – 5 ഒക്ടോബർ പിൻവലിക്കാനുള്ള അവസാനതീയതി – 7 വോട്ടെടുപ്പ്…
Read Moreവടക്കൻ കർണാടകയിൽ ശക്തമായ മഴയിൽ ജനജീവിതം താറുമാറായി
ബെംഗളൂരു: റായ്ചൂരു, കൊപ്പാൾ തുടങ്ങിയ ജില്ലകളിലാണ് ബുധനാഴ്ച മുതൽ കനത്തമഴ പെയ്യുന്നത്. പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റായ്ചൂരു താലൂക്കിലെ മസ്‌കി ടൗൺ, സോമനാഥ് നഗർ, ഗാന്ധി നഗർ, വാത്മീകി നഗർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി വെള്ളക്കെട്ടുണ്ടായതോടെ കുടിവെള്ള, വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഓവുചാലുകളിൽനിന്ന് വ്യാപകമായി അഴുക്കുവെള്ളം വീടുകളിലും സ്ഥാപനങ്ങളിലും ഇരച്ചുകയറി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഹഗേരി നദിയിൽനിന്ന് വെള്ളം കയറിയതോടെ റായ്ചൂരു ജാലഹള്ളി 33 കെ.വി. സബ്സ്റ്റേഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. വ്യാഴാഴ്ച രാവിലെ മുതൽ സമീപപ്രദേശങ്ങളിൽ വൈദ്യുതിയില്ല. ഹട്ടി ഖനന…
Read Moreകള്ളനോട്ട് അച്ചടി; നഗരത്തിലെ ബി.ബി.എം. ബിരുദധാരികളായ യുവാക്കൾ അറസ്റ്റിൽ!!
ബെംഗളൂരു: കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തെന്ന കേസിൽ നഗരത്തിലെ ബി.ബി.എം. ബിരുദധാരികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദാവണഗെരെ സ്വദേശികളായ ചേതൻ ഗൗഡ (23), അർപിത നവലെ (24) എന്നിവരാണ് അറസ്റ്റിലായത്. 200 രൂപയുടെ കള്ളനോട്ടുകൾ ഉപയോഗിച്ച് കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുകയായിരുന്നു പതിവ്. ഇവരിൽനിന്ന് കാർ, കള്ളനോട്ടുകൾ, പ്രിന്റർ എന്നിവ പിടിച്ചെടുത്തു. സാമൂഹികമാധ്യമത്തിൽ കണ്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഇവർ കള്ളനോട്ടുകൾ അച്ചടിച്ചതെന്ന് പോലീസ് പറഞ്ഞു. ഉഡുപ്പിയിലെ ഗ്രാമങ്ങളിലാണ് 200 രൂപയുടെ കള്ളനോട്ടുകൾ വിതരണം ചെയ്തത്. സംശയം തോന്നിയ കടയുടമയാണ് പോലീസിനെ വിവരമറിയിച്ചത്. മൈസൂരു, ദാവണഗെരെ, ബെലഗാവി…
Read Moreബെംഗളൂരു സിറ്റി പോലീസ് കിടുവാണ് ! ഒരൊറ്റ ദിവസത്തെ പരിശോധനയിൽ പിടികൂടിയത് 21 കള്ളൻമാരെ! പിടിച്ചെടുത്തത് 90 ലക്ഷം രൂപയുടെ കളവ് മുതൽ !
ബെംഗളൂരു :അഴിമതിക്ക് പേരുകേട്ടവരാണെന്ന അപഖ്യാതി ഉണ്ടെങ്കിലും ചില സമയത്ത് സിറ്റി പോലീസിന്റെ കൃത്യനിർവഹണ ചാരുത കണ്ടാൽ ഏതൊരു സാധാരണക്കാരനും അൽഭുതപ്പെട്ടു പോകും, അങ്ങനെ ഒരു വാർത്തയാണ് താഴെ. സൗത്ത് ഈസ്റ്റ് ഡിവിഷൻ പോലീസ് ഒറ്റദിവസംകൊണ്ട് പിടികൂടിയത് 21 കവർച്ചക്കാരെ. ഇവരിൽ നിന്നും 90.20 ലക്ഷം രൂപയുടെ കവർച്ച മുതലും പിടിച്ചെടുത്തു. ആഡംബര ബൈക്കുകൾ ഉൾപ്പെടെ 30 ഇരുചക്രവാഹനങ്ങൾ കവർച്ചചെയ്ത 5 പേർ അറസ്റ്റിലായി. ഇവർക്കു പുറമേ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിലായി.
Read More