വയനാട്: യാത്രാനിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ പാതയിൽ പൂർണ്ണമായി ഗതാഗതം നിരോധിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി അഭിപ്രായം തേടിയിരുന്നു. ഇതാണ് വീണ്ടും സമരം സജീവമാകാനിടയാക്കിയത്. കേരളത്തേയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂർ വനപാതയിൽ പൂർണ്ണഗതാഗത നിയന്ത്രണത്തിന് നീക്കം നടക്കുന്നതായി ആരോപിച്ച് വയനാട്ടിൽ അടുത്ത മാസം അഞ്ചിന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം. യാത്രാനിരോധനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഹൈക്കോടതിയുടെ കർശന ഇടപെടലിനെ തുടർന്ന് സംസ്ഥാനത്ത് കുറച്ച് കാലങ്ങളായി പാർട്ടികൾ ഹർത്താലുകൾക്ക് ആഹ്വാനം ചെയ്തിരുന്നില്ല. ഹർത്താലിൽ…
Read MoreYear: 2019
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി.എസ്. വിമതരെ സ്ഥാനാർഥിയാക്കുന്നതിൽ ബി.ജെ.പി.യിൽ ഭിന്നത
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി.എസ്. വിമതരെ സ്ഥാനാർഥിയാക്കുന്നതിൽ ബി.ജെ.പി.യിൽ ഭിന്നത. പരസ്യപ്രതിഷേധവുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ഹൊസകോട്ടെയിൽ ബി.ജെ.പി. എം.പി. ബച്ചഗൗഡയുടെ മകൻ ശരത് ഗൗഡയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ വീടിനുമുന്നിൽ ബച്ചഗൗഡയുടെ അനുയായികൾ പ്രതിഷേധം നടത്തി. അയോഗ്യരാക്കിയ എം.എൽ.എ.മാരിൽ ഉൾപ്പെട്ട മുൻ കോൺഗ്രസ് നേതാവ് എം.ടി.ബി. നാഗരാജിന്റെ മണ്ഡലമാണ് ഹൊസകോട്ടെ. സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചില്ലെങ്കിൽ മകനെ സ്ഥാനാർഥിയാക്കണമെന്നാണ് നാഗരാജ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് 200-ഓളം ബി.ജെ.പി. പ്രവർത്തകർ ഡോളേഴ്‌സ് കോളനിയിലെ യെദ്യൂരപ്പയുടെ വീടിനുമുന്നിൽ പ്രതിഷേധിച്ചത്. കോൺഗ്രസ്, ജെ.ഡി.എസ്. പാർട്ടികളിൽനിന്ന് 17 എം.എൽ.എ.മാർ…
Read Moreതകർച്ചയുടെ വക്കിൽ കർണാടക ആർ.ടി.സികൾ, മൂന്നുവർഷത്തെ നഷ്ടം 2200 കോടി!!
ബെംഗളൂരു: മൂന്നുവർഷത്തിനിടെ കർണാടക ആർ.ടി.സി.യ്ക്കും മൂന്നു ഉപകമ്പനികൾക്കുമായി നഷ്ടം 2200 കോടിയോളമാണ്. അടിക്കടി ഉയരുന്ന ഡീസൽവിലയും യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവും കർണാടക ആർ.ടി.സി.യെ തകർക്കുന്നു. ടിക്കറ്റുനിരക്ക് വർധിപ്പിക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നു ഇതുവരെ അനുകൂല നടപടികളൊന്നുമുണ്ടായിട്ടില്ല. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.), നോർത്ത് വെസ്റ്റ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), നോർത്ത് ഈസ്റ്റ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഇ. കെ.ആർ.ടി.സി.) എന്നിവയാണ് കർണാടക ആർ.ടി.സി.യുടെ ഉപകമ്പനികൾ. ഇതിൽ ബി.എം.ടി.സി. യുടെ നഷ്ടം 1040.48 കോടിയാണ്. 490.52 കോടിയാണ് എൻ.ഡബ്ല്യു.കെ.ആർ.ടി.സി.യുടെ നഷ്ടം. 253.23…
Read Moreസൂക്ഷിക്കുക! തീവ്രവാദികൾ നമുക്കിടയിൽ തന്നെയുണ്ട്; ഇലക്ട്രോണിക് സിറ്റിയിലെ ഒരു വാടക വീട്ടിൽ എൻ.ഐ.എ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ സ്ഫോടകവസ്തുക്കളുടെ ശേഖരം!
ബെംഗളൂരു : അറസ്റ്റിലായ ജമാഅത്തെ മുജാഹിദീൻ ബംഗ്ലാദേശ് നേതാവ് മുഹമ്മദ് വഹീദ് ഇസ്‌ലാമിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നഗരത്തിൽ നിന്നും കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. http://bangalorevartha.in/archives/39537 ഇലക്ട്രോണിക് സിറ്റിയിലെ വാടക വീട്ടിൽ നിന്നാണ് ഗ്രനേഡും മറ്റ് സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്. രണ്ട് ബാറ്ററി, ഒരു കപ്പാസിറ്റർ, ഇലക്ട്രിക് വയറുകൾ, മൈക്രോ ലിഥിയം സെല്ലുകൾ മറ്റ് രാസപദാർത്ഥങ്ങൾ തുടങ്ങിയവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ബംഗാളിൽ എഴുതിയ കത്തുകളും ലഭിച്ചു കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മുഹമ്മദ് ജാഹിദുൽ അറസ്റ്റിലായത്. 2014 നടന്ന…
Read Moreവിശ്വാസം വിവേകത്തിന് വഴിമാറി;താഴ്ന്ന ജാതിക്കാരനാണ് എന്നാരോപിച്ച് വാതിലുകൾ കൊട്ടിയടച്ച അതേ നാട്ടുകാർ എം.പി.ക്ക് വൻ സ്വീകരണമൊരുക്കി.
ബെംഗളൂരു : വിശ്വാസം വിവേകത്തിന് വഴിമാറി,ജാതിയുടെ പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ട തുമക്കുരുവിലെ ഗൊല്ലറഹട്ടി ഗ്രാമത്തിൽ ബിജെപി എംപി നാരായണ സ്വാമിക്ക് ഊഷ്മള വരവേൽപ്പ് ലഭിച്ചു. ദളിത് വിഭാഗക്കാരനായ നാരായണസ്വാമി ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ആഴ്ച ഗൊല്ലറഹട്ടിയിൽ എത്തിയപ്പോഴാണ് മുന്നോക്ക ജാതിക്കാരുടെ അധിക്ഷേപത്തിന് ഇരയായത്. സംഭവം വിവാദമായതോടെ രാഷ്ട്രീയ സാമുദായിക നേതാക്കൾ ഗ്രാമീണരുമായി ചർച്ച നടത്തി സമവായത്തിൽ എത്തുകയായിരുന്നു. അതിന് ശേഷം വൻ സ്വീകരണം ഒരുക്കുകയും ചെയ്തു. ചിത്രദുർഗ ലോകസഭാ മണ്ഡലത്തെയാണ് നാരായണസ്വാമി പ്രതിനിധീകരിക്കുന്നത്.
Read Moreഹമ്പമ്പോ എന്തൊരു ചാർജ് ! വെറും 15 കിലോമീറ്റർ ഓടിയതിന് 4300 രൂപ ഈടാക്കി ഓട്ടോറിക്ഷ ഡ്രൈവർ!
ബെംഗളൂരു : ജോലിയാവശ്യത്തിനായി പൂനെയിലെത്തിയ കര്‍ണാടക സ്വദേശിയായ എന്‍ജിനിയര്‍, ഓട്ടോ ചാര്‍ജ് കേട്ട് അമ്പരന്നു. വെറും 15 കിലോമീറ്റര്‍ ദൂരം ഓടിയതിന് കര്‍ണാടക സ്വദേശിയില്‍ നിന്നും നാട്ടിലെങ്ങുമില്ലാത്ത ഓട്ടോ ചാര്‍ജാണ് പൂനെയിലെ ഈ ഡ്രൈവര്‍ ഈടാക്കിയത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് കഴുത്തറപ്പന്‍ ചാര്‍ജിനേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഓഫീസ് ആവശ്യത്തിന് ബസിലാണ് യുവാവ് മഹാരാഷ്ട്രയിലെ പൂനെയിലെത്തിയത്. പൂനെയിലെ കറ്റ്‍രാജ് എന്ന സ്ഥലത്താണ് യുവാവിനെ ബസുകാര്‍ ഇറക്കിയത്. എന്നാല്‍ 14.5 കിലോമീറ്റര്‍ അകലെയുള്ള യേര്‍വാഡയിലായിരുന്നു യുവാവിന് പോകേണ്ടിയിരുന്നത്. യേര്‍വാഡയിലെ താമസ സ്ഥലത്തേക്ക് ഓണ്‍ലൈന്‍ വഴി…
Read Moreകനത്ത മഴക്ക് സാദ്ധ്യത;നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബെംഗളൂരു : ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ നഗരത്തിൽ പ്രഖ്യാപിച്ചു. ഈ മാസം 30 വരെ നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യതയുണ്ട്.29 നും 30 നും കൂടുതൽ മഴ ലഭിച്ചേക്കാം. 2 ദിവസമായി നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. ബെംഗളൂരു നഗര, ഗ്രാമ ജില്ലകൾക്ക് പുറമെ മണ്ഡ്യ, തുമുക്കുരു, മൈസൂരു, രാമനഗര, കോലാർ, ചിക്കബെല്ലാപുര എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreസ്വയം പാട്ട് കേട്ടോളൂ,പക്ഷേ സഹയാത്രികരെ പാട്ടുകേൾപ്പിക്കാൻ നിൽക്കേണ്ട!
ബെംഗളൂരു : ബസ്സുകളിൽ ഉച്ചത്തിൽ പാട്ടു കേൾക്കുന്നത് നിരോധിച്ച് ബിഎംടിസി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. പാട്ട് കേൾക്കേണ്ടവർ ഹെഡ് ഫോൺ ഉപയോഗിച്ച് കേൾക്കാമെന്ന് ബിഎംടിസി എംഡി ശിഖ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ബസുകളിലെ പാട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തുമുകുരുവിലെ ഒരു അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി ബി.എംടി.സിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. യാത്രക്കാർക്ക് പുറമേ ബസ് ജീവനക്കാർ എഫ്എം റേഡിയോയും ബസിലെ സ്പീക്കറിലൂടെ കേൾപ്പിക്കുന്നത് നിരോധനത്തിന് പരിധിയിൽ ഉൾപ്പെടുന്നു. ഇതുസംബന്ധിച്ച മാർഗ്ഗ നിർദ്ദേശം ഉടൻ തന്നെ ഇംഗ്ലീഷിലും കന്നടയിലും ബസുകളിൽ പ്രദർശിപ്പിക്കും.…
Read Moreകോര്‍പറേറ്റ് നികുതി കുറച്ചതോടെ ഓഹരി വിപണിയിലെ മുന്നേറ്റം തുടരുകയാണ്
മുംബൈ: സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി കോര്‍പറേറ്റ് നികുതി കുറച്ചതോടെ ഓഹരി വിപണിയിലെ മുന്നേറ്റം തുടരുകയാണ്.സെന്‍സെക്‌സ് 1075 പോയിന്റ് ഉയര്‍ന്ന് 39,090ലും നിഫ്റ്റി 326 പോയിന്റ് നേട്ടവുമായി 11,600ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയിളവ് പ്രഖ്യാപിച്ചത്. നിലവിലെ 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി നികുതി കുറഞ്ഞു. പുതിയ കമ്പനികളുടെ നികുതി 25ല്‍ നിന്ന് 15 ശതമാനവുമാക്കിയിരുന്നു. 2020 ആകുന്നതോടെ സെന്‍സെക്സ് എക്കാലത്തെയും ഉയര്‍ന്ന നേട്ടത്തില്‍ എത്തുമെന്നു തന്നെയാണ് വിലയിരുത്തല്‍.…
Read Moreകർണാടക-കേരള ആർ.ടി.സി.ബസുകളിൽ ബുക്കിംഗ് തുടങ്ങാൻ ഒരു മാസം ബാക്കി നിൽക്കെ ക്രിസ്തുമസ് റിസർവേഷൻ ആരംഭിച്ച് സ്വകാര്യ ബസുകൾ.
ബെംഗളൂരു : ക്രിസ്മസ് അവധിക്ക് രണ്ടു മാസം മുൻപേ ബുക്കിംഗ് തുടങ്ങി ബംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സ്വകാര്യ ബസുകൾ. കർണാടക-കേരള ആർ.ടി.സി ബസ്സുകളിൽ ബുക്കിംഗ് തുടങ്ങാൻ ഒരു മാസം ബാക്കിനിൽക്കെയാണ് തിരക്ക് മുതലെടുക്കാൻ ചില സ്വകാര്യ ഏജൻസികൾ വളരെ നേരത്തെ ബുക്കിംഗ് തുടങ്ങിയത്. എറണാകുളം (1350 -1800 രൂപ) കോട്ടയം (1500 രൂപ) എന്നിങ്ങനെ ടിക്കറ്റ് നിരക്ക് ഈടാാക്കുന്നതായാണ് വിവരം. ഈ ദിവസം ബംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ ആയിരത്തിലേറെ പേർ വെയിറ്റിംഗ് ലിസ്റ്റിൽ ആയതിനാൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് സ്വകാര്യ ബസുകളോ കർണാടക -കേരള ആർടിസി…
Read More