സ്ത്രീകൾക്കു സുരക്ഷിതയാത്ര ഒരുക്കാൻ ആറു കോച്ചുള്ള കൂടുതൽ മെട്രോ ട്രെയിനുകൾ ഇറക്കണമെന്നു സംസ്ഥാന വനിതാ കമ്മിഷൻ.

ബെംഗളൂരു : സ്ത്രീകൾക്കു സുരക്ഷിതയാത്ര ഒരുക്കാൻ ആറു കോച്ചുള്ള കൂടുതൽ മെട്രോ ട്രെയിനുകൾ ഇറക്കണമെന്നു സംസ്ഥാന വനിതാ കമ്മിഷൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അധികൃതരോട് ആവശ്യപ്പെട്ടു. ഈ ആഴ്ച സർവീസ് തുടങ്ങിയ ആറു കോച്ച് മെട്രോ ട്രെയിനിന്റെ മുന്നിലത്തെ കോച്ച് സ്ത്രീകൾക്കു സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ ശേഷിച്ച മൂന്നുകോച്ച് ട്രെയിനുകളിൽ ഈ സൗകര്യമില്ല. കഴിഞ്ഞ ദിവസം നമ്മ മെട്രോയിൽ മിന്നൽ സന്ദർശനം നടത്തിയ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ബായ്, സ്ത്രീ യാത്രികരുടെ അഭിപ്രായം തേടി. തിരക്കേറിയ സമയങ്ങളിൽ മൂന്നുകോച്ച്…

Read More

ഗതാഗതനിയന്ത്രണത്തിനൊപ്പം റോഡിലെ കുഴിയടയ്ക്കലും വെള്ളക്കെട്ട് ഒഴിവാക്കലും ഏറ്റെടുത്തു ബെംഗളൂരു ട്രാഫിക് പൊലീസ്.

ബെംഗളൂരു: ഗതാഗതനിയന്ത്രണത്തിനൊപ്പം റോഡിലെ കുഴിയടയ്ക്കലും വെള്ളക്കെട്ട് ഒഴിവാക്കലും ഏറ്റെടുത്തു ബെംഗളൂരു ട്രാഫിക് പൊലീസ്. റോഡിലെ കുഴികളും വെള്ളക്കെട്ടും വാഹനഗതാഗതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ട്രാഫിക് പൊലീസ് തന്നെ ഇത് നികത്താൻ രംഗത്തെത്തിയത്. ട്രാഫിക് നിയന്ത്രിക്കുന്നതിനിടയിൽ ലഭിക്കുന്ന സമയത്താണ് സേവനപ്രവർത്തനങ്ങൾക്കും ഇവർ മുന്നിട്ടിറങ്ങുന്നത്. മഴ പെയ്താൽ തകരുന്ന റോഡുകളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.  റോഡിന്റെ സംരക്ഷണ ചുമതലയുള്ള ബിബിഎംപി പൊതുമരാമത്ത് വിഭാഗം ഏറെ കഴിഞ്ഞാണ് കുഴിയടയ്ക്കാൻ എത്താറുള്ളത്. ഈ സാഹചര്യത്തിലാണ് താൽക്കാലിക ആശ്വാസമായി ട്രാഫിക് പൊലീസ് തന്നെ കുഴികൾ നികത്താൻ ഇറങ്ങുന്നത്.ട്രാഫിക് പൊലീസിന്റെ സേവനം സമൂഹ…

Read More

തീരദേശസേനയ്ക്കായി എച്ച്.എ.എൽ. ധ്രുവ് ഹെലികോപ്‌റ്റർ…

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.) ഇന്ത്യൻ തീരദേശസേനയ്ക്കായി ആധുനിക ധ്രുവ് മാർക്ക് ഹെലികോപ്റ്റർ നിർമിച്ച് നൽകും. വിവിധോദ്ദേശ്യ ഹെലികോപ്റ്ററായ ധ്രുവ് മാർക്ക് മൂന്ന് നിർമാണത്തിന്റെ ആദ്യഘട്ടപരീക്ഷണം (ഗ്രൗണ്ട് റൺ) വിജയകരമായി പൂർത്തിയായി. 2020-ൽ ഹെലികോപ്റ്റർ തീരദേശസേനയ്ക്ക് കൈമാറും. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ഹെലികോപ്റ്റർ നിർമാണത്തിനുള്ള കരാർ തീരദേശസേനാ ഡയറക്ടർ ജനറൽ രാജേന്ദ്ര സിങ്ങും എച്ച്.എ.എൽ. മാനേജിങ് ഡയറക്ടർ ടി. സുവർണ രാജുവും കൈമാറി. ഇന്ത്യൻ തീരദേശസേനയ്ക്കുവേണ്ടി 16 ധ്രുവ് ഹെലികോപ്റ്ററാണ് എച്ച്.എ.എൽ. നിർമിക്കുന്നത്. 5126 കോടി രൂപയുടേതാണ് കരാർ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്…

Read More

യുവ അദ്ധ്യാപകനെ നടു റോഡില്‍ ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്നു ….തുടര്‍ന്നും കത്തി മുനയില്‍ നിര്‍ത്തി താമസ സ്ഥലത്ത് എത്തിച്ചു കൂടെ പാര്‍ക്കുന്നവരുടെ ആറു മൊബൈല്‍ ഫോണുകളും കൈക്കലാക്കി ….സഹായത്തിനായി അപേക്ഷിച്ചപോള്‍ പരിസരവാസികള്‍ തിരിഞ്ഞു നോക്കിയില്ല … സംഭവം ജയ നഗറില്‍ ..

ബെംഗലൂരു : ജയനഗറില്‍ യുവ അദ്ധ്യാപകനെ കൊള്ളയടിച്ചു പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നത്തിനു ശേഷം തിരികെ താമസ സ്ഥലത്ത് എത്തിച്ചും വന്‍ മോഷണം ..വിലകൂടിയ ആറു മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന രണ്ടംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കി …ജയനഗരിലെ സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്ന  ഹരീഷ് ബാലചന്ദര്‍ എന്ന യുവാവിനാണു ദാരുണമായി മര്‍ദ്ധനമേറ്റത് ..ബുധനാഴ്ച വൈകിട്ട് 8.30 ഓടെയാണ് സംഭവം നടക്കുന്നത് …ജോലി കഴിഞ്ഞു സ്ഥാപനത്തില്‍ നിന്നും അധികം ദൂരമില്ലാത്ത താമസ സ്ഥലത്തേയ്ക്ക് നടന്നു പോവുകയായിരുന്ന ഹരീഷിനെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ…

Read More

കർഷകരുടെ മുഴുവൻ വായ്പയും എഴുതിത്തള്ളുമെന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകില്ലെന്ന് സൂചന.

ബെംഗളൂരു: കാർഷിക വായ്പകൾ എഴുതിത്തള്ളാനുള്ള തീരുമാനം ബജറ്റിലുണ്ടാകും. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ജൂലായ് അഞ്ചിനാണ് സഖ്യ സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാൽ കർഷകരുടെ മുഴുവൻ വായ്പയും എഴുതിത്തള്ളുമെന്ന പ്രഖ്യാപനമുണ്ടാകില്ലെന്നാണ് സൂചന. സാമ്പത്തിക ബാധ്യത മുന്നിൽക്കണ്ട് ഇതിന് നിയന്ത്രണം വേണമെന്നാണ് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ അഭിപ്രായമുയർന്നത്. 10,000 കോടിയുടെ കടാശ്വാസം നൽകാനാണ് ധാരണയിലെത്തിയത്. കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടായ സാഹചര്യത്തിൽ ഈ നടപടി സഖ്യ സർക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ്…

Read More

പ്രതിഭാധനരായ രണ്ടു താരങ്ങള്‍ക്കും റഷ്യയില്‍ നിന്നു മടക്ക ടിക്കറ്റ് …! മെസിയുടെ അര്‍ജെന്റീനയ്ക്ക് പിന്നാലെ റോണോയുടെ പോര്‍ച്ചുഗലിനും തോല്‍വി …രണ്ടാം മത്സരത്തില്‍ യുറോഗ്വേയുടെ വീര നായകനായത് കവാനി..! വിജയം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് .

നോക്കൌട്ടിന്റെ സൌന്ദര്യം എന്ന് പറഞ്ഞാല്‍ ഇതാണ് .. !കിരീട സാധ്യത ഏറെ കല്‍പ്പിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ടീമുകളെ തകര്‍ത്തു ആദ്യ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനും യുറോഗ്വയ്ക്കും വിജയം ..ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയെ പരാജയപ്പെടുത്തിയപ്പോള്‍ ആവേശം അല തല്ലിയ രണ്ടാം മത്സരത്തില്‍ കവാനിയുടെ ഇരട്ട ഗോളില്‍ ഉറുഗ്വേയ് പോര്‍ച്ചുഗലിനെ തകര്‍ത്തു ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടി …ഏഴാം മിനിട്ടിലും 62 ആം മിനിട്ടിലുമായിരുന്നു കവാനിയുടെ ഇരട്ട പ്രഹരം .. മികച്ച പോരാട്ടം ലക്ഷ്യമിട്ട് തന്നെയായിരുന്നു ഇരു ടീമുകളും രണ്ടാം മത്സരത്തിനിറങ്ങിയത് …സുവരാസ് -കവാനി…

Read More

മലയാളികളായ ആറുചിത്രകാരന്മാരുടെ കൂട്ടായ്മ കര്‍ണാടക ചിത്രകലാപരിഷത്ത് ഹാളില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം ഇന്ന് അവസാനിക്കും.

ബെംഗളൂരു: മലയാളികളായ ആറുചിത്രകാരന്മാരുടെ കൂട്ടായ്മ കര്‍ണാടക ചിത്രകലാപരിഷത്ത് ഹാളില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ജോണ്‍ ഡേവി, കെ.ആര്‍. കുമാരന്‍, മനോജ് നാരായണന്‍, രഞ്ജിത്ത് ലാല്‍, ടി.ടി. ഉണ്ണികൃഷ്ണന്‍, വര്‍ഗീസ് കളത്തില്‍ എന്നിവരാണ് ‘ദ സെന്റന്‍സ്’ എന്നുപേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തിന്റെ അണിയറയില്‍. ജൂണ്‍ 25-ന് തുടങ്ങിയ പരിപാടി പ്രമുഖചിത്രകാരനായ രാംദാസ് ആദ്യന്തായയാണ് ഉദ്ഘാടനം ചെയ്തത്. ആറു പേരടങ്ങുന്ന ഈ കൂട്ടായ്മ കേരളത്തില്‍ നടത്തിയ നാലുപ്രദര്‍ശനങ്ങള്‍ക്കുശേഷമാണ് ബെംഗളൂരുവിലെത്തുന്നത്. പുതിയ കാലത്തിന്റെ ആകുലതകള്‍ ആവാഹിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ട പ്രദര്‍ശനം കാണാന്‍ ഒട്ടേറെപ്പേരാണ് എത്തുന്നത്. കേന്ദ്ര ലളിതകലാ അക്കാദമിയുടെ 2018-ലെ പുരസ്‌കാരം…

Read More
Click Here to Follow Us