ചെന്നൈ : ‘ലിബറേഷന്‍ ഓഫ് ടൈഗേര്‍സ് തമിഴ് ഈലം’ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഓര്‍മ്മവരുന്നത് മൂന്ന് ദശാബ്ദം നീണ്ടു നിന്ന രക്തരൂക്ഷിത വിപ്ലവങ്ങളുടെ ഭയപ്പെടുന്ന ചരിത്രങ്ങള്‍ ആണ് ..ശ്രീലങ്കയിലെ സായുധ പോരാട്ടങ്ങള്‍ ,പ്രത്യേക തമിഴ് രാഷ്ട്രം എന്ന വാദം ,രാജീവ് ഗാന്ധിയുടെ കൊല്ലപ്പെടല്‍ തുടങ്ങി ഒടുക്കം തലവന്‍ പ്രഭാകരന്റെ മരണം വരെയുള്ള നാടകീയത നിറഞ്ഞ സംഭവങ്ങള്‍ ഒരു ഭാഗത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ തമിഴില്‍ വേലുപ്പിള്ള പ്രഭാകരന്റെ ആത്മകഥ സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ ആണ് സ്ഥിതീകരിക്കുന്നത് ..സ്റ്റുഡിയോ 18 നിര്‍മ്മിക്കുന്ന ചിത്രംജി വെങ്കടേഷ്…
Read MoreMonth: April 2018
ഏഷ്യാനെറ്റ് ന്യൂസ്,സുവര്‍ണ ന്യൂസ് 24X7എന്നിവയില്‍ നിന്ന് ബി ജെ പി രാജ്യസഭ എം പി രാജീവ് ചന്ദ്രശേഖര്‍ പടിയിറങ്ങുന്നു;
ബാംഗ്ലൂര്‍ : മലയാളത്തിലെ യും കന്നടയിലെയും ഏറ്റവും ജനപ്രീതി നേടിയ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയർമാൻ സ്ഥാനത്തു നിന്നും രാജീവ് ചന്ദ്രശേഖർ രാജിവെച്ചു. അർണാബ് ഗോസ്വാമിയെ മുന്നിൽ നിർത്തി ദേശീയ തലത്തിൽ തുടങ്ങിയ റിപ്പബ്ലിക് ചാനലിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. എആർജി ഔട്ട്‌ലൈനർ- ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡ് ഡയറക്ടർ സ്ഥാനത്തു നിന്നും രാജീവ് ചന്ദ്രശേഖരൻ രാജിവെച്ചിട്ടുണ്ട്. ഇതുവരെ രാജ്യസഭയിൽ സ്വതന്ത്ര എംപിയായിരുന്ന രാജീവ് ഇത്തവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബിജെപി എംപിയായി ആയിരുന്നു.…
Read Moreഭാരത് ബന്ദ് സംഘര്‍ഷം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അക്രമങ്ങള്‍ക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് ആരോപിച്ച് കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി: രാജ്യമെമ്പാടും ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശില്‍ നാല് പേരും രാജസ്ഥാനില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഉണ്ടായ അക്രമങ്ങള്‍ക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. വിഷയത്തെക്കുറിച്ച് പാര്‍ലമെന്‍റ് സഭയില്‍ ഉന്നയിച്ചിട്ടും നടപടികള്‍ കൈക്കൊണ്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എസ് സി, എസ്ടി നിയമം ദുര്‍ബലപ്പെടുന്നത് തടയാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായില്ലെന്നും, നിയമം ശക്തിപ്പെടുത്താന്‍ ഉടന്‍ ഭേദഗതി കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ ബിഎസ്പി എംഎല്‍എ യോഗേഷ് വര്‍മയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read Moreവോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദ്.
ബെംഗളൂരു: വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദ്. വകുപ്പ് മന്ത്രി എന്ന നിലയിൽ അല്ല വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ആധാറിന് ഇതുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിൽ നിന്ന് ലഭിക്കുമെന്നും രവി ശങ്കര്‍ പ്രസാദ് സൂചിപ്പിച്ചു. മോദി സര്‍ക്കാര്‍ ജനങ്ങളെ രഹസ്യ നിരീക്ഷണം നടത്തുന്നവരാണെന്ന ആരോപണത്തെ തള്ളിക്കളഞ്ഞ അദ്ദേഹം,…
Read Moreതാപനില ശരാശരിയിലും ഉയരാന്‍ സാധ്യത; ഈ വേനൽക്കാലം കരുതലോടെ നേരിടൂ…
ഇന്ത്യയിലെ ഒട്ടു മിക്ക പ്രദേശങ്ങളിലും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ താപനില ശരാശരിയിലും ഉയര്‍ന്നായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതനുസരിച്ച് 2017ല്‍ ആയിരുന്നു ഏറ്റവും കൂടിയ താപനില. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ താപനില ശരാശരിയില്‍ ഒതുങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. കൂടാതെ ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ ഇത്തവണ കൃത്യസമയത്ത് എത്തുന്നതിനാല്‍ കടുത്ത ചൂടിന് അല്പം ശമനം പ്രതീക്ഷിക്കാം. രാജ്യത്ത് താപനില ഉയര്‍ന്നതിനെതുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി താപനിലയെ ചെറുക്കുവാനുള്ള ഉപാധികള്‍ തങ്ങളുടെ ബുള്ളെറ്റിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ചിലത് താഴെപ്പറയുന്നവയാണ്…
Read Moreവേനൽ അവധിക്കാലം ആഘോഷമാക്കാൻ പ്രണയ സൗഹൃദങ്ങളുടെ കഥയുമായി “കിനാവള്ളി”.
കണ്ണന്താനം ഫിലിംസിന്‍റെ ബാനറില്‍ മനേഷ് തോമസ് നിര്‍മ്മിച്ച് സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളിയുടെ ക്യാരക്ടര്‍ ഇന്ട്രോ ടീസര്‍ പുറത്തിറക്കി. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കുശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കഥപറയുന്ന ഈ ചിത്രം വേനലവധിക്കാലത്തെ ആഘോഷമാക്കാന്‍ ഉടന്‍ തീയേറ്ററുകളിലെത്തും.
Read Moreനിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം പസഫിക്കില്‍ പതിച്ചു.
ബെയ്ജിംഗ്: നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം ടിയാൻഗോംഗ്-1 ദക്ഷിണ പസഫിക്കിൽ പതിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബഹിരാകാശനിലയം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചതോടെ ഭൂരിഭാഗവും കത്തിപ്പോയതായി ശാസ്ത്രജ്ഞർ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 00.15 നോടെയാണ് ടിയാൻഗോംഗ്-1 ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതെന്ന് ചൈനീസ് ബഹിരാകാശ ഗവേഷകര്‍ അറിയിച്ചിരുന്നു. ഓര്‍ബിറ്റ് അനാലിസിസ് സാങ്കേതിക വിദ്യയിലൂടെ ടിയാൻഗോംഗ്-1 ന്‍റെ തിരിച്ചുവരവ് യു.എസും സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച രാത്രി 11.20നു ശേഷം എപ്പോള്‍ വേണമെങ്കിലും നിലയം ഭൂമിയിലേക്കു പതിക്കാമെന്നു ചൈന നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ…
Read Moreദളിത് സംഘടനകളുടെ ഭാരത് ബന്ദില്‍ സംഘര്‍ഷം; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.
ന്യൂഡല്‍ഹി: പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. ആഗ്രയില്‍ ദളിത് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ഒഡീഷ, ബീഹാര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പട്ടികജാതി/വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ച്ച് 20ലെ ഉത്തരവിലാണ് പ്രതിഷേധം. 32 ശതമാനം ദളിതരുള്ള പഞ്ചാബിൽ സർക്കാർ പൊതുഗതാഗതം നിർത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളും ഒരു ദിവസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ഒഡീഷ, ബീഹാര്‍,…
Read Moreകേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളിവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഇന്ന് പണിമുടക്ക്.
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളിവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്. സ്ഥിരംതൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, കെ.ടി.യു.സി, കെ.ടി.യു.സി.എം തുടങ്ങിയ സംഘടനകള്‍ സംയുക്തമായി പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്‍റെ ഭാഗമാകുമെന്നു സംഘടനാപ്രതിനിധികള്‍ അറിയിച്ചു. പണിമുടക്കുന്ന തൊഴിലാളികള്‍ ഇന്ന് രാവിലെ ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്ര…
Read Moreവനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐടി കമ്പനിയിലെ എട്ടു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
ബെംഗളൂരു : വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐടി കമ്പനിയിലെ എട്ടു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. വൈറ്റ്ഫീൽഡിലെ കമ്പനിയിൽ സമീപകാലത്തു ജോലിയിൽ പ്രവേശിച്ച സ്ത്രീ നൽകിയ പരാതിയിൽ കമ്പനി ഡയറക്ടർ, എച്ച്ആർ മാനേജർ, സഹസ്ഥാപകൻ, കോ ഓർഡിനേറ്റർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസ്. രണ്ട് കോഓർഡിനേറ്റർമാർ ഇവർക്കു കമ്പനിയുടെ സിംഗപ്പൂരിലെ ഓഫിസിൽ ജോലി വാഗ്ദാനം ചെയ്തു. എന്നാൽ ഇതു നിരസിച്ചതോടെ കമ്പനിയിലെ എട്ടു മുതിർന്ന ഉദ്യോഗസ്ഥർ ഉപദ്രവിക്കാൻ തുടങ്ങി. ഓഫിസ് പാർട്ടികളിൽ മദ്യപിക്കാനും പുകവലിക്കാനും നിർബന്ധിക്കുകയും അധികസമയം ജോലി ചെയ്യിക്കുകയും ചെയ്തു. ജോലി ഭാരം…
Read More